തൊഴിലാണ് പ്രധാന പ്രശ്നം ഭീകരത പ്രശനമല്ല എന്ന് പറയുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് എസ്പിജി സുരക്ഷയില്‍ സഞ്ചരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. രാഹുല്‍ ഗാന്ധിയുടെ കുടുംബം എപ്പോഴും എസ്.പി.ജി കമാന്‍ഡോസിന്റെ സുരക്ഷയിലാണ്. ഭീകരതയാണ് ഈ സുരക്ഷയ്ക്ക് കാരണം. ഭീകരത പ്രശ്നമായി രാഹുലിന് തോന്നുന്നില്ലെങ്കില്‍ എനിക്ക് സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കുകയാണ് വേണ്ടത്.
എന്നാല്‍ രാഹുല്‍ തൊഴിലിനെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തെ മനസിലാക്കുന്നത് കൊണ്ടാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു. ഭീകരത പ്രശ്നമല്ലെന്നല്ല രാഹുല്‍ ഉദ്ദേശിച്ചത്. ഭീകരതയെ കൈകാര്യം ചെയ്യാന്‍ നിയമവും സൈന്യവും ഉണ്ട്. എന്നാല്‍ തൊഴിലിലായ്മയെ കൈകാര്യം ചെയ്യേണ്ടത് രാഷ്ട്രീയവും സര്‍ക്കാരും ചേര്‍ന്നാണ്. ഇതാണ് രാഹുല്‍ ഉദ്ദേശിച്ചത്. രാഹുലിന്റെ വാക്കുകളെ സുഷമ സ്വരാജ് കേവലമായി വ്യാഖ്യാനിക്കുകയാണെന്നും വിമര്‍ശനങ്ങള്‍ വന്നു.