പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീപ്രവേശനം
അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരം പുന:പരിശോധന ഹരജി
നല്‍കും. ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. വിധി
പുറപ്പെടുവിച്ച ബെഞ്ചില്‍ തന്നെ പുന: പരിശോധന സാധ്യമാണോ എന്ന് നോക്കുമെന്ന്
പന്തളം കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ
അറിയിച്ചു.
വിധിപുറപ്പെടുവിച്ച ബെഞ്ചിനെ സമീപിക്കാന്‍ സാധിച്ചില്ലെങ്കില്‍
ഭരണഘടന ഫുള്‍ ബഞ്ചില്‍ പുന:പരിശോധന ഹരജിയുമായി പോകുമെന്ന് അവര്‍ അറിയിച്ചു. കോടതി
വിധി മറികടക്കുന്നതിന് നിയമ നിര്‍മാണത്തിന് രാഷ്ട്രപതിയെയും കേന്ദ്ര
സര്‍ക്കാരിനെയും സമീപിക്കും.
ശബരിമല വിഷയത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച
ചെയ്യാന്‍ പന്തളം കൊട്ടാരത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍
ധാരണയായത്.