കൂട്ടക്കൊല; കൊല നടത്താന്‍ ഉപദേശം നല്‍കിയത് മന്ത്രവാദി
Published on 09 August, 2018
തൊടുപുഴയിലെ കമ്ബകക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയത് മന്ത്രവാദിയുടെ ഉപദേശ പ്രകാരമെന്ന് പ്രതി. കൊലക്കേസിലെ പ്രധാന പ്രതികളിലൊരാളായ അനീഷിനാണ് വിവരങ്ങള്‍ വെളുപ്പെടുത്തിയത്. കൃഷ്ണന്റെ ശിഷ്യനായിരുന്നു അനീഷ്. കൃഷ്ണന് അനീഷിന് പൂജകളും മന്ത്രങ്ങളും പഠിപ്പിച്ചിരുന്നു. എന്നാല്‍ അനീഷ് ചെയ്യുന്ന പൂജകള്‍ ഫലം കാണാത്തതില്‍ അനീഷിന് കൃഷ്ണനോട് വൈരാഗ്യം ഉണ്ടാകുന്നു. ഇതേ തുടര്‍ന്ന് അനീഷ് മറ്റൊരു മന്ത്രവാദിയെ അനീഷ് കാണുന്നു. ഈ മന്ത്രവാദിയാണ് കൃഷ്ണനെയും കുടുംബത്തെയും കൊല്ലാന്‍ ഉപദേശം നല്കുന്നു. ഇതാണ് അനീഷിനെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്നാണ് പോലീസ് പറയുന്നത്. കൂടാതെ അനീഷ് സ്വായക്തമാക്കിയ പൂജകളും മന്ത്രങ്ങളും കൃഷ്ണന് തട്ടിയെടുത്തെന്നും അനീഷിനോദ് മന്ത്രവാദി പറഞ്ഞും ഇത് അനീഷിന്റെ മനസ്സില്‍ കൃഷ്ണനോടുള്ള വൈരാഗ്യം വര്‍ദ്ധിപ്പിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല