ലോക്സഭാ തെരഞ്ഞടുപ്പിനെ നേരിടാനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാന ഘടകങ്ങള്‍ക്ക ഹൈക്കമാന്റ് നിര്‍ദ്ദേശം. ജൂലായ് 15നകം പദ്ധതി തയ്യാറാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന നേതാക്കളുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.
രാജസ്ഥാന്, മധ്യപ്രദേശ് തെരഞ്ഞടുപ്പുകള്ക്കൊപ്പം ലോക്സഭാ തെരഞ്ഞടുപ്പുകള്‍ ഉണ്ടായേക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞടുപ്പിന് ഒരുങ്ങാന്‍ സംസ്ഥാനഘടകങ്ങള്‍ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയത്. ഓരോ മണ്ഡലത്തിന്റെയും ഒപ്പം തന്നെ സംസ്ഥാനത്തിന്റെയും വിജയത്തിന് അനുകൂലമായ പദ്ധതി തയ്യാറാക്കാനാണ് നിര്‍്ദ്ദേശം. മണ്ഡലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സാഹചര്യം, വിജയസാധ്യത, തുടങ്ങി ഓരോവിഷയങ്ങളിലും വ്യക്തമായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം.
എഐസിസിയുടെ സംഘടനാ ചുമതലയുള്ള അശോക് ഗെലോട്ട ആണ് ഇത് സംബന്ധിച്ച് എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, പിസിസി പ്രസിഡന്റ്ുമാര്ക്ക നിര്‍ദ്ദേശം നല്കയിട്ടുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കിയതിന് പിന്നാലെ സംസ്ഥാന നേതാക്കളുമായി എഐസിസി പ്രസിഡന്റ് രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തും.