Coming soon
കോടതി ഗവർണർമാരുടെ ചീട്ടു കീറിയോ (ജോസ് കാടാപുറം)

ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ അതിനിർണ്ണായകമായ വിധി ഉന്നത നീതിപീഠത്തിൽനിന്നു വന്നിരിയ്ക്കുന്നു. രാജ്യത്തെ ഒന്നിപ്പിച്ചുനിർത്തുന്ന ഫെഡറലിസത്തെ തകർക്കുന്ന ഗവർണർമാരോട് സുപ്രീംകോടതി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിരിയ്ക്കുന്നു . രാജ്യത്തെ ഒന്നിപ്പിച്ചുനിർത്തുന്ന ഫെഡറലിസത്തെ തകർക്കുന്ന ഗവർണർമാരോട് സുപ്രീംകോടതി അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിരിയ്ക്കുന്നു . തിരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്ക്വി ധേയമായിമാത്രം പ്രവർത്തിയ്ക്കുക . സഭ പാസാക്കിയ ബില്ല് മൂന്നുമാസത്തിനുള്ളിൽ ഭരണഘടന പറയുന്നപ്രകാരം മാത്രം തിരുമാനിയ്ക്കണം
എന്നും വ്യക്തമാക്കിയിരിയ്ക്കുന്നു.. സംസ്ഥാന സർക്കാരുകളെ സാമന്ത ഭരണകൂടമായിമാത്രം കാണുക എന്നത്
കോൺഗ്രസ്സ് സർക്കാരുകളാണ്തു ടങ്ങിവെച്ചത് .

ബിജെപി സർക്കാർ ഏറ്റവും മോശമായി രീതിയിൽ ഇത് തുടർന്നുവരുന്നു . അന്തിമമായി രാജ്യം ഒരു ആഭ്യന്തര യുദ്ധത്തിലേയ്ക്കും വിഭജനത്തിലേയ്ക്കുമാണ് ഭാവിയിൽ
ചെന്നെത്തുക . ഈ വിധിയോഭ്രാന്തൻ നയത്തിനെതിരെയുള്ള കേരളസർക്കാരിന്റെ കേസ്
സുപ്രീംകോടതിയിൽ നിലനിൽക്കുകയാണ് . ആ കേസിലും ഇത്തരം ഒരു വിധിതന്നെയായിരിയ്ക്കും
ഭരണഘടനാനുസൃതമായി വരികയുള്ളു
എന്ന് പ്രത്യാശിയ്ക്കാം . അങ്ങനെ ഇന്ത്യ ഒരു യൂണിയനായി നിലനിൽക്കുമെന്നും ഈ വിധി
രാജ്യസ്നേഹികൾക്ക് ആശ്വാസം നൽകുന്നു .
മോദി സർക്കാർ അധികാരത്തിൽ വന്നശേഷം ഗവർണർ പദവിക്കുണ്ടായ നിലവാരത്തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് ചൊവ.. ചൊവ്വാഴ്ച സുപ്രീംകോടതിയിൽനിന്നുണ്ടായ വിധിന്യായം. സംസ്ഥാന ഭരണത്തിന്റെ ഭരണഘടനാതലവൻ എന്ന ...പദവി മറന്ന് കേന്ദ്ര സർക്കാരിന്റെ ഏജന്റിനെപ്പോലെയാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. പ്രതിപക്ഷം .പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എങ്ങനെ ഭരണം സ്‌തംഭിപ്പിച്ച് കേന്ദ്രഭരണകക്ഷിക്ക് സ്വാധീനമുറപ്പിക്...വഴിയൊരുക്കാമെന്ന ഗവേഷണത്തിലാണ് അവർ ഏർപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിലെ ആർ എൻ രവിയും കേരളത്തിലെ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാനും ഡൽഹിയിലെ ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേനയും മറ്റും ഇക്കാര്യത്തിൽ കുപ്രസിദ്ധരാണ്.
എന്നാൽ, സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ എന്നാൽ, സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗ...ബില്ലുകൾ ഗവർണർ തടഞ്ഞുവച്ചതിനെതിരെ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ നൽകിയ ഹർജിയിലാണ് ഈ സുപ്രധാന വിധി. ഗവഗവർണർ തടഞ്ഞുവച്ച 10 ബില്ലും പാസായതായി ഉത്തരവിലൂടെ വ്യക്തമാക്കിയ കോടതി ബില്ലുകളിൽ രാഷ്ട്രപതിയുടെ നടപടികൾപോലും അസാധുവാക്കി. ഗവർണർമാരുടെ ഒപ്പില്ലാതെതന്നെ ബില്ലുകൾക്ക് അംഗീകാരം നൽകുകയെന്ന കടുത്ത നടപടിയിലേക്ക് കോടതിക്ക് കടക്കേണ്ടിവന്നത് ഗവർണറുടെ ഭരണഘടനാവിരുദ്ധ നടപടികളാണെന്ന കാര്യത്തിൽ സംശയമില്ല. ഇതിലൂടെ ഗവർണർസ്ഥാനത്ത് തുടരാനുള്ള ആർ എൻ രവിയുടെ അർഹതയെത്തന്നെയാണ് കോടതി ചോദ്യം ചെയ്തത്. സാധാരണ പരമോന്നത കോടതിയിൽനിന്നുണ്ടാകുന്ന ഇത്തരം താക്കീതുകളും ശാസനകളും ആ വ്യക്തിയുടെ രാജിയിലാണ് കലാശിക്കാറുള്ളതെന്ന് ‘ദ ഹിന്ദു’ ദിനപത്രം മുഖപ്രസംഗത്തിൽ ഓർമിപ്പിച്ചു. എന്നാൽ, ഭരണഘടനയുടെ കാവലാൾ എന്നതിനേക്കാൻ കേന്ദ്ര ഭരണകക്ഷിയുടെ ഏജന്റായി പ്രവർത്തിക്കുന്ന തമിഴ്നാട് ഗവർണറിൽനിന്ന് അത്തരമൊരു നടപടി ആരും പ്രതീക്ഷിക്കുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശത്തെയും ഉയർത്തിപ്പിടിക്കുന്നതാണ് ഈ വിധിന്യായം. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കാരണങ്ങളാൽ ഗവർണർ മാർഗതടസ്സം സൃഷ്ടിക്കുന്നത് സത്യാപ്രതിജ്ഞാലംഘനമാണെന്ന് പറയാനും കോടതി മടിച്ചില്ല. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടതുപോലെ ഈ വിധി തമിഴ്നാടിനു മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാകണം. അങ്ങനെവന്നാൽ മുൻ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ തടഞ്ഞുവച്ച ബില്ലുകളിലും ഉടൻ തീരുമാനമുണ്ടാകും. ഫെഡറൽ തത്വങ്ങൾ ശക്തിപ്പെടുത്തുന്നതും കേന്ദ്ര– സംസ്ഥാന ബന്ധങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നതും സംസ്ഥാനങ്ങളുടെ ഭരണപരമായ സ്വയംഭരണത്തെ സ്വയംഭരണത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ വിധിന്യായം. മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായംകൂടിയാണ് ഇത്. രാജ്ഭവനുകൾ സുതാര്യമായും കൂട്ടുത്തരവാദിത്വത്തോടെയും പ്രവർത്തിക്കണമെന്ന സന്ദേശമാണ് സുപ്രീംകോടതി നൽകിയത് .. ഗവർണ്ണർ പദവി എന്തിനാണ്?
ഒരു സംസ്ഥാനത്ത് പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാതെ കോടികൾ ചെലവഴിച്ച് റിട്ടയർമെന്റ് പ്രായത്തിൽ ആർഭാട ജീവിതം നയിക്കാൻ വേണ്ടി ഇത്തരമൊരു പദവിയുടെ ആവശ്യമില്ല. ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും ഉണ്ട്. ഭരണപക്ഷത്തെ അനീതി ചോദ്യം ചെയ്യാൻ പ്രതിപക്ഷമുണ്ട്. ജനപക്ഷത്ത് നിന്ന് സർക്കാരിനെയും പ്രതിപക്ഷത്തെയും വിലയിരുത്താനും വിമർശിക്കാനും മാധ്യമങ്ങൾ (കുപ്പിക്കും കോഴിക്കാലിനും വേണ്ടി പണിയെടുക്കുന്ന മാപ്രകളല്ല) ഉണ്ട്. ഇത്രയും സംവിധാനങ്ങൾ ജനാധിപത്യ വ്യവസ്ഥിതിയുള്ള ഈ രാജ്യത്ത് ഉള്ളപ്പോൾ ഇത്തരത്തിലുള്ള ഒരു പദവി ഇവിടെ ആവശ്യമില്ല.
ഇനി കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും തമ്മിൽ ഉണ്ടാകേണ്ട ഭരണപരമായ കാര്യങ്ങൾക്ക് വേണ്ടി ഒരു മധ്യസ്ഥന്റെ ആവശ്യമാണ് ഇതു കൊണ്ട് ഉദ്ദ്യേശിക്കുന്നതെങ്കിൽ ഒരു IAS ഓഫീസറുടെ ആവശ്യം മാത്രമേ വേണ്ടി വരുന്നുള്ളു. അയാൾക്ക് വേണ്ടി ഒരു ഓഫീസും ഡ്രൈവർ ഉൾപ്പടെ 5 ഓഫീസ് സ്റ്റാഫും മതിയാകും. ധൂർത്തും അനാവശ്യ ചെലവുകളും ഒഴിവാക്കാം. ധനപരമായ ചെലവുകൾക്ക് Auditing ഉം വകുപ്പുണ്ട്.
സത്യത്തിൽ ഇതല്ലേ വേണ്ടത്?

അങ്ങനെ ആ തർക്കം തീർപ്പായി. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയ്ക്കോ അതിനോട് ഉത്തരവാദിത്വപ്പെട്ട ക്യാബിനറ്റിനുമാണോ പാർലമെന്ററി വ്യവസ്ഥയിൽ അധികാരം? അതോ, കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ഗവർണർ എന്ന സംസ്ഥാന സർക്കാരിന്റെ ഔപചാരിക തലവനോ? ഭരണഘടന സ്വതന്ത്രമായ അധികാരം നിർണയിച്ചു നൽകിയിട്ടുള്ള കാര്യങ്ങളിലൊഴികെ ബാക്കിയെല്ലായിടത്തും ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്ന് സുപ്രിംകോടതി വിധിച്ചിരിക്കുകയാണ്.
ഈ തർക്കം എവിടെവരെ എത്തിയിരുന്നൂവെന്ന് ആലോചിച്ചുനോക്കൂ. കേരള ഗവർണർ ആരിഫ് ഖാൻ ചെയ്തത് 23 മാസം തീരുമാനമെടുക്കാതെ ബില്ല് വച്ചുതാമസിപ്പിക്കുക എന്നതായിരുന്നു. അതും യൂണിവേഴ്സിറ്റി ഭരണത്തിൽ സ്വന്തം ചാൻസലർഷിപ്പിനെ ബാധിക്കുന്ന നിയമം. താല്പര്യവൈരുദ്ധ്യത്തിന്റെ ഒരു വീണ്ടുവിചാരംപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തമിഴ്നാട് ഗവർണർ ഒരുപടികൂടി കടന്ന് താൻ അനുവാദം നിഷേധിച്ചാൽ അതിന് അർത്ഥം ആ ബില്ലിന്റെ കഥ അവസാനിച്ചൂവെന്നുവരെ സ്വയം പ്രഖ്യാപിച്ചു. പാർലമെന്റ് വ്യവസ്ഥയുടെ അന്ത്യമായിരുന്നേനെ അത്. ഇന്നിപ്പോൾ കോടതി അത്തരം ബില്ലുകളെല്ലാം അംഗീകാരം ലഭിച്ചതായി കരുതാമെന്നു വിധിച്ചിരിക്കുകയാണ്.
ഗവർണർമാരുടെ ചെയ്തികളെ മുഴുവൻ ന്യായീകരിച്ചിരുന്നവരാണ് കേരളത്തിലെ മാധ്യമങ്ങൾ. റിപ്പോർട്ട് ചെയ്യുന്നത് മനസിലാക്കാം. പക്ഷേ, ഗവർണറുടെ നിലപാടിനുവേണ്ടി കാമ്പയിൻ ചെയ്യുന്നതോ? പ്രതിപക്ഷനേതാവുപോലും ഗവർണർക്കൊപ്പമായിരുന്നു. പിന്നെ ജമാഅത്തെ ഇസ്ലാമി, എസ്.യു.സി.ഐ തുടങ്ങിയവരുടെ കഥ പറയണോ? ഇപ്പോൾ മാധ്യമങ്ങൾ എങ്കിലും പ്ലേറ്റ് മാറ്റിയിട്ടുണ്ട്. പ്രതിപക്ഷം മൗനവൃതത്തിലാണ്. പ്രതിപക്ഷനേതാവ് പറയണം- സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുണ്ടോ?
ഇനിയെന്ത്? തികച്ചും രാഷ്ട്രീയ പരിഗണനകൾവച്ചുമാത്രം അനർഹമായ സ്ഥാനത്ത് കയറിയിരിക്കുന്ന കേരളത്തിലെ വൈസ് ചാൻസലർമാർ മാന്യമായി സ്ഥാനം വച്ചൊഴിയണം. പുതിയ നിയമ വ്യവസ്ഥ പ്രകാരം ചാൻസലർമാരെ കേരള സർക്കാർ നിയമിച്ച് അവരുടെ പങ്കാളിത്തത്തോടെ വൈസ് ചാൻസലർമാരെ നിയമിക്കട്ടെ.
സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഇനി കേരളത്തിന്റെ കേസ് വരാൻ കാത്തുനിൽക്കാതെ കേരള ഗവർണർ ശ്രീ. രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഗവർണറുടെ പരിഗണനയ്ക്കായി ഇരിക്കുന്ന നിയമങ്ങൾക്ക് അംഗീകാരം നൽകണം.
കേന്ദ്ര സർക്കാർ വിധിക്കെതിരെ അപ്പീൽ നൽകാൻ പോയാൽ അതിന്റെ അർദ്ധം കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുകയെന്ന മാത്രമാണ് . സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരാനുള്ള ഈ അത്യാർത്തിക്കെതിരെ ശക്തമായ പ്രതിഷേധം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഉയരണം.
ഗവർണർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ സർവകലാശാല നടത്തിപ്പിലും നിയമനിർമ്മാണത്തിലുമുള്ള അധികാരങ്ങൾ അട്ടിമറിക്കാൻ ബിജെപി സർക്കാർ നടത്തിക്കൊണ്ടിരുന്ന നീക്കങ്ങൾ സൃഷ്ടിച്ചിരുന്ന നിസഹായാവസ്ഥ സുപ്രിംകോടതി വിധിയോടെ തീർന്നിരിക്കുകയാണ്. ഫെഡറൽ സംവിധാനത്തിന്റെ നിലനിർത്താനുള്ള പോരാട്ടത്തിനു കരുത്തു പകരുന്നതാണ് ഈ വിധി.
2w ago
No comments yet. Be the first to comment!

പാക്കിസ്ഥാനികളെ പുറത്താക്കുക: സംസ്ഥാനങ്ങളോട് അമിത് ഷാ

പാക്കിസ്ഥാനികളെ പുറത്താക്കുക: സംസ്ഥാനങ്ങളോട് അമിത് ഷാ
7 minutes ago

കുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി

കുറ്റപത്രം അപൂര്‍ണമെന്ന് കോടതി: നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡിയ്ക്ക് തിരിച്ചടി
16 minutes ago
Berakah
Sponsored
കേരള നാടോടി കലോത്സവം ഗ്ലോബൽ മലയാളി ഫെസ്റ്റിൽ

കേരള നാടോടി കലോത്സവം ഗ്ലോബൽ മലയാളി ഫെസ്റ്റിൽ
39 minutes ago

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ; പഹൽഗാം ഭീകരാക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു
50 minutes ago

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂവിന് പീഡനം; 20കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂവിന് പീഡനം; 20കാരനായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍
1 hour ago
United
Sponsored
കേരളത്തിലുള്ള 102 പാകിസ്ഥാനികൾക്ക് ഉടൻ രാജ്യം വിടാൻ നിർദേശം

കേരളത്തിലുള്ള 102 പാകിസ്ഥാനികൾക്ക് ഉടൻ രാജ്യം വിടാൻ നിർദേശം
1 hour ago

ചെന്നൈ ആളിയാർ ഡാമിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു

ചെന്നൈ ആളിയാർ ഡാമിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു
1 hour ago

മണ്ണിടിച്ചില്‍; വടക്കന്‍ സിക്കിമില്‍ ആയിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

മണ്ണിടിച്ചില്‍; വടക്കന്‍ സിക്കിമില്‍ ആയിരത്തോളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു
2 hours ago
Statefarm
Sponsored
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; നടിമാരുടെ പരാതിയില്‍ 'ആറാട്ടണ്ണന്‍' അറസ്റ്റില്‍

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു; നടിമാരുടെ പരാതിയില്‍ 'ആറാട്ടണ്ണന്‍' അറസ്റ്റില്‍
2 hours ago

''ലോകാസമസ്താ സുഖിനോ ഭവന്തു'' ചൊല്ലി രാമചന്ദ്രന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്

''ലോകാസമസ്താ സുഖിനോ ഭവന്തു'' ചൊല്ലി രാമചന്ദ്രന് വിട; അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്
2 hours ago

സവർക്കർ പരാമർശം; ചരിത്രമറിയാതെ പറയരുത്, രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സവർക്കർ പരാമർശം; ചരിത്രമറിയാതെ പറയരുത്, രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം
2 hours ago
Mukkut
Sponsored
52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; 28കാരന് ജീവപര്യന്തം തടവ്

52കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസ്; 28കാരന് ജീവപര്യന്തം തടവ്
2 hours ago

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ കസ്തൂരിരംഗൻ അന്തരിച്ചു

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ കസ്തൂരിരംഗൻ അന്തരിച്ചു
2 hours ago

അൻവറിക്കയുടെ അഭ്യാസങ്ങൾ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

അൻവറിക്കയുടെ അഭ്യാസങ്ങൾ (സുനിൽ വല്ലാത്തറ ഫ്ലോറിഡ)
2 hours ago
Premium villa
Sponsored
മാനനഷ്ടക്കേസ്; സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍

മാനനഷ്ടക്കേസ്; സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍
2 hours ago

ഷഹബാസ് വധക്കേസ്; 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷ വീണ്ടും തള്ളി

ഷഹബാസ് വധക്കേസ്; 6 വിദ്യാർത്ഥികളുടെയും ജാമ്യാപേക്ഷ വീണ്ടും തള്ളി
2 hours ago

ആക്രമണം നടത്തിയത് 'സ്വാതന്ത്ര്യ പോരാളികള്‍'; ഭീകരരെ പ്രശംസിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി

ആക്രമണം നടത്തിയത് 'സ്വാതന്ത്ര്യ പോരാളികള്‍'; ഭീകരരെ പ്രശംസിച്ച് പാകിസ്ഥാന്‍ ഉപപ്രധാനമന്ത്രി
3 hours ago
Malabar Palace
Sponsored
വ്യോമപാത വിലക്കി പാകിസ്താന്‍; ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ രണ്ട് മണിക്കൂര്‍ വൈകും

വ്യോമപാത വിലക്കി പാകിസ്താന്‍; ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ രണ്ട് മണിക്കൂര്‍ വൈകും
3 hours ago

മാര്‍പാപ്പ ആഗ്രഹിച്ചത് വസതിയില്‍ കിടന്നുള്ള മരണം: അവസാന നിമിഷങ്ങള്‍ വെളിപ്പെടുത്തി ഡോക്ടര്‍

മാര്‍പാപ്പ ആഗ്രഹിച്ചത് വസതിയില്‍ കിടന്നുള്ള മരണം: അവസാന നിമിഷങ്ങള്‍ വെളിപ്പെടുത്തി ഡോക്ടര്‍
3 hours ago

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യു.എന്‍.

പഹല്‍ഗാം ഭീകരാക്രമണം: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യു.എന്‍.
4 hours ago