ഫസല്‍ വധക്കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന് ഇടപെട്ടെന്ന ആരോപണം കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫസല്‍ കേസില്‍ നിര്‍ണായ വിവരം നല്‍കിയവരുടെ ദുരൂഹമരണം സംബന്ധിച്ച് വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.തലശ്ശേരി ഫസല്‍ വധക്കേസില്‍ അന്വേഷണം സിപിഎമ്മിന്റെ ഉന്നതരിലേയ്ക്ക് എത്തിയപ്പോള്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്ന് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് നേരിട്ട് ആവശ്യപ്പെട്ടു എന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്.
കേസില്‍ നിര്‍ണായക വിവരം നല്കിയ അഡ്വ. വത്സരരാജക്കുറുപ്പ്, പഞ്ചാരശിനിന്‍ എന്നിവരുടെ മരണം ദുരൂഹമാണെന്ന, അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്മേല് കേസ് എടുത്ത് അന്വേഷിക്കണം ചെന്നിത്തല പറഞ്ഞു.രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം അതിന്റെ ഉത്തരവാദിത്തം ബ്ലേഡ് മാഫിയകളുടെ തലയില്കെട്ടിവച്ചു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് വെളിപ്പെടുത്തിയിരിക്കുന്നത്