Image

കിങ്സ് ഇലവന്‍ പഞ്ചാബിനെ സസ്പെന്‍ഡ് ചെയ്തേക്കും; ടീം സഹ ഉടമ ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടത് തിരിച്ചടിയാവും

Published on 01 May, 2019
കിങ്സ് ഇലവന്‍ പഞ്ചാബിനെ സസ്പെന്‍ഡ് ചെയ്തേക്കും; ടീം സഹ ഉടമ ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടത് തിരിച്ചടിയാവും

ടീം സഹ ഉടമ നെസ് വാദിയ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍. മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് വര്‍ഷത്തേക്കാണ് ജപ്പാന്‍ കോടതി നെസ് വാദിയെ ശിക്ഷിച്ചിരിക്കുന്നത്.

എന്നാല്‍ ഐ‌പിഎല്‍ നിയമം അനുസരിച്ച്‌ കളിക്കളത്തിലെ ഗ്രൗണ്ടിനു പുറത്തോ,ടീമിനോ, ലീഗിനോ, ബിസിസിഐയ്ക്കോ മാനക്കേട് ഉണ്ടാകുന്ന വിധത്തില്‍
ടീം ഉടമകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. അവിടെ ടീം സഹ ഉടമ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിനാല്‍ ടീമിന് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടും.


ചെന്നൈ സൂപ്പര്‍ കിങ്സ് ടീം ഉടമകള്‍ വാദുവല്‍പ്പിലേര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ലോധാ പാനല്‍ ടീമിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. ഇവിടെ ടീം സഹ ഉടമ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാണ് തടവു ശിക്ഷ നേരിടുന്നത്. നെസ് വാദിയ ശിക്ഷപ്പെട്ടിട്ടും കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടപടി എടുത്തില്ലെങ്കില്‍ അവിടെ ബിസിസിഐ വിവേചനപരമായ നിലപാടാണ് പുറത്തുവരുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഐ‌പിഎല്‍ ഫ്രാഞ്ചൈസികളോടുള്ള ബിസിസിഐയുടെ മൃദുസമീപനമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക