ആലപ്പുഴ:
സംസ്ഥാനത്ത് ചൂടുകൂടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രളയത്തിനുശേഷം മുമ്പെങ്ങുമില്ലാത്ത വിധം അന്തരീക്ഷ താപനില ഉയര്‍ന്നിട്ടുണ്ട്.
ഇതുകൊണ്ടുതന്നെ കാലാവസ്ഥയിലുണ്ടായിരിക്കുന്ന ഈ പുതിയ മാറ്റങ്ങള്‍ ജാഗ്രതയോടെ
നിരീക്ഷിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ്
ഗണ്യമായി കുറഞ്ഞതും മിക്ക നദികളിലെയും നീരൊഴുക്ക് കുറഞ്ഞതും വേനല്‍ക്കാലത്തെപ്പോലെ
പാടങ്ങള്‍ വിണ്ടുകീറുന്നതുമെല്ലാം ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ആലപ്പുഴ,
കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ക്രമാതീതമായി താപനില
ഉയര്‍ന്നിരിക്കുന്നത്. ഈ ജില്ലകളില്‍ സാധാരണ സെപ്റ്റംബര്‍ മാസങ്ങളില്‍
അനുഭവപ്പെടുന്നതിനെക്കാള്‍ രണ്ട് ശതമാനം വരെ ചൂട് കൂടിയതായി കാലാവസ്ഥ നിരീക്ഷണ
കേന്ദ്രം അറിയിച്ചു.
24.3 ഡിഗ്രി മുതല്‍ 35 ഡിഗ്രിവരെയാണ് ഈ പ്രദേശങ്ങളില്‍
ഇപ്പോഴത്തെ താപനില. മണ്‍സൂണ്‍ ദുര്‍ബലമായതും വടക്കുപടിഞ്ഞാറന്‍
കാറ്റുവീശുന്നതുമാണ് ചൂടുകൂടാന്‍ കാരണം