റിയാദ്: പീവീസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സൗദിയിലെ മുഴുവന്‍ ഇന്ത്യന്‍
സ്‌കൂളുകളേയും പങ്കെടുപ്പിച്ചു കൊണ്‌ട് നടത്തുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ
റിയാദ് സോണ്‍ മത്‌സരങ്ങളില്‍ യാര ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍
ചാമ്പ്യന്‍മാരായി. പതിമൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായാണ് മത്‌സരം
സംഘടിപ്പിച്ചത്. ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളാണ് റണ്ണര്‍അപ്പ്.
ഫൈനല്‍ കളിച്ച രണ്‌ട് സ്‌കൂളും ദമാമില്‍ നടക്കുന്ന ഇന്റര്‍സോണ്‍ ഫുട്‌ബോള്‍
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും.
റിയാദ് സോണ്‍ മത്‌സരങ്ങളില്‍ പങ്കെടുത്ത
മുഴുവന്‍ ടീമുകളും നല്ല പ്രകടനമാണ് കാഴ്‌ചവച്ചത്. പ്രകൃതിരമണീയമായ വാദി ഹനീഫയിലെ
ഫ്‌ളഡ്‌ലിറ്റ്‌് സ്‌റ്റേഡിയത്തില്‍ നടന്ന മത്‌സരങ്ങള്‍ കാണാന്‍ ധാരാളം
കാണികളെത്തിയിരുന്നു. സമാപനച്ചടങ്ങില്‍ അതിഥിയായെത്തിയ കിംഗ് സൗദ്
യൂണിവേഴ്‌സിറ്റി ലൈബ്രറി ഡീന്‍ ഡോകട്‌ര്‍ സാദ് അല്‍ ദ്വയാല്‍ വിജയികള്‍ക്ക്
ട്രോഫികള്‍ സമ്മാനിച്ചു. പീവീസ് സ്‌കൂളുകളുടെ അക്കാദമിക് കാര്യദര്‍ശി പത്‌മിനി
ശിവ, ഗ്രൂപ്പ് മാനേജര്‍ എസ്.എം നൗഷാദ്, യാര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആസിമ സലിം,
അല്‍ ആലിയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പയസ് ജോണ്‍, അല്‍ യാസ്‌മിന്‍ സ്‌കൂള്‍
പ്രിന്‍സിപ്പല്‍ ക്യാപ്‌റ്റന്‍ ദാസ് തുടങ്ങിയവര്‍ ആശംസകള്‍
നേര്‍ന്നു.
ഹെഡ്‌മാസ്‌റ്റര്‍ ജയപ്രകാശ് നായരുടെ വിവിധ സ്‌കൂളുകളിലെ അധ്യാപക
അധ്യാപകേതര ജീവനക്കാര്‍ തുടങ്ങിയവര്‍ ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കി.
ടൂര്‍ണമെന്റ്‌് സംഘടിപ്പിച്ച പീവീസ് ഗ്രൂപ്പിനെ ഡോ. സാദ് അഭിനന്ദിച്ചു.
അസിസ്റ്റന്റ്‌പ്രിന്‍സിപ്പല്‍ ഡോ.ഫിറോസ് മുല്ല സമാപനച്ചടങ്ങില്‍ സ്വാഗതവും
സീനിയര്‍ മാസ്‌ററര്‍ അബ്‌ദുല്‍ ഖാദര്‍ നന്ദിയും രേഖപ്പെടുത്തി. നവാസ് കണ്ണൂര്‍,
ഷരീഫ് കാളികാവ്, സജീര്‍ കൊച്ചി തുടങ്ങിയവര്‍ കളികള്‍ നിയന്ത്രിച്ചു.