പൊലീസ് സ്റ്റേഷനുകളില്‍ `പീഡന പരിശോധന കിറ്റ്' നിര്‍ബന്ധമാക്കും :മന്ത്രി മനേകാ ഗാന്ധി
Published on 20 June, 2018
രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേകമായി നിര്‍മ്മിച്ച
`പീഡന പരിഷശോധന കിറ്റ്' നിര്‍ബന്ധമാക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി
മനേകാ ഗാന്ധി.കുട്ടികള്‍ക്ക് എതിരെയുളള അക്രമണവുമായി ബന്ധപ്പട്ടുളള നിയമ നടപടികള്‍
പരാമര്‍ശിക്കുന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഇക്കാര്യം
വ്യക്തമാക്കിയത്.
200 മുതല്‍ മുന്നൂറ് രൂപ വില വരുന്ന ഈ കിറ്റില്‍
പരിശോധനക്കായുളള ടെസ്റ്റ് ട്യൂബ് ബോട്ടിലും അടങ്ങിയിരിക്കുന്നു. നിലവിലെ
പരിശോധനകള്‍ സമയമെടുക്കുന്നതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍
ധാരാളമാണ്. എന്നാല്‍ പുതിയ കിറ്റില്‍ പരിശോധന ഫലം ഉടന്‍ ലഭിക്കും.
നിലവില്‍
രാജ്യത്ത് 1500 പേര്‍ക്കുളള ഫോറന്‍സിക് പരിശോധന സംവിധാനമാണുള്ളത്. നിര്‍ഭയാ
ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗത്തിലൂടെ അഞ്ചു പുതിയ ഫോറന്‍സിക് ലാബുകള്‍
കൂടിതുറക്കുമെന്നും ഇതിലൂടെ 1500 മുതല്‍ 2000 വരെ ആളുകള്‍ക്ക് പരിശോധന നടത്താന്‍
സാധിക്കുമെന്ന് മേനകാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല