ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് വരെ 55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പ്രദേശത്ത് മഴ പെയ്യുന്നുണ്ടെങ്കിലും ഇത് വോട്ടെടുപ്പിനെ കാര്യമായി ബന്ധിച്ചിട്ടില്ല. അതേസമയം പന്ത്രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിനു തകരാര്‍ സംഭവിച്ചത് വോട്ടെടുപ്പ് വൈകാന്‍ ഇടയായി. ഇതേ ചൊല്ലി ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥരും വോട്ടര്‍മാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പോളിംഗ് ബൂത്തില്‍ ഇപ്പോഴും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. വോട്ടെടുപ്പ് പുരോഗമിക്കുന്പോള്‍ മൂന്ന് മുന്നണികളും വിജയപ്രതിക്ഷയിലാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല