തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെ വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് ദമ്ബതികളായ ബാലഭാസ്കറിന്റെയും ലക്ഷ്മിയുടെയും രണ്ടു വയസുകാരിയായ മകള്‍ തേജസ്വി എന്ന കുഞ്ഞു മാലാഖ മരണത്തിന് കീഴടങ്ങി
പതിനാറുവര്ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്കു വിരാമമിട്ടായിരുന്നു തേജസ്വി അവര്‍ക്കിടയിലേക്ക് വന്നത് .എന്നാല്‍ തേജസ്വിയുടെ കളിചിരികള്‍ ഇനി അവര്‍ക്ക് ഓര്‍മ്മകള്‍ മാത്രമാണ് . വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും .അവളുടെ വിയോഗം അറിയാതെ ബാലഭാസ്കറും ലക്ഷ്മിയുയും അര്‍ജുനനും തീവ്രപരിചരണ വിഭാഗത്തില്‍ വിദക്ദ്ധ ചികിത്സക്ക് വിധേയരായിരിക്കുകയാണ് .
നിയന്ത്രം വിട്ട് സഞ്ചരിച്ച കാര്‍ സമീപത്തെ മരത്തിലിടിക്കുകയായിരുന്നു .മുന്‍സീറ്റില്‍ ഇരിക്കുകയായിരുന്നു ബാലഭാസ്കറും ,തേജസ്വിയും .ഡ്രൈവര്‍ ഉറങ്ങിയതാകാം കാര്‍ നിയന്ത്രം വിട്ടത് എന്ന സംശയവും നിലനില്‍ക്കുന്നുണ്ട് .