സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം; ദില്ലിയില്‍ 30 ദിവസത്തിനിടെ നടന്നത് 43 വെടിവെപ്പ്, 16 മരണം
Published on 18 June, 2019
രാജ്യതലസ്ഥാനത്തെ സുരക്ഷ സംവിധാനങ്ങളെ കാറ്റില്‍പ്പറത്തി അക്രമി സംഘങ്ങളുടെ വിളയാട്ടം. കഴിഞ്ഞ 30 ദിവസത്തിനിടെ ഡല്‍ഹി നഗരത്തില്‍ 43 വെടിവെപ്പുകള്‍ നടന്നു. 220 വെടിയുണ്ടകളാണ് അക്രമിസംഘങ്ങള്‍ തമ്മിലും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും ഉതിര്‍ത്തത്. അക്രമിസംഘങ്ങളുടെ വിളയാട്ടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇതാദ്യമായാണ് സംസ്ഥാനത്ത് ഇത്രയധികം വെടിവെപ്പുകള്‍ നടക്കുന്നത്. അധികൃതരുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല