ശക്തമായ പൊലീസ് കാവലുണ്ടായിട്ടും യുവതികള്‍ എങ്ങനെയാണ് സന്നിധാനത്തെത്തി ദര്‍ശനം നടത്തിയതെന്ന് അറിയില്ലെന്ന് ഹൈക്കോടതി നിരീക്ഷകസമിതി. അജ്ഞാതരായ അഞ്ച് പേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്തെത്തിയത്. ജീവനക്കാരെയും വിഐപികളെയും മാത്രമേ ഈഗേറ്റിലൂടെ കടത്തിവിടാറുള്ളു. എന്നിട്ടും എങ്ങനെയാണ് യുവതികള്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞതെന്ന് അറിയില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരീക്ഷക സമിതി പറയുന്നു.
അനധികൃതമായാണ് ഇരുവരെയും പൊലീസ് പ്രവേശിപ്പിച്ചത്. ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചതും ഇതേമാര്ഗത്തിലൂടെയാണ്. പൊലീസ് ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയെന്നും നിരീക്ഷകസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.