ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് തങ്ങളുടെ സഹോദരിക്ക് കിട്ടിയ നീതിയാണെന്ന് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍. അറസ്റ്റ് അദ്യഘട്ട വിജയമാണ്. അതുമാത്രം പോര. അര്‍ഹമായ ശിക്ഷ നല്‍കണമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
തങ്ങളെ വര്‍ഗീയ വാദികളും യുക്തിവാദികളുമായി സഭ ചിത്രീകരിച്ചതില്‍ ദുഃഖമുണ്ട്. പണവും സ്വാധീനമുള്ളവരെയും വേണമെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്യാനാകും എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
ഇത് ജനങ്ങളുടെ വിജയമാണ് തങ്ങക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത നാനാ ജാതിമതസ്ഥര്‍ക്കും സമരത്തെ പിന്തുണച്ച മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. അതേസമയം ഔദ്യോഗികമായി അറിയിക്കാതെ അറസ്റ്റ് ചെയ്തു എന്നതിനെ തങ്ങള്‍ വിശ്വസിക്കില്ല എന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.