മതമൗലികവാദികളുടെ ഭീഷണിക്ക് വഴങ്ങി എഴുത്ത് നിറുത്തരുതെന്ന് ഹരീഷിനോട് മന്ത്രി
Published on 22 July, 2018
കൊച്ചി: സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് പ്രസിദ്ധീകരണത്തിലിരുന്ന 'മീശ' എന്ന നോവല്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായ യുവ എഴുത്തുകാരന് എസ്.ഹരീഷിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. നോവല്‍ പിന്‍വലിക്കരുതെന്ന് മന്ത്രി ജി.സുധാകരന് ഹരീഷിനോട് ആവശ്യപ്പെട്ടു. മതമൗലിക വാദികളുടെ ഭീഷണിയില്‍ എഴുത്ത് നിര്‍ത്തരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സംഘപരിവാരത്തിന്റെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കുന്നത് ഭൂഷണമല്ല. മതമൗലികവാദികള്‍ക്ക് മുന്നില്‍ അടിയറവയ്ക്കാനുള്ളതല്ല അക്ഷരങ്ങള്‍. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ നോവല്‍ പിന്‍വലിക്കേണ്ടി വന്നത് കേരളത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞു. കേരളത്തിലേക്കും വര്‍ഗീയ ഫാസിസം കടന്നുവരുന്നത് ചെറുത്ത് തോല്‍പ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല