eMalayale

ശശി തരൂര്‍ എന്ന ഗാന്ധിനക്ഷത്ര ശോഭ (ജോര്‍ജ് നടവയല്‍)

ജോര്‍ജ് നടവയല്‍

24 July 2015, 12:21 AM

News 104670
ധ്രുവനക്ഷത്രം എന്ന പ്രയോഗം ഓര്‍ക്കുമ്പോള്‍, വ്യക്തിപരമായ മോഹങ്ങള്‍ അറ്റ്, പരമമായ ശാന്തിയില്‍ മനസ്സുറപ്പിച്ച, ധ്രുവ ബാലകന്റെ പുരാണ കഥ ഓര്‍മ്മവരും. ധ്രുവരാജ കുമാരന്‍ ചാഞ്ചല്യമില്ലാത്ത ധ്യാനത്തിലൂടെ, നിശ്്ച്ചയ ദാര്‍ഢ്യത്തിലൂടെ, വിഷ്ണു പ്രീതിയും അങ്ങനെ നക്ഷത്ര പദവും ലഭിച്ച്, ധ്രുവ നക്ഷത്രമായി എന്ന് പുരാണം.  

അവ്വിധം മഹാത്മാ ഗാന്ധിയെ ഗണിച്ചാല്‍, ഒരു 'ഗാന്ധി നക്ഷത്രം' വാസ്തവമായും ഗഗന സീമയില്‍ വെളിച്ചമേകി നിലയുറപ്പിക്കുന്നുണ്‍ടാവും. കാരണം: മഹാത്മാ ഗാന്ധി അചഞ്ചലമായ ധര്‍മ്മ സമരത്തിലൂടെയാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്ന ബ്രിട്ടന്റെ അതി കുടിലവും ചൂഷണനികൃഷ്ടവുമായിരുന്ന ദുര്‍ഭരണത്തില്‍ നിന്ന് ഭാരത രാജ്യത്തെ മോചിപ്പിച്ചത്. ജീവിതം തന്നെയാണ് സന്ദേശമെന്ന് തെളിയിച്ചതുമാണ് മാഹത്മാ ഗാന്ധി.

മഹാത്മാഗാന്ധിക്കു ശേഷം, ബ്രിട്ടന്റെ ഭാരതാതിക്രമങ്ങളെ എത്രയും ശക്തവും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തതുമായി ചോദ്യം ചെയ്യുന്ന ഒരു നീക്കം അഥവാ പ്രസംഗം ഇക്കാലത്തു നടത്തിയിട്ടുള്ള മറ്റാരും ഇല്ലാ: കേരളത്തിന്റെ; പോരാ; ഇന്ത്യയുടെ ഏറ്റം മികച്ച അന്താരഷ്ട്ര മുഖമായ ശ്രീ. ശശീ തരൂര്‍ അല്ലാതെ. ആ നിലയ്ക്ക് ശ്രീ. ശശീ തരൂര്‍, ഗാന്ധി നക്ഷത്രത്തിന്റെ ശോഭയുള്ള പ്രതിഭയാണ് എന്നു വരുന്നു.

200 വര്‍ഷം ഭാരതത്തെ അടക്കി വാണിരുന്ന ബ്രിട്ടന്‍ നഷ്ടപരിഹാരം നല്കണമെന്നാണ് ശ്രീ. ശശി തരൂര്‍ ഒക്‌സ്‌ഫെഡ് യൂണിയനില്‍ നടന്ന സംവാദത്തില്‍ ആവശ്യപ്പെട്ടത്. (ഒക്‌സ്‌ഫെഡ് യൂണിയന്‍ സൊസൈറ്റി വിവിധ വിഷയങ്ങളില്‍ ഡിബേറ്റ് നടത്തുന്നതിനുള്ള സൊസൈറ്റിയാണ്. ഇംഗ്ലണ്‍ടിലെ ഒക്‌സ്‌ഫെഡ് സിറ്റിയിലാണ് ഇതിന്റെ ആസ്ഥാനം.1823 ലാണ്  സ്ഥാപിച്ചത്. ഒക്‌സ്‌ഫെഡ് സര്‍വ്വകലാശാലയിലെ അംഗങ്ങളില്‍ നിന്നാണ് മെംബര്‍ഷിപ് നിശ്ച്ചയിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നു ള്ള രാഷ്ടമീമാംസാ പണ്ഡിതരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന പ്രശസ്തമായ സൊസൈറ്റിയാണിത്. അങ്ങനെയാണെങ്കിലും, ഒക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയുടേതല്ലാ ഒക്‌സ്‌ഫെഡ് സൊസൈറ്റി.) 

2015 മേയ് 28 നാണ് സംവാദം നടന്നത്. പ്രമേയം ഇതായിരുന്നു.'' മുന്‍ അധിനിവേശിത രാജ്യങ്ങള്‍ക്ക് ബ്രിട്ടന്‍ നഷ്ടപരിഹാരം കടപ്പെട്ടിരിക്കുന്നു എന്ന് ഈ സദസ്സ് വിശ്വസിക്കുന്നു''. ബ്രിട്ടനിലെ മുന്‍ കണ്‍സര്‍വേറ്റിവ് എം പി. സര്‍ റിച്ചഡ് ഒട്റ്റവേയ്, ബ്രിട്ടീഷ് ചരിത്രകാരന്‍ ജോണ്‍ മക്കന്‍സീ എന്നിവരും സംവാദത്തില്‍ പങ്കെടുത്തിരുന്നു. ഏതാനും ഡിപ്ലോമാറ്റുകളും അനേകം വിദ്യാര്‍ത്ഥികളും ഡിബേറ്റിനുണ്‍ടായിരുന്നു.

ശശി തരൂരിന്റെ കാഴ്ച്ചപാടുകള്‍ :
'18-ാം നൂറ്റാണ്‍ടിന്റെ ആരംഭത്തില്‍  ലോകസമ്പത്തിന്റെ 23% വും ഇന്ത്യയിലായിരുന്നു, അതാകട്ടേ എല്ലാ പാശ്ച്ചാത്യ രാജ്യങ്ങളിലെയും സമ്പത്ത് ഒരുമിച്ചാലുള്ളിടത്തോളമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ ആ നില 4% ലും താഴേക്കു പതിച്ചിരുന്നു. കാരണം മറ്റൊന്നുമല്ല: ബ്രിട്ടന്റെ ചീര്‍ക്കലിനു വേണ്‍ടി അവര്‍ ഇന്ത്യയെ അടക്കി വാണ് പിഴിഞ്ഞു. 
ഇരുന്നൂറു വര്‍ഷങ്ങളിലെ ബ്രിട്ടന്റെ ഉയര്‍ച്ചയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള കൊള്ളപ്പണം മുതലാക്കി. പത്തൊമ്പതാം നൂറ്റാണ്‍ടിന്റെ അന്ത്യത്തോടെ, ഇന്ത്യ, ബ്രിട്ടന്റെ കറവപ്പശുവായിരുന്നു. ബ്രിട്ടീഷ് കയറ്റുമതിയുല്പന്നങ്ങളുടെ വിപണിയായിരുന്നു ഇന്ത്യ. ഭീമന്‍ ശമ്പളമുള്ള ബ്രിട്ടീഷ് സിവില്‍ ഉദോഗസ്ഥ•ാരുടെ താവളമായിരുന്നു ഇന്ത്യ.  എല്ലാം ഭാരതത്തിന്റെ ഖജനാവില്‍ നിന്ന്. 
ഭാരതത്തിന്റെ മേല്‍ ബ്രിട്ടന്‍ നടത്തിയ അടിച്ചമര്‍ത്തലിനു  വേണ്‍ടി ബ്രിട്ടന്‍ അക്ഷരം പ്രതി ഇന്ത്യയുടെ തന്നെ കാശു തട്ടി. 
ബ്രിട്ടന്റെ വ്യവസ്സായ പുരോഗതി ഇന്ത്യയെ നിര്‍വ്യവസ്സായവത്ക്കരിച്ചായിരുന്നു പണിഞ്ഞുയര്‍ത്തിയത്. 
ഇന്ത്യയിലെ വസ്ത്ര നിര്‍മ്മാണ വിദ്യയെ നിരോധിച്ച് ബ്രിട്ടനില്‍ നിന്നുള്ള തുണിത്തരങ്ങള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ നിറച്ചു. ഇന്ത്യയിലെ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച തുണിത്തരങ്ങള്‍ ഇന്ത്യയിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്ത് വിപണി കൈയ്യടക്കി. 

ബംഗാളിലെ കൈത്തറി നെയ്ത്തുകാര്‍ ലോകോത്തരവും, വായുവിനേക്കാള്‍ കനകുറഞ്ഞതും, കിടയറ്റതും, തുച്ഛ വില നല്കിയാല്‍ കിട്ടുമായിരുന്നതുമായ മസ്ലിനും മറ്റു തുണിത്തരങ്ങളും ഉല്പ്പാദിപ്പിച്ച് ലോകമെമ്പാടും കയറ്റുമതി ചെയ്തിരുന്നത് നാമോര്‍ക്കണം. 
ബംഗാളിലെ തുണിനെയ്ത്തുകാരുടെ പെരുവിരലുകള്‍ അറുത്തെറിയാനും, അവരുടെ തറികള്‍ തല്ലിത്തകര്‍ക്കാനും, ഇന്ത്യന്‍ സ്വദേശീ തുണിത്തരങ്ങള്‍ക്ക് വന്‍നികുതികളും ചുങ്കങ്ങളും അടിച്ചേല്പ്പിക്കാനും, അങ്ങനെ ഇന്ത്യയിലും ലോകത്തെല്ലാ രാജ്യങ്ങളിലും ബ്രിട്ടന്റെ നവ-സാറ്റാനിക് ധാരയിലുള്ള മില്ലുകളിലെ മോശമായ തുണിത്തരങ്ങളുടെ പെരുമഴയയൊഴുക്കാനും ബ്രിട്ടന്‍ വ്യഗ്രരായിരുന്നു. 
ഇന്ത്യയിലെ തുണിനെയ്ത്തുകാര്‍ പിച്ചക്കാരായി മാറി, ഉല്പാദനം തകര്‍ന്നടിഞ്ഞു, മസ്ലിന്‍ ഉല്പ്പാദനത്തിന്റെ ഈറ്റില്ലമായിരുന്ന ടാക്കയിലെ ജനസംഖ്യ തൊണ്ണൂറു ശതമാനമായി കൂപ്പുകുത്തി. 
ബ്രിട്ടനില്‍ സംസ്‌കരിച്ച ഉല്പ്ന്നങ്ങളുടെ ഇറക്കുമതിരാജ്യം എന്ന താഴ്ച്ചയിലേക്ക് ഉല്പന്നങ്ങളുടെ വന്‍ കയറ്റുമതി രാജ്യമായിരുന്ന ഇന്ത്യ തരം താണു. ലോക കയറ്റുമതി രംഗത്ത് ഇന്ത്യുടെ പങ്ക് 27%-ത്തില്‍ നിന്ന് വെറും 2%-ത്തിലേക്ക് മൂക്കുകുത്തി. 
'തങ്ങള്‍ കട്ടു മുടിച്ചതിനേക്കാള്‍ ഇനിയൊന്നും കട്ടുമുടിക്കില്ല എന്ന ആത്മ നിയന്ത്രണത്തെ'  പൊതുജനമദ്ധ്യത്തില്‍ കേമത്തമാക്കിക്കാട്ടി റൊബട്ട് ക്ലൈവിനെപ്പോലുള്ള കോളനിസ്റ്റുകള്‍ ബ്രിട്ടനിലെ ''ചീഞ്ഞ ചെറുപട്ടണങ്ങളെ'' വാങ്ങിക്കൂട്ടി. അതാകട്ടേ, ഇന്ത്യയില്‍ നിന്ന് അവര്‍ കൊള്ള ചെയ്‌തെടുത്ത സമ്പത്തുപയോഗിച്ച്! 
(ഹീീ േഎന്ന പദമാണ് ഈ കൊള്ളയയെ വ്യക്തമാക്കാനുപയോഗിക്കുക, ഹീീ േഎന്ന വാക്കാകട്ടെ ഹിന്ദിയില്‍ നിന്ന് അവര്‍ ഇംഗ്ലീഷ് ഡിക്ഷനറിയിലേക്കും അവരുടെ സ്വഭാവത്തിലേക്കും എടുത്തു ചേര്‍ത്തതാണ്!) 

തന്നെയുമല്ല ''ക്ലൈവ് ഓഫ് ഇന്ത്യ'' എന്ന് റൊബട്ട് ക്ലൈവിനെ വിളിക്കാനുള്ള തൊലിക്കട്ടിയും ബ്രിട്ടീഷുകാര്‍ക്കുണ്‍ടായി, ക്ലൈവ് ഇന്ത്യുടെ സ്വന്തമാണ് എന്ന മട്ടില്‍. ഇന്ത്യാ രാജ്യം മുഴുവനും തന്റെ തറവാട്ടു സ്വത്തണെന്ന് വരുത്തിത്തീര്‍ക്കാന്‍ ക്ലൈവ് പണിപ്പെട്ടു എന്നതു മാത്രം വാസ്തവം. 
അതിക്രൂരം ബ്രിട്ടന്‍ ഇന്ത്യയെ ചൂഷണം ചെയ്തതു മൂലം 15 മില്ല്യണും 29 മില്ല്യണും ഇടയില്‍ വരുന്നത്ര ഇന്ത്യക്കാര്‍ പട്ടിണി കിടന്ന് തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ അതിദാരുണം മരണപ്പെട്ടു. 
ഇന്ത്യയിലുണ്‍ടായ അതി ഭീമാകാരമായ പട്ടിണിയും വറുതിയും ദുര്‍ഭവിച്ചത് ബ്രിട്ടന്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോളാണ്, പിന്നീടൊരിക്കലും ഇങ്ങനെ ഇന്ത്യയില്‍ സംഭവിച്ചിട്ടില്ല, ജനാധിപത്യം സ്വന്തം ജനതയെ പട്ടിണിക്കിട്ട് കൊല്ലുകയില്ലാ എന്നതാണു സത്യം. 

പട്ടിണിക്കിടപ്പെട്ട ഇന്ത്യക്കാര്‍ക്കു നല്‌കേണ്‍ടിയിരുന്ന ഭക്ഷണ ധാന്യ ശേഖരം, അവരില്‍ നിന്നു മാറ്റി, തിന്നു മദിക്കുന്ന ബ്രിട്ടിഷ് പട്ടളക്കാര്‍ക്കും പാശ്ച്ചാത്യ ശേഖരക്കൂമ്പാരത്തിലേക്കും വഴിമാറി വിതരണം ചെയ്യാന്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉത്തരവിട്ടതുകൊണ്‍ട്, നാലു മില്ല്യനോളം ബംഗാളികളാണ്, 1943ലെ 'ഗ്രേറ്റ് ബംഗാള്‍ ഫാമിനില്‍' മരണത്തിലമര്‍ന്നത്. 
''തീറ്റി മിടുക്കുള്ള ഗ്രീക്കുകാരുടേതിനേക്കാള്‍ എത്രയോ ലഘുവായ കാര്യമാണ് ഭക്ഷണം കിട്ടാത്ത ബംഗാളികളുടെ പട്ടിണി'' എന്നാണ് ചര്‍ച്ചില്‍ വാദിച്ചത്. 
ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് അദ്ദേഹത്തിന്റെ ഈ തീരുമാനം മൂലം ഭവിച്ച ദുരന്തത്തിന്റെ ആഴം, മനസ്സാക്ഷിയുള്ള ഉദ്യോഗസ്ഥര്‍ റ്റെലിഗ്രാം വഴി അറിയിച്ചപ്പോള്‍, മിസ്റ്റര്‍ ചര്‍ച്ചിലിന്റെ പ്രതികരണം '' ഗാന്ധി ഇതുവരെ ചാകാത്തതെന്തേ?'' എന്ന മൂശ്ശേട്ടച്ചോദ്യം മാത്രമായിരുന്നു. 
'പ്രജകളുടെ ക്ഷേമത്തിനു് ഉപകരിക്കുന്ന സംസ്‌കാരസമ്പന്നവും അറിവും വിവേകവും നിറഞ്ഞ പ്രഭുത്ത്വമാണ് തങ്ങള്‍ നടപ്പാക്കുനത്' എന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നീണ്‍ടകാലത്തെ കപടനാട്യം നിറഞ്ഞ ന്യായവാദം വെറും പൊള്ളയാണെന്ന് മിസ്റ്റര്‍ ചര്‍ച്ചിലിന്റെ 1943-ലെ ദുഷ്‌ചെയ്തി വ്യക്തമാക്കുന്നു. 

കഷ്ടം! രണ്‍ടു നൂറ്റാണ്‍ട് ഇന്ത്യയെ അടിച്ചൊതുക്കി തകര്‍ത്തെറിയുകയായിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വം, അവരുടെ വെന്നിക്കൊടി പാറിച്ചത്, കണക്കറ്റ കീഴടക്കലിന്റെയും ചതിവിന്റെയും ദുര്‍മാര്‍ഗ്ഗം വഴിമാത്രമായിരുന്നില്ല. എതിര്‍പക്ഷപ്രവര്‍ത്തകരെ ചീറുന്ന പീരങ്കിയുണ്‍ടകള്‍ കൊണ്‍ട്്  കഷണം കഷണമാക്കി പൊട്ടിച്ചു തകര്‍ത്തും, നിരായുധരായ പ്രതിഷേധ ജനസമുച്ചയത്തെ ജാലിയന്‍ വാലബാഗില്‍ കൂട്ടക്കൊല ചെയ്തും, വ്യവസ്ഥാപിതമാം വിധം വംശീയ ചേരിതിരിവിനെ പ്രോത്സാഹിപ്പിച്ച് അനൈക്യം വളര്‍ത്തിയും  ആയിരുന്നൂ ബ്രിട്ടീഷ് സാമ്രാജ്യത്വം, അവരുടെ വെന്നിക്കൊടി പാറിച്ചത്. കോളോണിയല്‍ ഭരണ വാഴ്ച്ചാക്കാലത്ത് ഒരിന്ത്യക്കാരനെ പോലും ബ്രിട്ടീഷാണെന്ന് കരുതാന്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചിരുന്നില്ല.  ബ്രിട്ടന് ഇന്ത്യക്കാര്‍ ജനത മാത്രമായിരുന്നു, പൗര•ാരായിരുന്നില്ല.

അനവധി രാജ്യങ്ങള്‍ റയില്‍വേ സൗകര്യം കോളോണിയല്‍ സാമ്രാജ്യത്ത്വത്തിനു കീഴ്‌പ്പെടാതെ തന്നെ പണിഞ്ഞെടുത്തിട്ടുണ്‍ട്. ഈ യാഥാര്‍ഥ്യത്തെ കണ്‍ടില്ലെന്നു നടിച്ചു കൊണ്‍ട് പറഞ്ഞു പരത്താറുണ്‍ട് ഇന്ത്യന്‍ റയില്‍വേയുടെ നിര്‍മ്മിതി ബ്രിട്ടീഷ് ഭരണത്തിന്റെ ഒരു നല്ല ഫലമാണെന്ന്.
എന്നാല്‍ വാസ്തവത്തില്‍ അന്ന് ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ റയില്‍വേ പണിതു വച്ചത് ഭാരതീയരെ സഹായിക്കാനായിരുന്നില്ല. പ്രത്യുത, ബ്രിട്ടീഷുകാര്‍ക്ക് ചുറ്റിക്കറങ്ങാനും, ഇന്ത്യന്‍ അസംസ്‌കൃത വസ്തുക്കള്‍ ബ്രിട്ടനിലേക്ക് കപ്പല്‍ മാര്‍ഗ്ഗം കടത്താനുള്ള കടത്തുകളില്‍ എത്തിക്കാനുമായിരുന്നു. 

യഥാര്‍ത്ഥത്തില്‍, ഇന്ത്യന്‍ റയില്‍വേ, ഭീമമായ ഒരു ബ്രിട്ടീഷ് കൊളോണിയല്‍ കുംഭകോണം ആയിരുന്നു. കണക്കറ്റ സാമ്പത്തിക ലാഭം നിശ്ച്ചയമായും ഉറപ്പാണെന്നുള്ളതിന് ബ്രിട്ടീഷ് ഗവണ്മെന്റ്  ജാമ്യം നിന്നതു കൊണ്‍ട്, ബ്രിട്ടീഷ് ഓഹരി വിപണിപങ്കാളികള്‍, ഇന്ത്യന്‍ റയില്‍വേയില്‍ ഷെയര്‍ എടുത്തു. അതു വഴി, ഇന്ത്യക്കാരായ നികുതി ദായകരുടെ ചെലവില്‍ അസംബന്ധമാംവണ്ണം പണം ബ്രിട്ടീഷ് ഓഹരി വിപണിപങ്കാളികള്‍ കൈക്കലാക്കി. 
ബ്രിട്ടന്റെ ഈ പിടിച്ചുപറി ബഹു കേമം! ഇന്റ്യന്‍ റയില്‍വേയിലെ ഒരു മൈല്‍ നിര്‍മ്മിക്കാന്‍, കാനഡയിലെയോ ആസ്‌ട്രേലിയയിലെയോ ഒരു മൈല്‍ റയില്‍വേ നിര്‍മ്മി ക്കാന്‍ ചെലവായതിന്റെ രണ്ടിരട്ടിയായി എന്നതു മാത്രം മിച്ചം! ബ്രിട്ടീഷുകാര്‍ക്ക് അത് ഒരു അടിപൊളി കൂത്താടലായിരുന്നു. എല്ലാ ലാഭങ്ങളും അവര്‍ക്ക്. എല്ലാ സാങ്കേതിക വിദ്യകളും അവര്‍ നിയന്ത്രിച്ചു. എല്ലാ ഉപകരണങ്ങളും അവര്‍ വിതരണം ചെയ്തു. അതിന്റെ പുനരര്‍ത്ഥം എന്താണ്? എല്ലാ നേട്ടങ്ങളും ഇന്ത്യയ്ക്കു വെളിയിലേക്ക് കടത്തി എന്നുതന്നെയാണ്. അതൊരു ഉപായമായിരുന്നു, '' പൊതു ഖജനാവിന്റെ ചേദത്തില്‍ സ്വകാര്യ സരംഭങ്ങള്‍'' എന്നാണ്  ആ സൂത്രപദ്ധതി ആ കാലത്ത് അറിയപ്പെട്ടിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍: ഇന്ത്യന്‍ ഖജനാവിന്റെ ചെലവില്‍, സ്വകാര്യ ബ്രിട്ടീഷ് സരംഭങ്ങള്‍! 

ഈ അടുത്ത വര്‍ഷങ്ങളില്‍, നഷ്ടപരിഹാര സംവാദ ശബ്ദങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച്, വാസ്തവത്തില്‍, ബ്രിട്ടീഷ് നികുതിദായകരുടെ ചെലവില്‍ സ്വരൂപിച്ച അടിസ്ഥാന സാമ്പത്തിക സഹായങ്ങള്‍,  ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ കൈപ്പറ്റാന്‍ പാടുണ്‍ടോ എന്ന് ബ്രിട്ടീഷ് രാഷ്ട്രീയക്കാര്‍ സന്ദേഹം കാട്ടാറുണ്ട്. 

ഉള്ളതു പറഞ്ഞാല്‍, ഇത്തരം സഹായം 0.4% മാത്രമാണ്.  അതായത് ഇന്ത്യയുടെ ജി ഡി പിയുടെ അര ശതമാനം മാത്രമാണത്. നഷ്ടപരിഹാര വാദമുഖങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ സാദ്ധ്യതയുള്ള നഷ്ടപരിഹാര കണക്കിനേക്കാള്‍ വളരെ തുച്ഛമായ തുകയാണ് മേല്പ്പറഞ്ഞ ബ്രിട്ടീഷ് എയിഡ്. അതാകട്ടേ, ഇന്ത്യയിലെ കര്‍ഷകര്‍ക്കു നല്കുന്ന വളം സബ്‌സിഡിയുടെ എത്രയോ കുറഞ്ഞ ഒരു അംശത്തോളം പോലുമേ ആകുന്നുള്ളൂ.. ഇതായിരിക്കും ബ്രിട്ടിഷുകാര്‍ നല്കുന്ന അടിസ്ഥാന സാമ്പത്തിക സഹായ നിധിയെച്ചൊല്ലിയുള്ള അവരുടെ വാദത്തിനു തക്ക മറുപടിയ്ക്കുള്ള ഉപമ! 

സിംലയും, ഗാര്‍ഡന്‍ പാര്‍ട്ടികളും, യഹൂദ-ക്രിസ്തീയേതര ഇന്ത്യക്കാരും നിറഞ്ഞ 'ഇന്‍ഡ്യന്‍ സമ്മേഴ്‌സ്' മാതിരിയുള്ള റ്റെലവിഷന്‍ സീരിയിലെ പോലെ ബ്രിട്ടീഷ് രാജിന്റെ ഓര്‍മ്മകളെ ആവാഹിക്കുന്നതാണ് ഞങ്ങളുടെ ക്രിക്കറ്റ് പ്രേമവും, ഇംഗ്ലീഷ് ഭാഷാഭിമുഖ്യവും, പാര്‍ലമെന്ററി ജനാധിപത്യവും എന്ന് ബ്രിട്ടന്‍ ഒരുപക്ഷേ കരുതിയേക്കാം. 

മിക്ക ഇന്ത്യക്കാര്‍ക്കും അവയെല്ലാം കൊള്ളയുടെയും, പിടിച്ചുപറിയ്ക്കലിന്റെയും, കൂട്ടക്കൊലയുടെയും, രക്തച്ചൊരിച്ചിലിന്റെയും, മാത്രമല്ലാ; ഒരു കാള വണ്ടിയില്‍ ബര്‍മ്മയിലേക്ക് നാടുകടത്തപ്പെടുന്ന മുഗള്‍ ചക്രവര്‍ത്തിയുടെയും വേദനിപ്പിക്കുന്ന ചരിത്രപാഠങ്ങളാണെന്നതാണ് മറു വശം.

ആസ്‌ട്രേലിയയും, കാനഡയും, ന്യൂസിലന്റും, സൗത്താഫ്രിക്കയും മുന്നോട്ടിറക്കിയ പട്ടാളക്കാരുടെ മൊത്തം എണ്ണത്തേക്കാള്‍ എത്രയോ കൂടുതല്‍ ഇന്ത്യന്‍ പട്ടാളക്കരെ ഒന്നാം ലോക മഹായുദ്ധത്തില്‍  ബ്രിട്ടീഷ് പട്ടാളത്തിന്റെ പോരാളികളായി ഇന്ത്യ നല്‍ കിയിരിക്കുന്നു! 
സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതി, ദാരിദ്ര്യം, ഇന്‍ഫ്‌ളൂവെന്‍സാ പകര്‍ച്ച വ്യാധി എന്നീ ദുരിതങ്ങള്‍ക്കിടയിലും ഇന്‍ഡ്യയുടെ സംഭാവന പണമായും സാമഗ്രികളായും  ഇന്നത്തെ മൂല്യമനുസരിച്ച് മൊത്തം 8 ബില്ല്യണ്‍ പൗന്‍ഡ് അഥവാ 12 ബില്ല്യണ്‍ ഡോളറായിരുന്നു.
രണ്‍ടര മില്ല്യണ്‍ ഇന്ത്യക്കാര്‍ ബ്രിട്ടീഷ് സേനയ്ക്കുവേണ്ടി രണ്‍ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തു. രണ്‍ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തില്‍,  ബ്രിട്ടന്‍ വരുത്തിവച്ച 3 ബില്ല്യണ്‍ പൗണ്‍ടിന്റെ യുദ്ധച്ചെലവു കുടിശ്ശികയില്‍, ഒന്നേകാല്‍ ബില്ല്യന്‍ പൗണ്‍ടും ഇന്ത്യയുടെ കടമായാണ് ഇന്ത്യയുടെ  തലയില്‍ കെട്ടിവച്ചത്. ഇത് കൊളോണിയല്‍ ചൂഷണത്തിന്റെ കേവലം ഐസ് ബര്‍ഗ് മാത്രമാണ്. 
ഈ പണം ഇനിയും ഇന്ത്യയ്ക്ക് ബ്രിട്ടന്‍ തന്നു തീര്‍ത്തിട്ടില്ല! 

നഷ്ടപരിഹാരത്തിന്റെ വലുപ്പമല്ല,  മറിച്ച്, പ്രായശ്ച്ചിത്തത്തിന്റെ അന്തസത്തയാണ് ഇവിടെ പ്രധാനം. രണ്‍ടു നൂറ്റാണ്ടു കാലത്തെ അനീതി അനന്തമായ ഏതെങ്കിലും ഒരു പ്രത്യേക തുക കൊണ്ട് പരിഹൃതമാകുന്നതല്ല.

ക്ഷമായാചനയുടെ ഒരു മാതൃക എന്ന നിലയില്‍, പ്രതീകാത്മകമായി, ഓരോ പൗണ്‍ടു വീതം, അടുത്ത ഇരുന്നൂറു വര്‍ഷക്കാലം, ബ്രിട്ടനില്‍ നിന്ന് സ്വീകരിക്കുവാന്‍, ഓരോ ഇന്ത്യക്കാരനുവേണ്‍ടിയും ഞാന്‍ തയ്യാറാണ്. പോരാ, ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്‍ കൈക്കലാക്കിയ കോഹിനൂര്‍ രത്‌നം ദയവായി തിരിച്ചു തന്നാലും!' 

ശശി തരൂര്‍ അവതരിപ്പിച്ച, മേല്‍പ്പറഞ്ഞ പ്രസംഗം അത്യുജ്ജ്വലവും വസ്തുനിഷ്ഠവും ആകര്‍ഷണീയവും കുറിയ്ക്കു കൊള്ളുന്നതുമായിരുന്നു.
Read also
http://emalayalee.com/varthaFull.php?newsId=104679

9 years ago

No comments yet. Be the first to comment!

News 339814

മാര്‍പാപ്പയുടെ ഭൗതികദേഹം നാളെ (ബുധന്‍) മുതല്‍ പൊതുദര്‍ശനത്തിന്, വിശ്വാസികള്‍ ഒഴുകിയെത്തുന്നു

0

5 minutes ago

Berakah
Sponsored
35
News 339813

വിദ്യാഭ്യാസ വായ്‌പ വീണ്ടെടുക്കാൻ താമസിയാതെ നടപടി ആരംഭിക്കുമെന്നു വിദ്യാഭ്യാസ വകുപ്പ് (പിപിഎം)

0

20 minutes ago

News 339812

ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ ഹാർവാർഡ് യൂണിവേഴ്സിറ്റി കോടതിയിൽ (പിപിഎം)

0

57 minutes ago

News 339811

കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​നു​നേ​രെ വീ​ണ്ടും ഖ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം

0

1 hour ago

United
Sponsored
34
News 339810

മാർപാപ്പയുടെ വിയോഗം പക്ഷാഘാതവും ഹൃദയാഘാതവും കാരണമെന്ന് വത്തിക്കാൻ

0

1 hour ago

News 339809

മിസ്സിസ് സൗത്ത് ഏഷ്യ വേൾഡ് പേജന്റിൽ സുബി ബാബു സെക്കന്റ് റണ്ണർ അപ്പ്

0

1 hour ago

News 339808

പോപ്പ് തെരെഞ്ഞെടുപ്പിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിനു സുപ്രധാന ദൗത്യങ്ങൾ

1

4 hours ago

Statefarm
Sponsored
33
News 339807

പോപ്പിന്റെ സംസ്കാര ചടങ്ങിൽ പ്രസിഡന്റ് ട്രംപ് പങ്കെടുക്കും

0

4 hours ago

News 339806

യുഎസിൽ വച്ച് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചത് വിവാദമാകുന്നു

0

6 hours ago

News 339805

കുഞ്ഞുമോൾ ഷാജഹാൻ ഡിട്രോയിറ്റിൽ അന്തരിച്ചു

0

6 hours ago

Mukkut
Sponsored
31
News 339804

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തരെ സുരക്ഷാ ജീവനക്കാർ മർദ്ദിച്ചതായി പരാതി

0

6 hours ago

News 339803

കുറ്റ്യാടിയില്‍ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം

0

6 hours ago

News 339802

മുന്നറിയിപ്പില്ലാതെ ലോഡ് ഷെഡിംഗ് ;വലഞ്ഞ് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍;അടിയന്തര സാഹചര്യം കാരണമെന്നു കെഎസ്ഇബി

0

6 hours ago

Premium villa
Sponsored
News 339801

ആഫ്രിക്കൻ മാർപാപ്പയ്ക്ക് സമയമായെന്ന് വത്തിക്കാൻ വിദഗ്ധൻ ഫ്രാൻസിസ്കോ സിസ്‌കി

0

7 hours ago

News 339800

ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പുരോഗതി; പ്രധാനമന്ത്രിയും യുഎസ് വൈസ് പ്രസിഡന്റും സ്വാഗതം ചെയ്തു

0

7 hours ago

News 339799

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ; സുകാന്ത് സുരേഷിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

0

7 hours ago

Malabar Palace
Sponsored
News 339798

'പരാതിയിലെ വിവരങ്ങള്‍ പുറത്തുവന്നത് ശരിയായ നടപടിയല്ല’; 'സൂത്രവാക്യം' സിനിമയുടെ ഐസിസിക്ക് മുന്നില്‍ മൊഴി നല്‍കി വിന്‍സി

0

7 hours ago

News 339797

'ഭര്‍ത്താവ് വീടിനുള്ളിലൂടെ തോക്കുമായി ആക്രമിക്കാന്‍ നടക്കുന്നു'; അമ്മ സ്‌കീസോഫ്രീനിയ രോഗിയെന്ന് കൊല്ലപ്പെട്ട ഓം പ്രകാശിന്റെ മകന്‍

0

8 hours ago

News 339796

ന്യുമോണിയയെ അതിജീവിച്ച 'അത്ഭുതകരമായ' രോഗമുക്തി: ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം വെളിപ്പെടുത്തി റിപ്പോർട്ട്

0

9 hours ago

Lakshmi silks
Sponsored
38
News Not Found