മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡര്‍ നല്കിയ കത്തിന്മേല് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്
Published on 19 May, 2018
പട്ടിണി കിടന്ന് നരകിക്കുന്ന തന്നെ മരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍ഡറായ തൃപ്രയാര്‍ സ്വദേശി സുജി ജില്ലാ കളക്ടര്‍ക്ക് നല്കിയ കത്തിന്മേല് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം നേരിടുന്ന വെല്ലുവിളികളാണ് സുജിയുടെ അപേക്ഷയില്‍ കാണുന്നതെന്ന് കമ്മിഷന് അംഗം ജെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ജന്മം കൊണ്ട് തനിക്കൊപ്പം കൂടിയ നിര്‍ഭാഗ്യത്തിന് ഒപ്പം സമൂഹത്തിന്റെ അവഹേളനം കൂടി അനുഭവിക്കേണ്ടി വരുമ്ബോള്‍ ഉണ്ടാകുന്ന മാനസികാവസ്ഥ ദയനീയമാണെന്ന് കമ്മിഷന് ചൂണ്ടിക്കാട്ടി. ഈ അവസ്ഥയ്ക്ക് മരണം ഒരു പരിഹാരമാണെന്ന് കരുതുന്നില്ലെന്നും കമ്മിഷന് വിശദീകരിക്കുന്നു. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുള്ള ക്ഷേമപദ്ധതികളെയും മറ്റ് കര്‍മ്മ പരിപാടികളെയും കുറിച്ച് സാമൂഹിക നീതിവകുപ്പ് ഡയറക്ടറോടും കമ്മിഷന് വിശദീകരണം തേടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല