കേരളത്തില്‍ പ്രളയം നാശം വിതച്ചതിനൊപ്പം കര്‍ണാടകയിലെ കുടക് ജില്ലയിലും മഴയും മണ്ണിടിച്ചിലുമുണ്ടായിരുന്നു. കുടകിലെ മഴക്കെടുതി നേരിടാന്‍ 100 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കേന്ദ്രത്തെ അറിയിച്ചു. പ്രധാനമന്ത്രി കേരളത്തിന് 500 കോടി രൂപയാണ് അനുവദിച്ചത്.
കുടക് ജില്ലയിലെ ദുരന്തം നേരിടാന്‍ 100 കോടിയെങ്കിലും കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. '100 കോടി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ജില്ലയിലെ വിവിധ മേഖലകള്‍ തമ്മിലുള്ള ബന്ധം നഷ്ടമാകാതിരിക്കാന്‍ റോഡുകള്‍ പുനര്‍നിര്‍മിക്കണം. സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും സഹായം ആവശ്യപ്പെടുമെന്നും കുമാരസ്വാമി പറഞ്ഞു.
പ്രളയ ദുരിതത്തിന്റെ വ്യാപ്തി തിരിച്ചറിയാന്‍ വ്യോമ നിരീക്ഷണം നടത്തും. ദുരന്തത്തില്‍ 12 ജീവന് നഷ്ടപ്പെടുകയും 845 വീടുകള്‍ നശിക്കുകയും ചെയ്തു. അതില്‍ 773 എണ്ണം ഭാഗികമായി തകര്‍ന്നു. ആകെ 6620 ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. കുടകില്‍ 41 ദുരിതാശ്വാസ ക്യാമ്ബുകളും ദക്ഷിണ കന്നഡയില്‍ ഒമ്ബതു ക്യാമ്ബുകളുമുണ്ട്. ക്യാമ്ബുകളില്‍ ആവശ്യത്തിന് കുടിവെള്ളവും പാലും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും കുമാരസ്വാമി പറഞ്ഞു. വീടുനഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം കുമാരസ്വാമി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.