ബെംഗളൂരു: എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി
നല്കിയ വിഷയത്തില്‍ പ്രതികരണവുമായി എച്ച്ഡി ദേവഗൗഡ. തനിക്ക് മുഖ്യമന്ത്രി പദവി
ലഭിച്ചതില്‍ കോണ്‍ഗ്രസിന് കടപ്പെട്ടിരിക്കുന്നുവെന്ന എച്ച്ഡി കുമാരസ്വാമിയുടെ
പ്രസ്താവനക്ക് പിന്നാലെയാണ് എച്ച്ഡി ദേവഗൗജയുടെ പ്രതികരണം.
കോണ്‍ഗ്രസാണ്
കമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തത്. കോണ്‍ഗ്രസ് വലിയ
പാര്‍ട്ടിയും ജെഡിഎസ് ന്യൂനപക്ഷവുമാണെന്ന് ചൂണ്ടിക്കാണിച്ച എച്ച്ഡി
കുമാരസ്വാമിയുടെ പ്രസ്താവനയെ പ്രതിരോധിച്ചാണ് !ദേവഗൗഡ രംഗത്തെത്തിയിട്ടുള്ളത്.
മുഖ്യമന്ത്രി പദം ആവശ്യപ്പെട്ടിട്ടില്ല. പദവി ഞങ്ങളിലേക്ക് വന്നതാണ്. ഒരു
കോണ്‍ഗ്രസ് മുഖ്യമന്ത്രിയുണ്ടെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന്
ഞങ്ങള്‍ പറഞ്ഞിരുന്നു.