വയനാട്ടിലെ മാനന്തവാടിയില്‍ ആദിവാസി യുവാവിനെ തോട്ടത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി തലയറക്കുനി കോളനിയിലെ കേളുവിനെ(38)യാണ് സമീപത്തെ സ്വകാര്യ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയിക്കുന്നത്.
വരയാല്‍ പാറത്തോട്ടത്തിന് സമീപം അന്പലക്കണ്ടിയിലെ സ്വകാര്യ തോട്ടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്.. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്.