ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന് വധശിക്ഷ
Published on 21 July, 2018
ജയ്പൂര്‍: ഏഴ് മാസം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന് വധശിക്ഷ. രാജസ്ഥാനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കാന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള നിയമഭേദഗതി രാജസ്ഥാന് നിയമസഭ പാസാക്കിയതിന് ശേഷം ഇതാദ്യമായാണ് ഒരാള്‍ക്ക് പരമാവധി ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നിയമഭേദഗതി പാസാക്കിയത്. മെയ് ഒമ്ബതിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവ ദിവസം രക്ഷിതാക്കളില്ലാത്ത സമയത്ത് ബന്ധുവിനൊപ്പം ഉണ്ടായിരുന്നു പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും എടുത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് 20 ദിവസം പെണ്‍കുട്ടി അല്‍വാറിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മെഡിക്കല്‍ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായത്. അതിവേഗ കോടതിയിലായിരുന്നു കേസിന്റെ വിചാരണ നടന്നത്. മധ്യപ്രദേശിന് ശേഷം 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാനുള്ള നിയമഭേദഗതി കൊണ്ടുവന്ന സംസ്ഥാനമാണ് രാജസ്ഥാന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല