കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സി.എസ്.ഡി.എസ്ആഹ്വാനം ചെയ്തിരുന്ന സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു, കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍
Published on 28 May, 2018
കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചേരമര്‍ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ആഹ്വാനം ചെയ്തിരുന്ന സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു. പോലീസിന്റെയും വിവിധ സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് സംസ്ഥാന ഹര്‍ത്താല്‍ വേണ്ടെന്ന് വച്ചതെന്ന് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് പറഞ്ഞു. അതേസമയം, കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യു.ഡി.എഫും കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല