പീഡനക്കേസുകളില്‍ മൊഴിമാറ്റി കേസുകളെ അട്ടിമറിക്കുന്നത് നോക്കി നില്ക്കാനാവില്ലെന്നു സുപ്രീംകോടതി
Published on 30 September, 2018
ന്യൂഡല്‍ഹി: പീഡനക്കേസുകളില്‍ പ്രതികള്‍ക്ക്
അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ കിട്ടാന്‍
പോകുന്നത് എട്ടിന്റെ പണി. പരാതിക്കാര്‍ മൊഴി മാറ്റിയെന്നാലും മെഡിക്കല്‍
റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ
ശിക്ഷിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.
മൊഴിമാറ്റി അതീവ
ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കി നില്‍ക്കാനാവില്ലെന്നും
സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും ജസ്റ്റിസ് രഞ്ജന്‍
ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരി മൊഴിമാറ്റിയാലും കേസ്
അവസാനിപ്പിക്കരുതെന്നും ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണെന്നും
കോടതി നിരീക്ഷിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല