ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍
കോടതിയുടെ നിര്‍ദ്ദേശപ്രകാരം ശശി തരൂര്‍ എം.പി ഇന്ന് നേരിട്ട് കോടതിയില്‍
ഹാജരായി. കേസില്‍ നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്ന കോടതി ഇന്ന്
ജാമ്യവും അനുവദിച്ചു. തുടര്‍ന്നാണ് കേസിന്റെ തുടര്‍ന്നുള്ള വാദം ഈ മാസം 26ലേക്ക്
മാറ്റിവെച്ചത്.
അതേസമയം, ഇന്നത്തെ കോടതി നടപടിയില്‍ ശ്രദ്ധേയമായത്
മറ്റൊന്നായിരുന്നു. കേസില്‍ 'ലോകസ് സ്റ്റാന്‍ഡി'യാവാന്‍ തന്നെ അനുവദിക്കണമെന്ന
ആവശ്യവുമായാണ് സുബ്രമണ്യന്‍ സ്വാമി കോടതിയിലെത്തിയത്.