nursing ramgam

ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 28 ന്

അനില്‍ മറ്റത്തിക്കുന്നേല്‍

Published

on


ഓസ്റ്റിന്‍, ടെക്സാസ്: ടെക്സാസിലെ ഓസ്റ്റിനിലും പരിസരപ്രദേശങ്ങളിലും താമസിച്ചു ജോലിചെയ്യുന്ന ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് വേണ്ടി  രൂപീകരിച്ച ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.  സംഘടനയുടെ പ്രഥമ മീറ്റിങ്ങും ഔദ്യോഗികമായ ഉദ്ഘാടനവും ഫെബ്രുവരി 28 വൈകുന്നേരം 5 മണിക്ക് സൂമിലൂടെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ നടത്തപ്പെടുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന) യുടെ ചാപ്റ്റര്‍ ആയി പ്രവര്‍ത്തിക്കത്തക്ക വിധത്തിലാണ്  ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഓസ്റ്റിന്‍ (INAA ) ആരംഭിച്ചിരിക്കുന്നത് .ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ ന്റെ സ്ഥാപക പ്രസിഡണ്ട് ആയ മേരി റോയ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തില്‍  നൈനയുടെ നാഷണല്‍ പ്രസിഡണ്ട് ഡോ.ലിഡിയ ആല്‍ബര്‍കര്‍ക്കി പ്രഭാഷണം നടത്തും. നൈനയുടെ നാഷണല്‍ സെക്രട്ടറി സുജ തോമസ് പുതുതായി ചുമതലയേല്‍ക്കുന്ന ഭരണസമിതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. നൈനയുടെ നാഷണല്‍ വൈസ് പ്രസിഡണ്ട് ഡോ ബോബി വര്‍ഗ്ഗീസ് നേഴ്സിങ് മേഖലയിലെ തുടര്‍ വിദ്യാഭ്യാസ സാധ്യതകളെപ്പറ്റിയുള്ള വിവരങ്ങള്‍ അവതരിപ്പിക്കും. കൂടാതെ നൈനയുടെ എക്‌സികുട്ടീവ് വൈസ് പ്രസിഡണ്ട് അക്കാമ്മ  കല്ലേല്‍ motivational speaker ആയി സമ്മേളനത്തില്‍ പങ്കെടുക്കും. 

അസംഘടിതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യന്‍ നേഴ്സുമാര്‍ ഒരു കുടക്കീഴില്‍ അണിനിരക്കുമ്പോള്‍ അവരെ നയിക്കുവാനുള്ള നിയോഗവുമായി എത്തുന്ന ഭരണസമിതിക്ക് പ്രസിഡണ്ട് എന്ന നിലക്ക് നേതൃത്വം നല്‍കുന്നത് ആശാ സുരേഷ് ആണ്. ബെന്‍സി മാത്യു ( എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), ഷാനി ജിബി പാറക്കല്‍ (വൈസ് പ്രസിഡണ്ട്), ടിസ മാത്യു (സെക്രട്ടറി), റീന ജോസഫ് (ട്രഷറര്‍) എന്നിവരാണ് ഭരണ സമിതിയിലെ മറ്റ് അംഗങ്ങള്‍. സി. അന്നക്കുട്ടി പോട്ടക്കല്‍, ലിസമ്മ വര്‍ഗ്ഗീസ്, ബീന മാത്യു, മിനി തോമസ് എന്നിവര്‍ അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായും പ്രവര്‍ത്തിക്കും. ആഷാ ബോസ് (Education Committee Chair),  എല്‍സ വര്‍ക്കി ( Communication Committee Chair), ടിനു മാത്യു (Membership Committee chair) എന്നിവരും എക്‌സിക്യൂട്ടീവ് കമ്മറ്റിയോട് ചേര്‍ന്ന് സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. 

കോവിഡിന്റെ വ്യാപനവേളയില്‍ കര്‍മ്മ നിരതരായിരുന്ന ഓസ്റ്റിനിലെ ഇന്ത്യന്‍ നേഴ്സുമാര്‍ക്ക് പരസ്പരം അടുത്തറിയുവാനും നേഴ്സിങ് പ്രൊഫഷനിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് പര്‌സപര സഹകരണത്തോടെ മുന്നേറുവാനുമുള്ള അവസരമാണ് ഈ സംഘടനയിലൂടെ  ലക്ഷ്യമിടുന്നത് എന്ന് പ്രസിഡണ്ട് ആയി ചുമതലയേല്‍ക്കുന്ന ആശാ സുരേഷ് അറിയിച്ചു. ഈ സംഘടനയുടെ രൂപീകരണത്തിനായി  പ്രത്സാഹിപ്പിക്കുകയും നിര്‍ദേശങ്ങള്‍ തന്ന് സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നൈനയുടെ നേതൃത്വത്തെ നന്ദിയോടെ സ്മരിക്കുന്നതായും ആശാ സുരേഷ് അറിയിച്ചു. കലാപരിപാടികളും , ഉപകാരപ്രദമായ അറിവുകള്‍ പ്രദാനം ചെയ്യുന്ന മറ്റ് പരിപാടികളും കൊണ്ട് തങ്ങളുടെ പ്രഥമ സമ്മേളനം സമ്പന്നമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഈ അവസരം പരമാവധി ഉപയോഗിച്ചുകൊണ്ട് മീറ്റിലേക്ക് എല്ലാവരെയും സ്വാഗതം  ചെയ്യുന്നതായി സെക്രട്ടറി ടിസ മാത്യു അറിയിച്ചു. 

Zoom Meeting Id: 840 9706 7438

Passcode: 198234

Date & Time : February 28th Sunday 5pm (Central Time).

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

പകർച്ചവ്യാധിയും  മനസികാരോഗ്യവും: നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് സെമിനാർ വിജ്ഞാനപ്രദമായി 

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 27-ന്

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അറസ്റ്റി ലായ വ്യാജ വൈദ്യൻ മോഹനൻ നായർ നിരീക്ഷണത്തിൽ

ഐ.എന്‍.എ.ഐയുടെ ഹോളിഡേ ആഘോഷങ്ങള്‍ ജനുവരി 11-ന്

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഹെല്‍ത്ത് ഫെയര്‍ നടത്തി

നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു

നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ ന്യൂയോര്‍ക്കില്‍

നൈനയുടെ ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് വന്‍ വിജയം

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്കിന്റെ വിദ്യാഭ്യാസ സെമിനാര്‍ വിജയകരമായി

ഇന്‍ഡ്യന്‍ നഴ്‌സസ് അസോസിയേഷനും നോര്‍ത്ത് ഹെപ്‌സ്റ്റെഡ് മലയാളി അസോസിയേഷനും ചേര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസ സെമിനാര്‍ നടത്തുന്നു.

നൈനയുടെ രണ്ടാമത് ക്ലിനിക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ രണ്ടിന് ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറില്‍

ക്വീന്‍സ് പരേഡില്‍ നഴ്‌സിംഗ് അസോസിയേഷന്റെ പങ്കാളിത്തം ശ്രദ്ധേയമായി

മലയാളി സമൂഹത്തിനു അഭിമാനം പകര്‍ന്ന് എ.കെ.എം.ജി കണ്‍വന്‍ഷന്‍ ഉല്‍സവമായി

എ.കെ.എം.ജി കണ്‍ വന്‍ഷന്‍: കൂടുതല്‍ ചിത്രങ്ങള്‍

എ.കെ.എം.ജിയെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ പുതിയ പ്രസിഡന്റ് ഡോ. ഉഷാ മോഹന്‍ദാസ്

ഡോക്റ്റര്‍മാരിലെ എഴുത്തുകാര്‍: എ.കെ.എം.ജി കണ്വന്‍ഷനില്‍ സാഹിത്യ സെമിനാര്‍ ഹ്രുദ്യമായി

നാലു പതിറ്റാണ്ടിന്റെ പ്രൗഡിയില്‍ എ.കെ.എം.ജി. കണ്‍ വന്‍ഷനു ഉജ്വല തുടക്കം

പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

എ.കെ.എം.ജി: അതിരുകളില്ലാത്ത ആതുരസേവനം (ഡോ. സാറാ ഈശോ)

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം. ജി കണ്‍ വന്‍ഷനു വ്യാഴാഴ്ച ന്യു യോര്‍ക്കില്‍ തുടക്കം

ചേംബര്‍ ഓഫ് കോമേഴ്‌സ് പുരസ്‌കാര സന്ധ്യയില്‍ തിളങ്ങി അന്നമ്മ തോമസും നഴ്‌സസ് അസ്സോസിയേഷനും.

നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ രജത ജൂബിലി ആഘോഷങ്ങള്‍ വര്‍ണാഭമായി.

അയ്‌നാനി നഴ്‌സസ് ഡേ ആഘോഷിച്ചു

ആതുരസേവന രംഗത്ത് മികവുറ്റ പാരമ്പര്യം കേരളത്തിന്റേത് :ഡോ. എം. വി പിള്ള

ഐ.എന്‍.എ.ഐ. നേഴ്‌സസ് ദിനാഘോഷം നടത്തി

നേഴ്‌സസ് വീക്ക് ഗാല 2019 ഉത്സവമായി

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഒക്ലഹോമ നഴ്‌സസ് ദിനം ആഘോഷിച്ചു.

ഐ.എന്‍.എ.ഐയുടെ നഴ്‌സസ് ദിനാഘോഷം മെയ് 5-ന്

View More