ഫോമാ വെസ്റ്റേൺ റീജിയൻ കൂടുതൽ ശക്തമാകുന്നു

ഫോമാ വെസ്റ്റേൺ റീജിയൻ കൂടുതൽ ശക്തമാകുന്നു

മെക്സിക്കോയിലെ കാൻകൂണിൽ ഫോമായുടെ ഏഴാമത് ഗ്ലോബൽ കൺവൻഷനോടൊപ്പം നടന്ന തിരഞ്ഞെടുപ്പിലൂടെ 2022-24 ലെ ഭരണസമിതി രൂപീകരിച്ചു. നോർത്തേൺ കാലിഫോണിയയിലെ മങ്ക(മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോണിയ) എന്ന സംഘടനയെ പ്രതിനിധീകരിച്ച ഡോ.പ്രിൻസ് നെച്ചിക്കാട്ട് ഡിബിഎ, ഇലക്ഷൻ കൂടാതെ തന്നെ റീജിയണൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ഡോക്ടറൽ ഡിഗ്രിയുള്ള അദ്ദേഹം, പ്രിൻസ് റിയൽറ്റി ആൻഡ് ഫിനാൻസ് ഇങ്ക് സിഇഒ യും ഡയറക്ടറുമാണ്. 2020-22 ൽ ഫോമാ നാഷണൽ കമ്മിറ്റി അംഗം എന്ന നിലയിൽ, ബൈലോ പരിഷ്കരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.