ന്യൂഡല്‍ഹി : ഏഴു ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. ഏപ്രില്‍ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും.
മേയ് 23ന് ആണ് വോട്ടെണ്ണല്‍. ഏപ്രില്‍ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തില്‍ തിരഞ്ഞെടുപ്പ്. ഏപ്രില്‍ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായാണു ഏഴു ഘട്ടങ്ങള്‍.ലക്ഷദ്വീപിലെ തിരഞ്ഞെടുപ്പ് ഒന്നാംഘട്ടത്തില്‍ ഏപ്രില്‍ 11ന് നടക്കും.
ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോഴില്ല.
തമിഴ് നാട്ടില്‍ ഏപ്രില്‍ 18ന് വോട്ടെടുപ്പ് നടക്കും. 9 വരെ ഒഴിവുള്ള നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തും.
ഒന്നാംഘട്ടത്തില്‍ 91, രണ്ടാംഘട്ടത്തില്‍ 97, മൂന്നാംഘട്ടത്തില്‍ 115, നാലാംഘട്ടത്തില്‍ 71, അഞ്ചാംഘട്ടത്തില്‍ 51, ആറാംഘട്ടത്തില്‍ 59, ഏഴാം ഘട്ടത്തില്‍ 59 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് നടക്കുക.ഒന്നാംഘട്ടം (ഏപ്രില്‍ 11)ആന്ധ്രപ്രദേശ്: 25 സീറ്റ്അരുണാചല് പ്രദേശ്: 2അസം: 5ബീഹാര്‍: 4ഛത്തീസ്ഗഡ്: 1ജമ്മു-കശ്മീര്‍: 2മഹാരാഷ്ട്ര: 7മണിപ്പൂര്‍:1മേഘാലയ: 2മിസോറാം: 1നാഗാലാന്‍ഡ്: 1ഒഡീഷ: 4സിക്കിം: 1തെലങ്കാന: 17ത്രിപുര:1ഉത്തര്‍പ്രദേശ്: 10ഉത്തരാഖണ്ഡ്: 5പശ്ചിമ ബംഗാള്‍: 2ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍: 1ലക്ഷദ്വീപ്: 1 സീറ്റ്രണ്ടാംഘട്ടം (ഏപ്രില്‍ 18)അസം: 5 സീറ്റുകള്ബീഹാര്: 5ഛത്തീസ്ഗഡ്: 3ജമ്മു-കശ്മീര്‍: 2കര്‍ണാടക: 14മഹാരാഷ്ട്ര: 10മണിപ്പൂര്‍: 1ഒഡീഷ: 5തമിഴ്നാട്: 39ത്രിപുര: 1ഉത്തര്‍പ്രദേശ്: 8പശ്ചിമ ബംഗാള്‍: 3പുതുച്ചേരി: 1മൂന്നാംഘട്ടം (ഏപ്രില്‍ 23)അസം: 4 സീറ്റുകള്ബീഹാര്: 5ഛത്തീസ്ഗഡ്: 7ഗുജറാത്ത്: 26ഗോവ: 2ജമ്മു-കശ്മീര്‍: 1കര്‍ണാടക: 14കേരളം - 20മഹാരാഷ്ട്ര: 14ഒഡീഷ: 6ഉത്തര്‍പ്രദേശ്: 10പശ്ചിമ ബംഗാള്‍: 5ദാദ്ര, നാഗര്‍ ഹവേലി: 1ദമന്‍ ആന്‍ഡ് ദിയു: 1 സീറ്റ്നാലാംഘട്ടം (ഏപ്രില്‍ 29)ബീഹാര്‍: 5ജമ്മു-കശ്മീര്‍: 1ഝാര്‍ഖണ്ഡ്: 3മധ്യപ്രദേശ്: 6മഹാരാഷ്ട്ര: 17ഒഡീഷ: 6രാജസ്ഥാന്: 13ഉത്തര്‍പ്രദേശ്: 13പശ്ചിമബംഗാള്‍: 8 സീറ്റ്അഞ്ചാം ഘട്ടം (മേയ് 6)ബീഹാര്‍: 5ജമ്മു-കാശ്മീര്‍: 2ഝാര്‍ഖണ്ഡ്: 4മധ്യപ്രദേശ്: 7രാജസ്ഥാന്: 12ഉത്തര്‍പ്രദേശ്: 14പശ്ചിമ ബംഗാള്‍: 7 സീറ്റുകള്ആറാംഘട്ടം (മേയ് 12)ബീഹാര്‍: 8 സീറ്റ്ഹരിയാന: 10ഝാര്‍ഖണ്ഡ്: 4മധ്യപ്രദേശ്: 8ഉത്തര്‍പ്രദേശ്: 14പശ്ചിമബംഗാള്‍: 8ഡല്‍ഹി: 7 സീറ്റ്ഏഴാം ഘട്ടം 7 (മേയ് 19)ബീഹാര്‍: 8 സീറ്റ്ഝാര്ഖണ്ഡ്: 3മധ്യപ്രദേശ്: 8പഞ്ചാബ്: 13പശ്ചിമ ബംഗാള്‍: 9ചണ്ഡീഗഡ്: 1ഉത്തര്‍പ്രദേശ്: 13ഹിമാചല്‍ പ്രദേശ്: 4 സീറ്റ്