തിരുവനന്തപുരം: അഗ്നിരക്ഷാ സേനാമേധാവി ടോമിന് ജെ തച്ചങ്കരിയെ
കെ.എസ്.ആര്.ടി.സി എം.ഡിയായി നിയമിച്ചു. തച്ചങ്കരിക്ക് പകരം നിലവില്‍
കെ.എസ്.ആര്.ടി.സി എം.ഡിയായ ഹേമചന്ദ്രന് ഫയര്‍ഫോഴ്സ് മേധാവിയാകും. മന്ത്രിസഭാ
യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ക്രൈം റെക്കോര്‍ഡ് ബ്യൂറോ
മേധാവി സ്ഥാനത്തോടൊപ്പമായിരിക്കും കെ.എസ്.ആര്.ടി.സി എം.ഡി സ്ഥാനം തച്ചങ്കരി
കൈകാര്യം ചെയ്യുക. ഡി.ജി.പി എന്‍ ശങ്കര്‍ റെഡ്ഡിക്ക് പൊലിസിന്റെ അധികവല്കരണ
ചുമതലയും നല്‍കിയിട്ടുണ്ട്. നിലവില്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ മേധാവിയായിരുന്നു
ശങ്കര്‍ റെഡ്ഡി.
നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി ഇവയെ ലാഭത്തിലാക്കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കെഎസ്ആര്‍ടിസിയുടെ തലപ്പത്ത് എത്തിച്ചതെന്നാണ് സൂചന.
സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിയെ അഴിച്ചുപണിയാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.