പ്രളയദുരിതത്തില്‍ നിന്ന് കരകയറുന്ന ജനത്തെ വലച്ച്
വീണ്ടും ബസുടമകള്‍ സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധന
ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിലേക്ക്
നീങ്ങുന്നതെന്ന് ബസുടമകള്‍ അറിയിച്ചു. അതേസമയം
ഒറ്റയടിക്ക് ബസ് ചാര്‍ജ് വര്‍ധന എന്ന ആവശ്യം ഉന്നയിക്കാതെ
നികുതി കുറയ്ക്കുക, ഡീസല്‍ വിലയില്‍ സബ്സിഡി
അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ പ്രധാനമായും
ഉന്നയിക്കുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തും.
തീരുമാനമായില്ലെങ്കില്‍
സമരരംഗത്തിറങ്ങാനാണ് തീരുമാനം. ഇന്ധന വിലവര്‍ധനവിന്റെ
പശ്ചാത്തലത്തില്‍ മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന
ആവശ്യവും ബസുടമകള്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍
ഇക്കാര്യം പരസ്യമായി ബസുടമകള്‍ ആവശ്യപ്പെടില്ല. സംസ്ഥാനത്തെ
സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ സര്‍ക്കാര്‍ രണ്ട്
തവണ നീട്ടി നല്കിയ സമയം ഈ മാസം 30ന് അവസാനിക്കുകയാണ്.
ഇതിനു മുന്‍പ് നികുതി അടയ്ക്കാന്‍ പല ബസുടമകള്‍ക്കും
കഴിയാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ കൂടിയാണ്
തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിയെ
കാണാനുള്ള ഇവരുടെ തീരുമാനം.