അദ്ധ്യായം 19
ക്യാപ്ടന്‍ പ്ലംമുമായുള്ള സംഭാഷണത്തിനു ശേഷം ഞാന്‍ ഒറ്റയ്ക്ക് മ്യൂണിച്ചിലേക്ക് യാത്ര ചെയ്യാം എന്ന് തീരുമാനിച്ചു. യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് റീഹാബിലിറ്റേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അമേരിക്കന്‍ ജോയിന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്മിറ്റി, ഹീബ്രു ഇമിഗ്രന്റ് എയ്ഡ് സൊസൈറ്റി ഇവരോടെല്ലാം ഒരു സത്യവാങ്മൂലത്തിനു സഹായം ചോദിക്കാനും, പിന്നെ മമ്മാക്കും എനിക്കും അമേരിക്കയിലേക്ക് പോകാന്‍ ഓരോ വിസാക്കും വേണ്ടി.
മ്യൂണിച്ചിലേക്ക് കടക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വളരെയധികം റെയില്‍ ലൈനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു ട്രെയിനുകള്‍ മാത്രമേ ഓടുന്നുള്ളു. അവ വളരെ തിരക്കേറിയവയായിരുന്നു. കണക്ഷന്‍ ട്രെയിനുകള്‍ വളരെ മോശമായവയാണ്. ചില ട്രെയിനുകള്‍ ഉണ്ടായിരുന്നതുപോലുമില്ല.
അമേരിക്കന്‍ കൗണ്‍സിലേറ്റ് ഓഫ് മ്യൂണിച്ചിനേയും മറ്റു പല ഏജന്‍സികളെയും സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി. ഒരു വലിയ കാത്തിരിപ്പ് ഞങ്ങള്‍ക്ക് വേണ്ടിവരുമെന്ന്. പക്ഷെ ഒരു കാര്യം സംഭവിച്ചതെന്തെന്നാല്‍ ഒരു കൂട്ടായ സത്യവാങ്മൂലത്തിന് ഞങ്ങള്‍ അര്‍ഹതയുള്ളവരായി. ഒരു ജ്യൂയിഷ് ഏജന്‍സി സ്‌പോണ്‍സര്‍ ചെയ്ത സത്യവാങ്മൂലം ആയിരുന്നു അത്.
മ്യുണിച്ച്, യുദ്ധകാലശേഷമുള്ള ഏതൊരു സിറ്റിയെയും പോലെ താമസ സൗകര്യങ്ങള്‍ ഇല്ലാത്ത ഒരിടമായി തീര്‍ന്നിരുന്നു. പക്ഷെ എനിക്ക് വിധവയായ ഒരു സ്ത്രീയുടെ സജ്ജീകരിച്ച ഒരു മുറി കിട്ടി. അവര്‍ എന്റെ ആഹാരം അവരുടെ കിച്ചനില്‍ പാകം ചെയ്തുകൊള്ളാന്‍ എന്നെ അനുവദിച്ചു.
ഞാന്‍ ഡോക്ടര്‍ ആബാക്കറെ സന്ദര്‍ശിച്ചു. ആ സമയത്ത് അയാള്‍ ബവേറിയന്‍ ഗവണ്മെന്റിന്റെ പ്രൈവറ്റ് കൗണ്‍സിലര്‍ ആയിരുന്നു. വളരെ തിരക്കുളളയാള്‍. ധൃതിവച്ച് അയാള്‍ ഓഫീസിലേക്ക് നടക്കുമ്പോള്‍ എന്നെ കണ്ടു എന്ന് കൈവീശിക്കാണിച്ചു. എന്നിട്ട് നടക്കുന്ന വേഗത കുറയ്ക്കാതെ അയാള്‍ സെക്രട്ടറിയോടു പറഞ്ഞു ''മിസ് ലെന്നിബെര്‍ഗിന് ഇവിടെ ഒരു ജോലി കണ്ടുപിടിച്ചു കൊടുക്കുക'' എന്ന്. എന്റെ ടൈപ്പ്‌റൈറ്റിംഗും ഷോര്‍ട്ട്ഹാന്‍ഡും മികച്ചത് ആയിരുന്നില്ല. അതുകൊണ്ട് അവര്‍ തന്ന ജോലിയില്‍ ഞാന്‍ തൃപ്തി കണ്ടില്ല. ആ ഓഫീസ് എനിക്ക് പറ്റിയതല്ല എന്നു തോന്നി.
ക്യാമ്പുകളോട് എനിക്കു വെറുപ്പായിരുന്നെങ്കിലും ക്യാപ്ടന്‍ പ്ലംന്റെ ഉപദേശമോര്‍ത്ത് ഞാന്‍ ഡെഗന്‍ഡോര്‍ഫില്‍, ബവേറിയയിലെ ഒരു ഡിസ്‌പ്ലെയ്‌സ്ഡ് പേര്‍സണ്‍സ് ക്യാമ്പിലേക്ക് പോയി. ഏകദേശം 80 മൈലുകള്‍ക്കപ്പുറത്തുള്ള ഈ സ്ഥലം മ്യൂണിച്ചിന്റെ കിഴക്കു പടിഞ്ഞാറുള്ള ഡാന്യൂബ് നദിയുടെ തീരത്തുള്ള ബവേറിയന്‍ വനദേശത്തായിരുന്നു. തെരിസിന്‍സ്റ്റാട്ടില്‍ നിന്നുള്ള ചില കൂട്ടുകാരെ കണ്ടു. അവരുടെ കൂട്ടത്തില്‍ എന്റെ പഴയ കൂട്ടുകാരി ട്രൂഡിന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. അവര്‍ക്ക് എന്നെ സ്വാഗതം ചെയ്യാനും സഹായിക്കാനും അതിയായ സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു.
എന്റെ മമ്മായെ ഈ കഷ്ടം പിടിച്ച ട്രെയിന്‍ യാത്രയിലൂടെ കടത്തിവിടാന്‍ എനിക്ക് പ്രയാസമുണ്ടായിരുന്നു. എങ്കിലും എല്ലാം ശരിയാവുകയും മമ്മായും ഞാനും ഡെഗന്‍ഡോര്‍ഫില്‍ താമസമാക്കുകയും ചെയ്തു. ഒരു വലിയ വില്ലയിലെ ധാരാളം സ്ഥലമുള്ള ഒരു മുറി ഞങ്ങള്‍ക്ക് കിട്ടി. ഈ മുറി ക്യാമ്പിലെ സ്‌കൂളായി ഉപയോഗിച്ചിരുന്നതാണ്. എന്റെ തെരിസിന്‍ സ്റ്റാട്ട് കൂട്ടുകാര്‍ക്ക് കുറച്ചു സ്വാധീനം ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങളെ നന്നായി നോക്കാന്‍ അവര്‍ക്ക് സാധിച്ചു. ഞാന്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇംഗ്ലീഷ് പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. എന്റെ മമ്മാ വളരെ വേഗം എല്ലാവരുമായി ചങ്ങാത്തത്തില്‍ ആയി. ക്യാമ്പ് ജീവിതവുമായി പൊരുത്തപ്പെടുകയും ചെയ്തു; എന്റെ പ്രതീക്ഷകള്‍ക്കും ഭയങ്ങള്‍ക്കും ഉപരിയായി.
ഞങ്ങള്‍ക്ക് സ്വന്തമായി ആഹാരം പാകം ചെയ്യാനും വീടു സൂക്ഷിക്കാനും കഴിഞ്ഞു. ഞങ്ങള്‍ താമസിച്ച വീട് ക്യാമ്പിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ ആയി. ജ്യൂ അല്ലാത്ത ഒരു എസ്റ്റോണിയ (ഋേെീിശമി)ക്കാരി ഡചഞഞഅ യില്‍ ദ്വിഭാഷിയായി ജോലി ചെയ്തിരുന്നത് ആ കെട്ടിടത്തിലാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് കുളിമുറി അവരുമായി പങ്കിടേണ്ടിവന്നു. അവര്‍ക്ക് തീരെ വൃത്തിയില്ലായിരുന്നു. ബാത്ത്ടബ്ബില്‍ എണ്ണ പുരണ്ട വളയങ്ങള്‍ അവര്‍ ശേഷിപ്പിക്കുമായിരുന്നു. ഞങ്ങള്‍ അവിടെ താമസിക്കുന്നത് അവര്‍ക്ക് തീരെ രസിക്കുന്നില്ല എന്ന മട്ടിലായിരുന്നു പെരുമാറ്റം. അവര്‍ ബാത്ത്ടബ്ബില്‍ തുണി നനയ്ക്കുകയും പാത്രങ്ങള്‍ കഴുകുകയും ചില സമയത്ത് മണിക്കൂറുകള്‍ ബാത്ത്‌റൂം ഉപയോഗിക്കുകയും ചെയ്തു. ഞങ്ങളില്‍ അവര്‍ ഒരു താല്പര്യവും കാട്ടിയില്ല. വളരെ ഗോപ്യമായി പെരുമാറിയിരുന്നതിനാല്‍ അവര്‍ യുദ്ധകാലം എങ്ങനെ കഴിച്ചു എന്നറിയാന്‍ ഞങ്ങള്‍ക്ക് ആകാംഷയായി. ഭാഗ്യവശാല്‍ പകല്‍സമയം അവര്‍ മുറിയില്‍ ഉണ്ടാവുമായിരുന്നില്ല. സത്യത്തില്‍ ഞങ്ങള്‍ പരസ്പരം സഹിക്കുകയായിരുന്നു.
ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് വളരെ കുറച്ച് തിരിച്ചറിയല്‍ രേഖകളേ ഉണ്ടായിരുന്നുള്ളു. ചിലര്‍ക്ക് ഒന്നുപോലും ഉണ്ടായിരുന്നില്ല. അവര്‍ക്ക് ആകെ ഉണ്ടായിരുന്നത യു.എന്‍.ആര്‍.ആര്‍.എ അധികൃതര്‍ക്ക് അവര്‍ നല്കിയ സ്റ്റേറ്റ്‌മെന്റിന്‍ പ്രകാരമുള്ളതു മാത്രമായിരുന്നു. ക്യാമ്പിലെ എല്ലാവര്‍ക്കും ഏതെങ്കിലും രാജ്യത്തേക്ക് കുടിയേറണമായിരുന്നു. അതിന്, അവരുടെ യുദ്ധകാലസമയത്തെ പ്രവര്‍ത്തികളോ, തടവിലായിരുന്നപ്പോഴത്തെ പേപ്പറുകളോ, ജനന തീയതിയും ജനനസ്ഥലവും കാണിക്കുന്ന പേപ്പറുകളോ ഒക്കെ വേണമായിരുന്നു.
ഒരു കഷണം കടലാസില്‍ നിയമാനുസൃതം എന്നു തോന്നിപ്പിക്കുന്ന മദ്ര അടിച്ചുകിട്ടിയാല്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുമെന്ന് എനിക്കും ബുഷിക്കും നന്നായി അറിയാമായിരുന്നു. ചിലപ്പോള്‍ ജീവന്മരണ പോരാട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാനാവുമെന്നും.
ഡെഗ്ഗന്‍ ഡോര്‍ഫ് ക്യാമ്പിലെ ഒരു മുറി നോട്ടറി ഓഫീസായിരുന്നു. ഞങ്ങള്‍ നോട്ടറിയെ മിസ്റ്റര്‍ നോട്ടര്‍ ടച്ച് എന്നാണ് വിളിച്ചിരുന്നത്. ആ മുറിയില്‍ മിസ്റ്റര്‍ നോട്ടര്‍ ഒരു കോമിക് ഓപ്പറയിലെ സെറ്റിംഗില്‍ എന്നപോലെ ഇരിക്കുന്നുണ്ടാവും. നീണ്ടുമെലിഞ്ഞ് ശാന്ത സ്വഭാവമുള്ള, കണ്ണടവച്ച, മധ്യവയസ്‌കനായ ഒരാളായിരുന്നു അദ്ദേഹം. ക്യാമ്പ് കമ്മ്യൂണിറ്റിയില്‍ തനിക്കുള്ള പ്രാധാന്യം അങ്ങേര്‍ക്ക് നന്നായി അറിയാമായിരുന്നു. അത്യാവശ്യമായി കേടുപാടുകള്‍ പോക്കേണ്ട ഒരു ടൈപ്പ്‌റൈറ്ററിലാണ് അങ്ങേര്‍ ടൈപ്പ് ചെയ്യുന്നത്. (എനിക്കു തോന്നുന്നു അങ്ങേര്‍ രണ്ടു വിരലുകള്‍ മാത്രമേ ടൈപ്പ് ചെയ്യുമ്പോള്‍ ഉപയോഗിക്കാറുള്ളു എന്ന്.) എണ്ണമില്ലാത്ത സത്യവാങ്മൂലങ്ങളും സത്യവാചകങ്ങളും അങ്ങേര്‍ ടൈപ്പ് ചെയ്യും. ഓരോന്നും സാക്ഷികളെക്കൊണ്ട് ഒപ്പിടീച്ച് വാങ്ങും. അവര്‍ക്ക് സത്യവാചകങ്ങള്‍ ചൊല്ലേണ്ടതായും വരും.
അമിതജോലി ചെയ്യുന്ന അങ്ങേരുടെ സെക്രട്ടറി ചിലപ്പോള്‍ അങ്ങേരൊടൊപ്പം മുറിയിലിരുന്നു ജോലി ചെയ്യും. വളരെ പ്രധാനപ്പെട്ടത് എന്നു തോന്നിപ്പിക്കുന്ന ഒരു ഫയലും ഷോര്‍ട്ട്ഹാന്‍ഡ് നോട്ടുബുക്കും കയ്യിലുണ്ടാവും (അങ്ങേരുടെ വിപുലമായ നോട്ടുകളും ഡിക്‌ടേഷനുകളും എഴുതിയെടുക്കാന്‍). അങ്ങേരുടെ ഓഫീസ് ജര്‍മ്മന്‍ ഭാഷ, ആസ്ട്രിയന്‍ ജര്‍മ്മന്‍ ഭാഷയും പോളിഷ് ജര്‍മ്മന്‍ യഹൂദര്‍ സംസാരിക്കുന്ന ഭാഷയും കൂടിക്കലര്‍ന്നതായിരുന്നു. എല്ലാം വളരെ ഔദ്യോഗികവും ഡെഗ്ഗന്‍ഡോര്‍ഫ് ഉ.ജ. ക്യാമ്പിന്റെ മുദ്രയുള്ളതുമാണ്. എന്റെ മമ്മായും ഞാനും മിസ്റ്റര്‍ നോട്ടറിന്റെ മുന്നില്‍ ചെന്നു. ഒരുപിടി സത്യവാചക പ്രസ്താവനകള്‍ അറ്റെസ്റ്റ് ചെയ്യിക്കയും ഞങ്ങളുടെ കൂട്ടുകാര്‍ സത്യവാചകങ്ങള്‍ ചൊല്ലുകയും ചെയ്തു.
വിസയ്ക്കു വേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് നീണ്ടു നീണ്ടുപോയി. എങ്കിലും എന്റെ മമ്മാ പരാതി പറയാതെ സന്തോഷപൂര്‍വ്വം ക്യാമ്പിലുള്ളവരുമായി ചേര്‍ന്നു പോവുകയാണ് ചെയ്തത്. മമ്മാക്ക് ഭാവിയെക്കുറിച്ച് പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ജര്‍മ്മനിയെ ഇനിയും സഹിക്കാന്‍ മമ്മാക്ക് സാധിക്കുമായിരുന്നില്ല. സഹിക്കേണ്ടിവന്ന ആശങ്കകളും ഭയവും ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളും ലോകത്തൊരാള്‍ക്കും സഹിക്കാനാവുന്നതായിരുന്നില്ല. ജര്‍മ്മനി അതെന്നും മമ്മായെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നുവല്ലൊ.
ഡെഗ്ഗന്‍ഡോര്‍ഫില്‍ ആയിരുന്നപ്പോള്‍ എനിക്ക് ബുദ്ധിമതിയും സുന്ദരിയുമായ ലോഡിയയെ കൂട്ടുകാരിയായി കിട്ടി. ലോഡിയ പോളണ്ടുകാരിയായിരുന്നു. അവളും ക്യാമ്പുകളെ അതിജീവിച്ചവള്‍. ഞങ്ങള്‍ക്ക് സമാന ചിന്തകളായിരുന്നു. ഞങ്ങള്‍ ചിരിച്ചു, സംസാരിച്ചു, സ്വപ്നങ്ങള്‍ കണ്ടു. എന്നും ഞങ്ങള്‍ അങ്ങനെയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എനിക്കു തോന്നുന്നത് അവള്‍ പാലസ്തീനിലേക്ക് കുടിയേറിക്കാണുമെന്നാണ്. ലിയോണ്‍ ഫീഗന്‍ ബ്ലാറ്റ് എന്നൊരാളുമായി ഞാന്‍ കൂട്ടുകൂടി. അയാളും ക്യാമ്പുകളെ അതിജീവിച്ചവന്‍ ആയിരുന്നു. അയാളുടെ കുടുംബത്തില്‍ ആരും ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ലോഡിയയും, ലിയോണും ധാരാളം സമയം എന്റെ താമസസ്ഥലത്ത് ചെലവഴിച്ചിരുന്നു. എന്റെ മമ്മാ അവരുടെ കഥകള്‍ കേട്ടു അവര്‍ക്കുവേണ്ടി ആഹാരം പാകം ചെയ്തു, ഞങ്ങള്‍ക്ക് സ്‌നേഹവും സമാധാനവും പകര്‍ന്നു തന്നു.
ലിയോണ്‍ പാലസ്തീനിലേക്കു പോകാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. അയാള്‍ ഇറ്റലിയില്‍ പോയിരുന്നു. തനിക്ക് പാലസ്തീനിലേക്കുപോകാന്‍ ഒരു മാര്‍ഗ്ഗമുണ്ടാവുമോ എന്നറിയാന്‍. ഫലമുണ്ടായില്ല. ഇര്‍ഗണ്‍ അവിടെ നടത്തിയിരുന്ന ടെററിസ്റ്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലിയോണിന്റെ മനസ് ഇളകി മറിഞ്ഞിരുന്നു. ഇര്‍ഗുന്‍ സാവി ല്യുമീ എന്ന സംഘം എല്ലാ യഹൂദരെയും, വിശേഷിച്ചും ഹോളോ കോസ്റ്റില്‍ നിന്നു രക്ഷപ്പെട്ടവരെ പാലസ്തീനിലേക്ക് കയറ്റാന്‍ വേണ്ടി ബ്രിട്ടണു നേരെ ക്രൂരത്വം പ്രയോഗിക്കാന്‍ തീരുമാനിച്ചിരുന്നു. ലിയോണ്, പാലസ്തീനിലേക്കുപോകാന്‍ കാത്തിരിക്കുന്ന യഹൂദര്‍ക്ക്, ഇറ്റലി സുരക്ഷിത അഭയസ്ഥാനമാകുന്നതില്‍ സന്തോഷമാണെങ്കിലും അത് ഇറ്റലിയുടെ നേര്‍ക്ക് കാട്ടുന്ന നീതിയുക്തമല്ലാത്ത പ്രവര്‍ത്തിയാണെന്ന് അഭിപ്രായം ഉണ്ടായിരുന്നു. ഒട്ടേറെ പേര്‍ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ബ്രിട്ടണ്‍ ആണെന്നു കുറ്റപ്പെടുത്തി. മനുഷ്യര്‍ ഏതിനും തുനിഞ്ഞ ഗതികെട്ടവര്‍ ആയിരുന്നു. പാലസ്തീനിലെത്താനുള്ള ശ്രമത്തിനിടയില്‍ അനേകം പേര്‍ മരിച്ചിരുന്നു. ഇത് ഹിറ്റ്‌ലറുടെ ക്യാമ്പുകളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ആയിരുന്നു എന്നോര്‍ക്കണം.
ലിയോണും ഞാനും ഒരുപാടുസമയം ഒരുമിച്ചായിരുന്നു. എങ്കിലും ഞങ്ങള്‍ രണ്ടു വ്യത്യസ്ത രാജ്യങ്ങളിലേക്ക് പോകാനാണ് തീരുമാനിച്ചത്. ഞങ്ങള്‍ക്ക് ഒരുമിച്ച് ഒരു ഭാവിയില്ല എന്നു തീര്‍ച്ചയായി, ഞങ്ങളത് സ്വീകരിക്കുകയും ചെയ്തു. ഞങ്ങളുടെ കൂടിച്ചേരലിന്റെ കാര്യങ്ങളറിയാന്‍ ഞാന്‍ കൂടെക്കൂടെ മ്യൂണിച്ചിലേക്ക് യാത്ര ചെയ്യുമായിരുന്നു. ചിലപ്പോള്‍ ലിയോണും എന്നോടൊപ്പം വരും. ഞാന്‍ പ്രത്യാശിക്കുകയാണ് അവന്‍ പാലസ്തീനില്‍ എത്തിച്ചേര്‍ന്നു എന്നും, അവന് ഇസ്രായേലില്‍ ഒരു നല്ല ജീവിതം ഉണ്ടായിക്കാണും എന്നും.
അങ്ങനെ ഒരു യാത്രയില്‍ ഞാന്‍ കര്‍ട്ട് റോഡന്‍ ബാമിനെ മ്യൂണിച്ചില്‍ വച്ചു കണ്ടു. ഇയാള്‍ എന്നോടൊപ്പം യൂത്ത് ഹോം ഘ414 ല്‍ ജോലി ചെയ്തിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ജോയിന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. ആദ്യം എനിക്കയാളെ മനസ്സിലാക്കാന്‍ സാധിച്ചില്ല. അയാള്‍ ഒരു അമേരിക്കന്‍ യൂണിഫോറം ആണ് ധരിച്ചിരുന്നത്. നാസി ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ അത്തരം യൂണിഫോറം ധരിക്കാറില്ല. എനിക്കറിയില്ല എങ്ങനെയാണ് അയാള്‍ ആ പൊസിഷന്‍ നേടിയെടുത്തത് എന്ന്. അയാള്‍ ജീവിച്ചിരിക്കുന്നു, ഹാപ്പിയാണ്, എനിക്കും അതുതന്നെയാണ് വേണ്ടിയിരുന്നതും. (ദുഃഖകരമെന്നു പറയട്ടെ അയാളുടെ കുടുംബം മുഴുവന്‍ അയാള്‍ക്ക് നഷ്ടപ്പെട്ടിരുന്നു.) അയാളുമായുള്ള ഒരു റീയൂണിയന്, ഒത്തുചേരലിന് ഞാന്‍ ആഗ്രഹിച്ചിരുന്നു, എന്നോടൊപ്പം ജോലി ചെയ്തിരുന്ന കര്‍ട്ടുമായുള്ളത്. പക്ഷെ ഞാന്‍ കണ്ട ചെറുപ്പക്കാരന്‍ മറ്റൊരാളായിരുന്നു. ഒരു അന്യന്‍. അയാള്‍ എനിക്കുതന്ന പുകഴ്ത്തലുകള്‍, അയാളുടെ ഭാഷ, പെരുമാറ്റം ഇവയെല്ലാം ഒരു പട്ടാളക്കാരന്‍ വഴിയില്‍ നില്ക്കുന്ന ചീത്ത പെണ്‍കുട്ടിയെ തന്റെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതുപോലെയായിരുന്നു. ഞാന്‍ അയാളോടു പറഞ്ഞു ''എനിക്ക് ഒരു അത്യാവശ്യകാര്യമുണ്ടായിരുന്നു. ഞങ്ങളുടെ ഇമിഗ്രേഷന്റെ കാര്യം.'' അയാള്‍ എന്നെ ഒരു ഓഫീസിന്റെ വാതില്ക്കല്‍ കൊണ്ടാക്കി. ഓഫീസുകാര്യം കഴിയുമ്പോള്‍ അയാളെ വിളിക്കണമെന്നും അയാളുടെ അപ്പാര്‍ട്ട്‌മെന്റില്‍ എനിക്ക് രാത്രി കഴിക്കാമെന്നും നിര്‍ദ്ദേശിച്ചു. ഞാന്‍ അയാളെയോ (അയാളുടെ അപ്പാര്‍ട്ട്‌മെന്റോ) ഒരിക്കലും കണ്ടില്ല.
ഞങ്ങള്‍ക്ക് ഒരിക്കല്‍ ഡിപി ക്യാമ്പില്‍ പോകേണ്ടി വന്നു. ഒരു ഒഫിഷ്യല്‍ പേപ്പര്‍ കിട്ടണമായിരുന്നു. ഡെഗ്ഗന്‍ ഡോര്‍ഫില്‍ ആ പേപ്പര്‍ ഉണ്ടായിരുന്നില്ല. ജമമൈൗ എന്ന സ്ഥലം മ്യൂണിച്ചിന്റെ നൂറുമൈല്‍ വടക്കുകിഴക്കായും ഡെഗ്ഗന്‍ ഡോര്‍ഫിന്റെ 30 മൈല്‍ തെക്കു കിഴക്കായും ആസ്ട്രിയിന്‍ ബോര്‍ഡറിലാണ് സ്ഥിതി ചെയ്യുന്നത്. ഞങ്ങള്‍ക്ക് പാസാവിലേക്ക് ട്രെയിന്‍ പിടിക്കാന്‍ സാധിച്ചു. ഒരു കൃഷിക്കാരന്‍ തുറന്ന കുതിരവണ്ടിയില്‍ സൗജന്യയാത്ര നല്‍കി ചുറ്റുപാടുമുള്ള സ്ഥലം വളരെ മനോഹരമായിരുന്നു. തഴച്ച പുല്ലും പച്ചപ്പുകളുമുള്ള താഴ്‌വരകളും കുന്നുകളും നിറഞ്ഞത്.
ബവേറിയയിലെ വലിയ ക്യാമ്പുകളില്‍ ഒന്നായിരുന്നു പാസാവിലെ ക്യാമ്പ്. മറ്റു യഹൂദരോടൊപ്പം ഓര്‍ത്തഡോക്‌സ് സഭയിലുള്ള യഹൂദന്മാരുടെ വലിയ സംഘവും അവിടെയുണ്ടായിരുന്നു. പുരുഷന്മാര്‍ അവരുടെ നീണ്ട കറുത്ത കോട്ടുകളും കറുത്ത തൊപ്പികളും കറുത്ത മുടിച്ചുരുളുകളും ധരിച്ചിരുന്നു. സ്ത്രീകള്‍ക്ക് നീണ്ട വസ്ത്രങ്ങളും തലയില്‍ കെട്ടിയ തൂവാലകളും ഉണ്ടായിരുന്നു. ഇവര്‍ തങ്ങളെയിട്ടിരുന്ന ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ട മറ്റു യഹൂദരോട് സ്‌നേഹമുള്ളവര്‍ ആയിരുന്നില്ല. ദൈവവിശ്വാസം ഇല്ലാത്തവരെ ഇവര്‍ വെറുത്തിരുന്നു. അവരെ യഹൂദന്മാരായി കാണാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. അവര്‍ക്കു തമ്മില്‍ തമ്മില്‍ വളരെ അടുപ്പമുണ്ടായിരുന്നു താനും. ക്യാമ്പില്‍ അവര്‍ കച്ചവടം നടത്തിയിരുന്നു. മത്സ്യമാംസങ്ങള്‍ മുതല്‍ സ്വര്‍ണ്ണവും വജ്രവും വരെ. അമേരിക്കന്‍ ഡോളറിനു മാത്രം. ക്യാമ്പിലേക്ക് നടക്കുന്ന വഴിയിലുള്ള മിക്കവാറും എല്ലാ റോഡുകളും അവര്‍ കൈയ്യടക്കിയിരുന്നു. വലിയ പെട്ടികളും ക്രേറ്റുകളും വഴികളിലും പുല്‍ത്തകിടികളിലും നിരത്തി വച്ചു വില്‍പ്പന നടത്തിയത് പുരുഷന്മാരായിരുന്നു. അതിലൊരാള്‍ ഒലൃൃശിഴ മത്സ്യം ഒരു പാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പകരുന്നതു കണ്ടു. അതിന്റെ ചാറ് അയാളുടെ കോട്ടിലും കോട്ടിന്റെ സ്ലീവിലും കൂടി ഒഴുകുന്നുണ്ടായിരുന്നു. തങ്ങളുടെ സഞ്ചികളുടെയും ബോക്‌സുകളുടെയും ചുറ്റും നിന്ന് ആംഗ്യങ്ങള്‍ കാട്ടി സംസാരിക്കുന്ന അവര്‍ക്ക് മറ്റുള്ളവര്‍ക്ക് റോഡിലൂടെ നടക്കേണ്ടതുണ്ടെന്ന ചിന്തപോലുമില്ലായിരുന്നു.
ഞങ്ങള്‍ അവിടെ ആസ്‌ട്രേലിയായില്‍ നിന്നുള്ള ഒരു യഹൂദ ഡോക്ടറെ കണ്ടു. അയാള്‍ ഡചഞഞഅ യില്‍ ജോലി ചെയ്യുന്നയാളായിരുന്നു. ഓര്‍ത്തഡോക്‌സ് സഭക്കാര്‍ മറ്റു മനുഷ്യര്‍ക്കു വരുത്തുന്ന പ്രയാസങ്ങളെക്കുറിച്ച് ഒരുപാട് പരാതി പറഞ്ഞു. ''അവരോട് ഇടപെടാന്‍ സാധിക്കില്ല, അവരോടൊപ്പം ജീവിക്കാനും സാധിക്കില്ല.'' അയാള്‍ കൂട്ടിച്ചേര്‍ത്തു ''വൃത്തിയെക്കുറിച്ച് അവര്‍ക്ക് ചിന്തപോലുമില്ല. സ്ത്രീകളെ വെറും കീഴെക്കിടയിലുള്ള ജീവികളായി മാത്രമെ കാണുകയുള്ളു. അവരുടെ ജീവിതരീതികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്; നമ്മുടേതിനേക്കാള്‍.''
ഞങ്ങള്‍ ഡെഗ്ഗന്‍ ഡോര്‍ഫിലേക്ക് തിരികെപ്പോകാന്‍ ധൃതിയായി. പാസാവില്‍ നിന്നു തിരിച്ചു വരുന്നത് സ്വന്തം വീട്ടിലേക്ക് തിരിച്ചു വരുന്നതുപോലെയാണ് തോന്നിപ്പിച്ചത്. ക േംമ െമഹാീേെ ഹശസല രീാശിഴ വീാല.
ഈ സമയത്ത് ബുഷിയും ഞാനും കത്തിടപാടുകള്‍ നടത്തിയിരുന്നു. അവള്‍ അമ്മായിയപ്പനേയും അമ്മായിയമ്മയേയും പോയി കണ്ടിരുന്നു. മകന്‍ മരിച്ചത് അറിഞ്ഞ് ആ മാതാപിതാക്കള്‍ അതീവ ദുഃഖിതരായി. ബുഷിക്ക് അവരുമായി ഒരുമിച്ചു താമസിക്കാന്‍ സാധിക്കുമായിരുന്നില്ല. അവള്‍ ഒരു കുഞ്ഞിന്റെ 'ആയ' ആയി ജോലി സമ്പാദിച്ച് ഒറ്റയ്ക്ക് ജീവിക്കുവാന്‍ തീരുമാനിച്ചു.
കലയും സംസ്‌കാരവും അവളുടെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങള്‍ ആയിരുന്നു. അവള്‍ സമാനചിന്തകളുള്ളവരെ കണ്ടുമുട്ടുകയും അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്തു. അവള്‍ ഒരു ആര്‍ട്ടിസ്റ്റുമായി ബന്ധത്തിലായി. അവള്‍ അയാളോടൊപ്പം താമസിച്ചു. ദയവും സ്‌നേഹവും ഉള്ളവന്‍ ആയിരുന്നെങ്കിലും, ഓരേ കാര്യങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും ആ ബന്ധം ഇടയ്ക്കു വച്ച് നിര്‍ത്തേണ്ടിവന്നു. തുടര്‍ന്ന് അവള്‍ യൂറോപ്പ് വിടുകയും അമേരിക്കയിലേക്ക് കുടിയേറാന്‍ തീരുമാനിക്കുകയും ചെയ്തു.
ഡെഗ്ഗന്‍ ഡോര്‍ഫില്‍ നിന്ന് തിരികെ വന്ന് അധികം കഴിയുന്നതിനു മുന്‍പ് ബുഷിയോട് സംസാരിക്കാന്‍ സാധിച്ചു. അതുവരെ ഞങ്ങളുടെ ചെക്ക് കൂട്ടുകാരെക്കുറിച്ച് ഒന്നും കേട്ടിരുന്നില്ല. ഞങ്ങള്‍ ഹന്നായെക്കുറിച്ച് ധാരാളം ചിന്തിച്ചു. ഹാര്‍ട്ട് അറ്റാക്കില്‍ നിന്ന് അവള്‍ രക്ഷപ്പെട്ടുകാണുമോ എന്ന് ഞങ്ങള്‍ വ്യാകുലപ്പെട്ടു.
ഡഗ്ഗന്‍ഡോര്‍ഫില്‍ വച്ച് എന്റെ മമ്മാ മിസിസ് റോത്തിനെ പരിചയപ്പെട്ടു. മിസിസ് റോത്തിനും അവരുടെ ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ടിരുന്നു. (എനിക്കു തോന്നുന്നു, അവര്‍ വാര്‍സായില്‍ നിന്നും വന്ന സ്ത്രീയാണെന്ന്.) രണ്ടുപേരും വളരെ അടുത്ത കൂട്ടുകാരായി. അവര്‍ തങ്ങളുടെ ദുഃഖവും, ആശകളും പരസ്പരം പങ്കിട്ടു. എന്റെ മമ്മാ വളരെയധികം യിദ്ദിഷ് പ്രദപ്രയോഗങ്ങള്‍ അവരില്‍ നിന്ന് പഠിച്ചു. അവര്‍ പലപ്പോഴും തെറ്റിച്ച് ജര്‍മ്മന്‍ പദങ്ങള്‍ പറയും. വേണ്ടിടത്ത് ചേര്‍ക്കാതിരിക്കയോ വേണ്ടാത്തിടത്ത് ചേര്‍ക്കുകയോ ചെയ്യും. ഫലമോ ഭയങ്കര തമാശയാവും. എന്റെ കൂട്ടുകാര്‍ ലോഡിയയും ലിയോണും അവരെ കളിയാക്കിയിരുന്നു. അവര്‍ക്ക് അതില്‍ ഒട്ടും വിഷമം തോന്നിയില്ല. ഉദാഹരണമായി, യിദ്ദിഷില്‍ ന്യൂഡില്‍സിനെ 'നാഡല്‍' എന്നാണ് പറയുക. നാഡല്‍ ജര്‍മ്മന്‍ഭാഷയില്‍ 'സൂചി'യാണ് ഒരു ദിവസം അവര്‍ എല്ലാവരോടുമായി പറഞ്ഞു ''ഞാന്‍ ഇന്ന് ഡിന്നറിന് സൂചി സൂപ്പ് ആണ് വിളമ്പുന്നത്.''
മിസിസ് റോത്തിന് അമേരിക്കയിലേക്ക് കുടിയേറാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പോളിഷ് ക്വോട്ട, ജര്‍മ്മന്‍ ക്വോട്ടയെക്കാള്‍ വളരെ ചെറുതായിരുന്നതിനാല്‍ ....................... (ക്വോട്ടാകള്‍ ജനിച്ച രാജ്യത്തിനുസരിച്ചാണ് നല്‍കപ്പെട്ടിരുന്നത്.) ജര്‍മ്മന്‍ ക്വോട്ട വളരെ വലുതായിരുന്നു, കാരണം വളരെ കുറച്ച് ജര്‍മ്മന്‍ യഹൂദര്‍ മാത്രമേ ജീവിച്ചിരിപ്പുണ്ടായിരുന്നുള്ളു. ധാരാളം ജര്‍മ്മന്‍കാര്‍ തങ്ങളുടെ പഴയ രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് പുറത്തുപറയാന്‍ ഭയപ്പെട്ടിരുന്നു. (ഉദാ. നാസികള്‍). അതുകാരണം വീസാക്കു വേണ്ടിയുള്ള ആ തരം ജര്‍മ്മന്‍കാരുടെ അപേക്ഷ വളരെ ചെറുതായിരുന്നിരിക്കണം. എന്നാലും ഒരു വലിയ കൂട്ടം യുദ്ധമണവാട്ടികള്‍ അമേരിക്കയിലേക്ക് കുടിയേറുന്നുണ്ടായിരുന്നു.
പോളിഷ് റഫ്യൂജികള്‍ ജര്‍മ്മനിയില്‍ ജനിച്ചവരാണെന്ന് അഭിനയിച്ചിരുന്നു, അമേരിക്കയിലേക്ക് കുടിയേറുന്നതിനു വേണ്ടി. അമേരിക്കന്‍ കൗണ്‍സിലേറ്റിന് ഇക്കാര്യം അറിയാമായിരുന്നതിനാല്‍, അപേക്ഷ അയച്ചവരോട്, തങ്ങള്‍ ജര്‍മ്മനിയില്‍ ജനിച്ചു എന്നു പറയുന്ന ടൗണിനെപ്പറ്റി ധാരാളം ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. പോളണ്ടില്‍ ജനിച്ച യൂഹദര്‍ ജര്‍മ്മന്‍ ഭാഷ സംസാരിച്ചത് അവരുടെ കള്ളം കണ്ടുപിടിക്കപ്പെടുന്ന വിധത്തിലായിരുന്നു. കള്ളം പറഞ്ഞു എന്നു കണ്ടുപിടിക്കപ്പെടുന്നവര്‍ക്ക് പിന്നെ ഒരിക്കലും ഡട ല്‍ കയറാന്‍ സാധിക്കുമായിരുന്നില്ല. ഒരുപാട് ആളുകള്‍ക്ക് ക്യാമ്പില്‍ നിന്ന് രക്ഷപ്പെടണമായിരുന്നതിനാല്‍ അമേരിക്കന്‍ കോണ്‍സുലേറ്റിലെ ഓഫീസര്‍മാരെ കബളിപ്പിക്കാന്‍ ശ്രമിച്ചു. ചിലര്‍ വിജയിച്ചു, കാരണം അവരുടെ ജര്‍മ്മന്‍ സംസാരം നല്ലതായിരുന്നു, അവര്‍ ജര്‍മ്മന്‍ ബോര്‍ഡറില്‍ താമസിച്ചിരുന്നു എന്ന കാരണത്താല്‍. പക്ഷെ അവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒരു പ്രതി സമര്‍പ്പിക്കാന്‍ സാധിക്കില്ല എന്ന് കൗണ്‍സുലേറ്റിനെ വിശ്വസിപ്പിക്കേണ്ടിയിരുന്നു.
ആ സമയത്ത് വലിയ തോതിലുള്ള ബ്ലാക്ക് മാര്‍ക്കറ്റിംഗും നടക്കുന്നുണ്ടായിരുന്നു. ഏതൊരു വിധത്തിലുമുള്ള വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വലിയ വിലയ്ക്ക് ആര്‍ക്കും വാങ്ങാമായിരുന്നു. പക്ഷെ അവയൊന്നും ആര്‍ക്കും ഉപകരിച്ചില്ല. എന്നു മാത്രമല്ല പലരെയും കുഴപ്പത്തില്‍ കൊണ്ടുപോയി ചാടിക്കുകയും ചെയ്തു. പലര്‍ക്കും യു.എസ്.ലേക്കുള്ള വിസ കിട്ടാതായി.
യു.എസ്. കോണ്‍സുലേറ്റുമായി കൂടിക്കാഴ്ചകളെക്കുറിച്ച് ക്യാമ്പില്‍ വളരെയേറെ കിംവദന്തികള്‍ പടര്‍ന്നിരുന്നു. അവിടെ ഒരു പുതിയ കൗണ്‍സിലര്‍ വന്നു എന്നും, അയാള്‍ അപേക്ഷകന്‍ ജനിച്ച സ്ഥലത്തിന്റെയും, പാതകളുടെയും പേരുകള്‍ ചോദിച്ച് ആളുകളെ കുഴപ്പത്തിലാക്കുന്നു എന്നും പറഞ്ഞുകേട്ടു. ആ മറ്റേ സെക്രട്ടറി ഒരു ദുഷ്ടനാണത്രെ, മൂരാച്ചിയാണത്രെ. നെഞ്ചിന്റെ എക്‌സ്‌റെ നോക്കിയ ഡോക്ടര്‍ അതിലെങ്ങുമില്ലാത്ത പലതും കണ്ടുപിടിച്ചത്രേ. അങ്ങനെ ക്യാമ്പിലെ വര്‍ത്തമാനങ്ങള്‍ പടര്‍ന്നു.
കുട്ടിയായിരുന്നപ്പോള്‍ എനിക്കു വന്ന ലിംഫ്‌നോഡിലെ ടി.ബി.യെക്കുറിച്ച് എനിക്ക് വലിയ ഉല്‍ക്കണ്ഠയുണ്ടായിരുന്നു. എന്റെ സഹോദരന്റെ ജനനശേഷം മമ്മായ്ക്ക് ഉണ്ടായ ഗാള്‍ബ്ലാഡര്‍ പ്രോബ്ലമിനെക്കുറിച്ച് മമ്മായും പേടിച്ചിരുന്നു. ഞങ്ങളെ മ്യുണിച്ചിലെ കൗണ്‍സിലറുടെ മുന്നില്‍ ഹാജരാവാന്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും വല്ലാതെ ഭയപ്പെട്ടിരുന്നു. അങ്കിള്‍ കോണ്‍റാഡ് ഡോര്‍ട്ട്മണ്ടില്‍ താമസിച്ചിരുന്നു. ഞങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റ് അദ്ദേഹം അയച്ചുതന്നു. ഭാഗ്യത്തിന് മ്യുണിച്ചിലേക്ക് പോകുന്നതിനു മുന്‍പ് ഞങ്ങള്‍ക്കത് കിട്ടിയതുകാരണം കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായി തീര്‍ന്നു.
ഞാന്‍ വിശ്വസിക്കുന്നത് ഞങ്ങള്‍ മേയ് 1947 അവസാനത്തില്‍ ഡെഗ്ഗന്‍ ഡോര്‍ഫ് വിട്ടു എന്നാണ്. ഞങ്ങളുടെ യാത്രാസമാനങ്ങള്‍ ഫങ്ക് കസേണില്‍ എത്തിക്കണമായിരുന്നു. ഫങ്ക് കസര്‍നെ ഒരു വലിയ മിലിട്ടറി ബാരക്ക് ആണ്. മ്യുണിച്ചിലെ ഡി.പികളെ പാര്‍പ്പിക്കുന്നയിടം. ഞാന്‍ ഒരു വലിയ ട്രക്ക് ഞങ്ങള്‍ക്ക് യാത്ര ചെയ്യാനായി കണ്ടുപിടിച്ചു. ഞങ്ങളോടൊപ്പം കൗണ്‍സുലേറ്റിലേക്കു വന്ന ക്യാമ്പിലെ താമസക്കാരും ഞങ്ങളുടെ ട്രക്കില്‍ കയറി. കൂട്ടത്തില്‍ ഒരു ഏര്‍ണ്ണാ ഗോള്‍ഡ് ഷ്‌സ്മിഷ്റ്റും അവരുടെ മകന്‍ ജോഷമും - 16 വയസ്സ്, മകള്‍ ഈവ - 17 വയസ്സ് ഒപ്പമുണ്ടായിരുന്നു. പിന്നെ ഗെല്ലേഴ്‌സ്. മിസ്റ്റര്‍ ഗെല്ലറിയെ മിസ്റ്റര്‍ എന്‍ജിനിയര്‍ എന്നാണ് എല്ലാവരും വിളിച്ചിരുന്നത്. എനിക്ക് നല്ല ഓര്‍മ്മയുണ്ട് ആ നവദമ്പതികളെ. നെത്കയും ലിയോണ്‍ ഹെല്‍ഡാഹ്‌ലറും. അവര്‍ പരസ്പരം വളരെ സ്‌നേഹിച്ചിരുന്നു. ഞങ്ങള്‍ക്കവരെ വലിയ ഇഷ്ടമായിരുന്നു. അവര്‍ ക്യാമ്പിനെ അതിജീവിച്ചു എങ്കിലും അവരുടെ കുടുംബം അവര്‍ക്ക് നഷ്ടമായിപ്പോയി. അവര്‍ എന്റെ മമ്മായുമായി ഒരുപാട് അടുത്തു. മമ്മായുടെ സ്‌നേഹവും കരുതലും ഞങ്ങളില്‍ അനേകരെ പോഷിപ്പിച്ചിരുന്നു.
ഫങ്ക് കസര്‍മെയില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഫോറങ്ങള്‍, മെഡിക്കല്‍ ഹിസ്റ്ററി, ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്, നല്ല സ്വഭാവത്തിനുള്ള പോലീസിന്റെ പേപ്പറുകള്‍, യില്‍ നിന്നുള്ള ഐഡന്റിഫിക്കേഷന്‍ പേപ്പറുകള്‍, ഡെഗ്ഗന്‍ ഡോര്‍ഫ് ക്യാമ്പില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സമര്‍പ്പിക്കേണ്ടിയിരുന്നു. ഫിസിക്കല്‍ എക്‌സാമിനേഷനുകളും ചെസ്റ്റ് എക്‌സ്‌റേകളും എടുക്കണമായിരുന്നു. വിരലുകളില്‍ ഫങ്കസ് ഇന്‍ഫെക്ഷന്‍ ഉണ്ടോ എന്ന് പരിശോധിപ്പിക്കണമായിരുന്നു. എനിക്കും എന്റെ മമ്മാക്കും ഒരു പ്രത്യേക കളക്ടീവ് അഫിഡവിറ്റ് അഖഉഇ തന്നു. ഓരോ ദിവസവും കൗണ്‍സിലറെ കാണാനുള്ളവരുടെ പേരുകള്‍ നോട്ടീസ് ബോര്‍ഡില്‍ ഒട്ടിച്ചിരുന്നു. എക്‌സ്‌റേ എടുക്കേണ്ടവരുടെ പേരുകള്‍, വീണ്ടും പരിശോധിച്ച് വീണ്ടും എടുക്കേണ്ടവ, ഡോക്യുമെന്റുകള്‍ ഇല്ലാത്തവരുടെ ലിസ്റ്റും ഒട്ടിച്ചിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ലിസ്റ്റ് - അമേരിക്കന്‍ വിസ ലഭിച്ചവരുടെ പേരുകളുള്ളത്.
ഞാന്‍ എന്റെ പേര് വീണ്ടും എക്‌സ്‌റേ എടുക്കാനുള്ളവരുടെ ലിസ്റ്റില്‍ കണ്ടു. ലിംഫ് നോഡില്‍ ടി.ബി. വന്നിട്ടുള്ളതു കാരണം എന്റെ ഭയം ഇരട്ടിച്ചു. ഈ എക്‌സ്‌റേയുടെ റിസള്‍ട്ടിലാണ് എന്റെ ജീവിതം ആശ്രയിച്ചിരിക്കുന്നത്. വെയിറ്റിംഗ്, കാത്തിരിപ്പ്. അതാണ് ഈ കളിയുടെ പേര്. എനിക്ക് എക്‌സ്‌റേ എടുക്കാന്‍ ഒരുപാട് കാത്തിരിക്കേണ്ടിവന്നു.
ഫങ്ക് കസറീനില്‍ ഞങ്ങളും ഞങ്ങളുടെ ഡെഗ്ഗന്‍ ഡോര്‍ഫ് കൂട്ടുകാരും മാറിമാറി ബോര്‍ഡിലെ ലിസ്റ്റുകള്‍ നോക്കും. കൗണ്‍സിലറുടെ മുറിയില്‍ ചെല്ലേണ്ടവരുടെ ലിസ്റ്റില്‍ ഞങ്ങളെ കണ്ടതായി ചിലര്‍ വന്നു പറഞ്ഞു. എന്റെ എക്‌സ്‌റേ, ടി.ബി.യ്ക്ക് നെഗറ്റീവ് ആണെന്ന് കാണിച്ചിരിക്കണം.!
്യൂഞങ്ങള്‍ വെയിറ്റിംഗ് റൂമിലിരിക്കുമ്പോള്‍ കൗണ്‍സിലറുടെ സെക്രട്ടറി എന്റെ മമ്മായുടെ പേരു വിളിച്ചു. ഒരു ചെറിയ, ഗൗരവക്കാരി സ്ത്രീയായിരുന്നു അവര്‍. കൗണ്‍സിലര്‍ സംസ്‌കാരപൂര്‍വ്വം മമ്മായോട് പെരുമാറി. ചോദ്യങ്ങള്‍ ചോദിച്ചു. ചോദ്യങ്ങള്‍ ചോദിച്ചശേഷം എല്ലാം കഴിഞ്ഞു എന്നു മമ്മായ്ക്ക് തോന്നിയപ്പോള്‍ ഒരു ചോദ്യം കൂടി അയാള്‍ ചോദിച്ചു. ചിലപ്പോള്‍ ഇങ്ങനെ പെട്ടെന്നു ചോദിച്ചാവും അയാള്‍ അപേക്ഷകരുടെ കള്ളത്തരം കണ്ടുപിടിക്കുന്നത്. ''നിങ്ങളുടെ ഭര്‍ത്താവ് എവിടെയായിരുന്നു എന്നാണ് നിങ്ങള്‍ പറഞ്ഞത്?'' മമ്മായുടെ മറുപടി, മമ്മാ സത്യമാണ് പറയുന്നതെന്ന് അയാളെ ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു എന്നെനിക്ക് ഉറപ്പുണ്ട്.
കൗണ്‍സിലര്‍ എന്നോട് നേരെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ചോദ്യങ്ങള്‍ക്കിടയില്‍ അയാള്‍ സെക്രട്ടറിയുമായി കണ്ണുകള്‍ കൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു. അവരുടെ അംഗീകാരം ഒരു പ്രധാന ഘടകം ആയിരുന്നു എന്ന് മമ്മായും ഞാനും മനസ്സിലാക്കി. ഞങ്ങളുടെ ഡെഗ്ഗന്‍ ഡോര്‍ഫ് കൂട്ടുകാരില്‍ ചിലര്‍ക്ക് ഭാഗ്യമുണ്ടായില്ല. അവര്‍ക്ക് വളരെ നീണ്ട താമസം വേണ്ടിവന്നു, ഫങ്ക് കസേണില്‍.
ഞാനും മമ്മായും നോട്ടീസ് ബോര്‍ഡില്‍ അത്യാകാംഷയോടെ തെരഞ്ഞു. ഫ്രാന്‍സിസ്‌കാ കരോളിന്‍ ലെന്നിബര്‍ഗ്ഗും, ഉര്‍സ്യൂല ലെന്നിബെര്‍ഗ്ഗും അമേരിക്കയിലേക്ക് പോകാനുള്ള വിസക്ക് അര്‍ഹരായിരിക്കുന്നു.!!! ബാരക്കിലെ ഒരു നിശ്ചിത സ്ഥലത്ത് യാത്രാസാമാനങ്ങള്‍ കൊണ്ടുചെല്ലാന്‍ സമയവും തീയതിയും കാണിച്ചുകൊണ്ടുള്ള ലിസ്റ്റ് കണ്ടു. അവിടെ നിന്ന് ഞങ്ങള്‍ ബ്രിമെന്‍ലേക്കുള്ള വണ്ടിപിടിക്കും. ട്രക്കുകള്‍ ഞങ്ങളെയും ഞങ്ങളുടെ ലഗേജിനെയും റയില്‍വേസ്റ്റേഷനില്‍ കൊണ്ടുപോയി. അവിടെ ഒരു ചരക്കുവണ്ടിയില്‍ കയറ്റി. എനിക്കു തോന്നുന്നത് ഞങ്ങള്‍ മേയ് 1947 ന്റെ അവസാനത്തില്‍ ബ്രിമെനില്‍ എത്തി എന്നാണ്.
Read More: https://emalayalee.com/writer/24