Image

ജയിലില്‍ ഫോണുമായി വീണ്ടും ടിപി കേസ് പ്രതി ഷാഫി: കയ്യോടെ പൊക്കി യതീഷ് ചന്ദ്ര

Published on 22 June, 2019
ജയിലില്‍ ഫോണുമായി വീണ്ടും ടിപി കേസ് പ്രതി ഷാഫി: കയ്യോടെ പൊക്കി യതീഷ് ചന്ദ്ര

പല തവണ പിടിക്കപ്പെട്ടിട്ടും ടി പി വധക്കേസ് പ്രതി ഷാഫി വീണ്ടും തൃശ്ശൂർ വിയ്യൂർ ജയിലിൽ മൊബൈൽ ഫോണുകളുപയോഗിക്കുന്നു. പുലർച്ചെ നാടകീയമായി നടത്തിയ റെയ്‍ഡിൽ ഷാഫിയിൽ നിന്ന് പിടിച്ചത് രണ്ട് സ്മാർട്ട് ഫോണുകളാണ്. തൃശ്ശൂർ പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയാണ് ഷാഫിയിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്. ഇതിന് മുമ്പ് രണ്ട് തവണ ജയിലിൽ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

വിയ്യൂർ ജയിലിൽ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടർന്ന് പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്ര അതി നാടകീയമായി പുലർച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്‍ഡിൽ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതിൽ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാർട്ട് ഫോണുകളുമാണ്.

കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിലാണ് ജയിൽ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. കണ്ണൂരിൽ ജയിൽ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരിൽ യതീഷ് ചന്ദ്രയുമാണ് റെയ്‍ഡ് നടത്തിയത്. പുലർച്ചെ നാല് മണിയോടെയായിരുന്നു മിന്നൽ പരിശോധന. 

കണ്ണൂരിലെ റെയ്‍ഡിൽ നിന്ന് മൊബൈൽഫോൺ, കഞ്ചാവ്, പുകയില, പണം, സിം കാർഡ്, ചിരവ, ബാറ്ററികൾ, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാർ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക