ഫൊക്കാനയുടെ നേർകാഴ്ചകളിലൂടെ (മനോഹർ തോമസ്)

ഫൊക്കാനയുടെ നേർകാഴ്ചകളിലൂടെ (മനോഹർ തോമസ്)

ഓർമകൾക്ക് മരണം ഇല്ലാത്തതുകൊണ്ട് പറയുകയാണ്, പണ്ടൊക്കെ ഫൊക്കാന കൺവൻഷനു പോകുക എന്നുവച്ചാൽ ശരിക്കും ഒരുത്സവത്തിനു പോകുന്നപോലെയാണ്; ആലവട്ടം, വെഞ്ചാമരം, തൂക്കുവിളക്ക് , കൊട്ട്, പാട്ട് . ഇന്ന് കാലം ആകെമാറി. പണ്ടൊക്കെ ഇലെക്ഷൻ ഒരു മൂലയിലെങ്ങാനും നടക്കുന്നത് ആരും അറിയാറുതന്നെയില്ല . ഇന്നിപ്പോൾ ഫൊക്കാന തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് മുതൽ വീട്ടിലേക്ക് ഫോൺ വിളികളുടെ ഒരു പ്രവാഹമാണ്. വിളി കിട്ടുന്ന ആൾക്ക് വോട്ട് ഉണ്ടോ എന്നതുപോലും പ്രശ്നമല്ല . എത്രയോ പേരാണ് പ്ലെയിൻ ടിക്കറ്റും, റൂമും ഫ്രീ ആയിക്കിട്ടാൻ കാത്തിരിക്കുന്നത്. ഞാൻ ഇത്ര പേരെ വോട്ട് ചെയ്യാൻ എത്തിച്ചോളാം എന്ന വാഗ്‌ദാനവും . വന്നോ, വന്നില്ലയോ, വോട്ട് ചെയ്തോ ഇല്ലയോ !! ദൈവത്തിനറിയാം !