ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ബെന്നി പരിമണം Published on 23 February, 2021
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ (ഐ.എന്‍.എ) 2021-ലെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടത്തപ്പെടുന്നു. ഇല്ലിനോയിയിലെ ഇന്ത്യന്‍ നേഴ്‌സുമാരുടെ മുഴുവന്‍ സാന്നിധ്യവും ഉള്‍പ്പെടുത്തിക്കൊണ്ട് നേഴ്‌സിംഗ് പ്രൊഫഷന്റെ എല്ലാ വളര്‍ച്ചയും ഉറപ്പാക്കാനുള്ള ദൃഢനിശ്ചയവുമായാണ് പുതിയ നേതൃത്വം മുന്നോട്ടു നീങ്ങുന്നതെന്ന് പ്രസിഡന്റ് ഷിജി അലക്‌സ് പറഞ്ഞു.

മീറ്റിംഗില്‍ നിമ്മി ടോം (ആര്‍.എന്‍) മുഖ്യ പ്രഭാഷകയായിരിക്കും. ഡോ. സാറാ ഈശോ (ന്യൂദജഴ്‌സി) പ്രത്യേക വിഭാഗത്തില്‍ 'ബ്ലഡ് ക്ലോട്ടുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം' എന്നിവിഷയത്തില്‍ സംസരിക്കും.

പ്രസ്തുത പരിപാടിയുടെ കോര്‍ഡിനേറ്റേഴ്‌സായി റോസ് വടകര, ജെസ്റ്റീന വെളിയത്തുമാലില്‍, ലൈജു പൗലോസ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഐ.എന്‍എയ്ക്കുവേണ്ടി പബ്ലിക് റിലേഷന്‍സ് കണ്‍വീനര്‍ ലൈജു പൗലോസ് അറിയിച്ചതാണിത്.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക