
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു നയിക്കുന്ന ഇന്ത്യൻ സംഘം വത്തിക്കാനിലേക്കു പുറപ്പെട്ടു.
കേന്ദ്ര പാര്ലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു, ന്യൂനപക്ഷ-ഫിഷറീസ് മന്ത്രി ജോർജ് കുര്യൻ, ഗോവ ഡെപ്യൂട്ടി സ്‌പീക്കർ ജോഷ്വ പീറ്റർ ഡിസൂസ എന്നിവരാണ് രാഷ്ട്രപതിക്കൊപ്പം പോകുന്നത്.
ഇക്കാര്യം റിജിജു എക്‌സിൽ പോസ്റ്റ് ചെയ്തു.
രാഷ്ട്രപതി വെള്ളിയാഴ്ചയും ശനിയാഴ്ചയും വത്തിക്കാൻ സിറ്റിയിൽ ചെലവഴിക്കും. ഇന്ത്യൻ ജനതയുടെയും ഗവൺമെന്റിന്റെയും അനുശോചനം അവർ അറിയിക്കും.
സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കിടത്തിയിട്ടുള്ള മാര്പാപ്പയുടെ ഭൗതികാവശിഷ്ടത്തിൽ രാഷ്‌ട്രപതി റീത്ത് വയ്ക്കും. ശനിയാഴ്ച്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറിൽ നടക്കുന്ന സംസ്കാര ശുശ്രൂഷകളിൽ ലോക നേതാക്കൾക്കൊപ്പം പങ്കെടുക്കും.
ശനിയാഴ്ച്ച ഇന്ത്യ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 22, 23 ദിവസങ്ങളിലും ദുഃഖാചരണം ഉണ്ടായിരുന്നു.
Indian President to attend Pope funeral