ചീഫ് ജസ്റ്റിസിന് ക്ലീന്‍ ചിറ്റ്: സുപ്രീം കോടതിക്കു മുമ്പില്‍ പ്രതിഷേധിച്ചവരെ അറസ്റ്റു ചെയ്തു നീക്കി
Published on 07 May, 2019
ന്യൂദല്‍ഹി:ലൈംഗിക അക്രമ ആരോപണത്തില്‍ സുപ്രീം കോടതി ചീഫ്
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ സുപ്രീം
കോടതിക്കു മുമ്പില്‍ പ്രതിഷേധം. സ്ത്രീകളുടെ കൂട്ടായ്മയാണ് കോടതിക്കു മുമ്പില്‍
പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
സുപ്രീം
കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗികാരോപണക്കേസില്‍
കഴമ്പില്ലെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ കണ്ടെത്തലിനെതിരെ നേരത്തെ പരാതിക്കാരിയും
രംഗത്തുവന്നിരുന്നു. നടപടിയില്‍ കടുത്ത നിരാശയും ദുഃഖവുമുണ്ടെന്നാണ് അവര്‍
വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
അന്വേഷണ സമിതിക്കുമുന്നില്‍ എല്ലാ
തെളിവുകളും സമര്‍പ്പിച്ചിട്ടും നീതിയോ സംരക്ഷണമോ ലഭിച്ചില്ലെന്നതു
ഭയപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. 'ഇന്നെന്റെ ഏറ്റവും വലിയ ഭയം
യാഥാര്‍ഥ്യമായിരിക്കുന്നു. രാജ്യത്തെ ഉന്നത നീതിപീഠത്തില്‍ നിന്നു നീതിയും രക്ഷയും
ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നിരിക്കുന്നു.' എന്നായിരുന്നു യുവതി പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല