ലഡാക്ക്: ജമ്മുകശ്മീരിലെ ലഡാക്കില്‍ കനത്ത ഹിമപാതം, വാഹനത്തിനു മുകളിലേക്ക്മഞ്ഞുവീണ്10 പേരെ കാണാതായി.
കൂടാതെ, 4 വാഹനങ്ങള്‍ക്കൂടി മഞ്ഞിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ലഡാക്കിലെ ഖാര്ഡു0ഗ് ലായിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്നും 17500 അടി ഉയരത്തിലാണ്ഖാര്ഡു0ഗ് ലാ.സേന, ജില്ലാ അധികൃതര്‍, പൊലീസ്, ദുരന്ത നിവാരണ സേന എന്നിവര്‍ സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.കാണാതായ സംഘം സ്കോര്‍പിയോയിലായിരുന്നു യാത്ര ചെയ്തിരുന്നത്. യാത്രാമധ്യേ വന്‍ മഞ്ഞുമല വാഹനത്തിനു മുകളില്‍ വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.കശ്മീര്‍ ഡിവിഷനിലെ 9 ജില്ലകളില്‍ വ്യാഴാഴ്ച ഹിമപാത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അനന്ത്നാഗ്, കുല്‍ഗാം, ബഡ്ഗാം, ബരാമുള്ള, കുപ്വാര, ബന്ദിപ്പോറ, ഗണ്ഡേര്ബല്, കാര്‍ഗില്‍, ലേ ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.