Image

എൻ .എസ് .എസ് എഡ്മന്റൺ ചാപ്റ്ററിൻറെ യൂത്ത് കൗൺസിൽ ഉത്ഘാടനം ചെയ്തു

Published on 25 April, 2025
എൻ .എസ് .എസ്  എഡ്മന്റൺ ചാപ്റ്ററിൻറെ   യൂത്ത് കൗൺസിൽ ഉത്ഘാടനം ചെയ്തു

എഡ്മൺടൺ: നായർ സർവീസ് സൊസൈറ്റി, ആൽബർട്ട, എഡ്മന്റൺ ചാപ്റ്റർ യൂത്ത് കൗൺസിലിന്റെ ഉദ്ഘാടനകർമ്മം കൗൺസിൽ ഓഫ് സൊസൈറ്റിസ് ഓഫ് എഡ്മന്റൺ മുൻ പ്രസിഡന്റ്‌ ശ്രീ. 
പുനീത് മൻചദ്ദ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.

2025, ഏപ്രിൽ മാസം പതിമൂന്നിന് വിഷു ആഘോഷത്തോടനുബന്ധിച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ യുത്ത് കൗൺസിൽ പ്രസിഡന്റ്‌ കുമാരി ഇഹ നായർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ യൂത്ത് കൗൺസിൽ പ്രതിനിധികൾ, എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടർസ്, മഹിളാ സമാജം അംഗങ്ങൾ, കുടുംബാംഗങ്ങൾ, മറ്റു വിശിഷ്ടാഥിതികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വിഷുക്കണിയും, കൈനീട്ടവും, പാരമ്പര്യ തനിമയാർന്ന സദ്യയും, കലാപരിപാടികളും അരങ്ങേറി.

വാർത്ത : ജോസഫ് ജോൺ കാൽഗറി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക