Image

ബിനോയ്ക്കെതിരായ പീഡനക്കേസ്,​ ഇടപെടേണ്ടത് ഞങ്ങളല്ല ദേശീയ വനിതാ കമ്മിഷനാണെന്ന് എം.സി ജോസഫെെന്‍

Published on 24 June, 2019
ബിനോയ്ക്കെതിരായ പീഡനക്കേസ്,​ ഇടപെടേണ്ടത് ഞങ്ങളല്ല ദേശീയ വനിതാ കമ്മിഷനാണെന്ന് എം.സി ജോസഫെെന്‍

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷനാണെന്ന് ആവര്‍ത്തിച്ച്‌ സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫെെന്‍. ബിനോയ്ക്കെതിരായി ശക്തമായ തെളിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അധ്യക്ഷയുടെ പ്രസ്താവന. യുവതി പരാതി നല്‍കിയാല്‍ ആ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫെെന്‍ കൂട്ടിച്ചേര്‍ത്തു.

തെറ്റ് ചെയ്തവന്‍ എന്തായാലും ശിക്ഷ അനുഭവിക്കുമെന്നാണ് തന്റെ അഭിപ്രായം. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കണമെന്നും ജോസഫെെന്‍ പറഞ്ഞു. ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്‌ച വിധി പറയും. കേസില്‍ ഇന്ന് ഉത്തരവുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കേസ് പരിഗണിക്കുന്ന ജ‌ഡ്‌ജി അവധിയായതിനാലാണ് മുംബയ് ദിന്‍ഡോഷി സെഷന്‍സ് കോടതിയുടെ ഉത്തരവ് വ്യാഴാഴ്‌ചത്തേക്ക് മാറ്റിയത്. അതേസമയം കേസില്‍ ചോദ്യം ചെയ്യുന്നതിനായി ബിനോയിയെ കസ്‌റ്റഡിയില്‍ എടുക്കണമെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം.

ബിനോയ്ക്കെതിരെ തെളിവുകള്‍ ശക്തമാണ്. കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരി തന്നെയാണെന്ന് തെളിയിക്കുന്ന കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റും നേരത്തെ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ ഇടപെടേണ്ടത് ദേശീയ വനിതാ കമ്മിഷനാണെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക