തിരുവനന്തപുരം: ക്രൈംബ്രാഞ്ച് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്ന ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ വീഡിയോ പുറത്തുവന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് യൂ ട്യൂബിലൂടെ പുറത്തുവിട്ട വീഡിയോയില്‍ അദ്ദേഹം പറയുന്നത്.
യുവതി ബലാല്‍സംഗത്തിനിരയായി എന്ന് പറയപ്പെടുന്ന കാലത്ത് താന്‍ സ്ഥലത്തില്ലായിരുന്നു . അവരുടെ പതിനേഴാം വയസ്സില്‍ താന്‍ ബലാല്‍സംഗം ചെയ്തെന്നും പരാതിയിലുണ്ട്.
സഭയ്ക്കും ക്രൈബ്രാഞ്ചിനും നല്കിയ പരാതികളില്‍ ബലാല്‍സംഗത്തിനിരയായ സമയത്തെ പ്രായം സംബന്ധിച്ച് വ്യത്യസ്ത കാര്യങ്ങളാണ് യുവതി പറഞ്ഞിരിക്കുന്നത്.
യുവതിക്കും വീട്ടുകാര്‍ക്കും എതിരെ മോശമായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. യുവതിയെ മോഷണക്കുറ്റമാരോപിച്ചാണ് താന്‍ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്ന് വീഡിയോയില്‍ പറയുന്നു. താന്‍ ഒളിവിലല്ലെന്നും പറയുന്നു.
വീഡിയോ വിവാദമായതോടെ വൈദികന് വീഡിയോ യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല