Image

ആല്‍ബര്‍ട്ട ഹിന്ദു സൊസൈറ്റി ക്ഷേത്രത്തിന് തീപിടിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു

Published on 25 April, 2025
ആല്‍ബര്‍ട്ട ഹിന്ദു സൊസൈറ്റി ക്ഷേത്രത്തിന് തീപിടിച്ചതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു

ടൊറന്റോ: നോർത്തേൺ എഡ്മിൻ്റനിലെ ആൽബർട്ട ഹിന്ദു സൊസൈറ്റി ക്ഷേത്രത്തിന് തീപിടിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായതെന്ന് എഡ്മിൻ്റൻ ഫയർ റെസ്ക്യൂ‌ സർവീസസ് (ഇഎഫ്ആർഎസ്) അറിയിച്ചു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. 

ക്ഷേത്രത്തിന്റെറെ ശ്രീകോവിലിൻ്റെ പിൻവശത്തിനും ഇടനാഴിക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ഹിന്ദു സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. അന്വേഷണം ആരംഭിച്ചു. തീപിടിത്തസമയത്ത് ക്ഷേത്രത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക