കോട്ടയം: കേരളത്തിലെ നാല് കേരള കോണ്‍ഗ്രസ്
വിഭാഗങ്ങള്‍ ഒന്നിക്കുന്നതിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. കെ.എം മാണി, പി.സി തോമസ്,
ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍ എന്നിവരാണ് ഒന്നിച്ച്
പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. തുടര്‍ ചര്‍ച്ചകള്‍ക്കായി
പി.സി.തോമസിനെ കെ.എം മാണി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോള്‍ മാണി
വിഭാഗവും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും യു ഡി എഫിനൊപ്പമാണ്. പി സി തോമസ്
എന്‍ ഡി എ പക്ഷത്തും ഫ്രാന്‍സിസ് ജോര്‍ജ് എല്‍ ഡി എഫുമായി സഹകരിച്ചും
പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന പി.ടി ചാക്കോയുടെ 54-ാം
ചരമദിന പരിപാടിയിലാണ് ഐക്യമുണ്ടാകണമെന്ന ആഗ്രഹം എല്ലാ വിഭാഗങ്ങള്‍ക്കും
ഉണ്ടായത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബുതന്നെ യോജിപ്പിലെത്തണമെന്ന
ആഗ്രഹമാണ് പല നേതാക്കളും പ്രകടിപ്പിക്കുന്നത്.