പുതുച്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തു
വരുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സീറോ ആകുമെന്നും, കോണ്‍ഗ്രസ് അധ്യക്ഷന്‍
രാഹുല്‍ ഗാന്ധി ഹീറോ ആകുമെന്നും ഡി.എം.കെ അധ്യക്ഷന്‍
എം.കെ.സ്റ്റാലിന്.
അഞ്ചുവര്‍ഷം അധികാരത്തിലിരുന്ന നരേന്ദ്രമോദി
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് തമിഴ്നാട്ടില്‍ വന്നത്. അതുവരെ അദ്ദേഹം
എപ്പോഴും വിദേശത്തായിരുന്നു. മോദി ഇന്ത്യയുടെ പധാമന്ത്രിയല്ല, വിദേശ പി.എം ആണെന്നും
സ്റ്റാലില്‍ കുറ്റപ്പെടുത്തി.
2025ല്‍ ഇന്ത്യയെ അമേരിക്ക പോലെയാക്കും, 2030
ല്‍ മഹാശക്തിയാക്കും എന്നെക്കെയാണ് ഇപ്പോഴും മോദി പറയുന്നത്. 2014ല്‍
ഇന്ത്യയ്ക്കായി നിങ്ങള്‍ എന്തു ചെയ്തെന്നാണ് ഞാന്‍ ചോദിക്കുന്നത്. 2015ലും
2016ലം 17ലും ഒന്നും ചെയ്തില്ല. ഇപ്പോഴും മോദി കിനാവിലെ കാര്യങ്ങള്‍ പറഞ്ഞ്
നടക്കുകയാണെന്നും സ്റ്റാലില്‍ പറഞ്ഞു.