Image

സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-7: അന്ന മുട്ടത്ത്‌)  

Published on 06 February, 2024
സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-7: അന്ന മുട്ടത്ത്‌)  

അഭിപ്രായം ചിലപ്പോൾ ഇരുമ്പുലക്കയാക്കാം

ആംഗ്ലേയ സാഹിത്യകാരനായ അലക്സാണ്ടർ പോപ്പ് ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡും ഒഡീ സിയും വിവർത്തനം ചെയ്‌തുകൊണ്ടിരുന്ന കാലഘട്ടം. അദ്ദേഹത്തിൻ്റെ സുഹൃത്തും പ്രഭുവുമായ ചാൾസ് മൊൺടേഗു ഈ വിവർത്തനങ്ങൾ വായിച്ചുകേൾക്കുന്നതിന് ഇടയ്ക്കിടെ പോപ്പിനെ ക്ഷണിക്കുമായിരുന്നു.
അതു കേൾക്കുമ്പോൾ ചില്ലറ മാറ്റങ്ങൾ വരുത്തുവാൻ നിർദ്ദേശിക്കുക മൊൺടേഡുവിൻ്റെ പതിവായിരുന്നു അദ്ദേഹം നിർദ്ദേശിക്കുന്ന നിസ്സാരമാറ്റങ്ങൾ വരുത്തുവാൻ പോപ്പ് മടിച്ചിരുന്നുമില്ല. എന്നാൽ ഒരു പ്രത്യേക ഭാഗത്തിൻ്റെ വിവർത്തനം അതിനേക്കാൾ മെച്ചപ്പെടുത്താൻ പോപ്പ് ശ്രമിച്ചിട്ടും
നടക്കുന്നില്ല ഒടുവിൽ പോപ്പ് കവിയും സുഹൃത്തുമായ സാമുവൽ ഗാർത്തിന്റെ അഭിപ്രായം തേടി. ഗാർത്തിനു മൊൺടേഗുവിൻ്റെ സ്വഭാവരീതിയിൽ പരിചിതമായിരുന്നു. അതിനാൽ ഇങ്ങനെ ഉപദേശി
*വിവർത്തനത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയെ വേണ്ടൂ. കുറെനാൾ കഴിയുമ്പോൾ ഇതുതന്നെ അദ്ദേഹത്തെ കാണിച്ചാൽ മതി.
അദ്ദേഹം പറഞ്ഞതനുസരിച്ച് തിരുത്തി എഴുതി എന്നു പറഞ്ഞാൽ പ്രശ്‌നം തീരും."
പോപ്പ് അങ്ങനെ തന്നെ ചെയ്‌തു. പഴയ വിവർത്തനം തന്നെ വായിച്ചു കേട്ടപ്പോൾ "വളരെ നന്നായിരി
ക്കുന്നു” എന്നുപറഞ്ഞ് പോപ്പിനെ അഭിനന്ദിക്കുകയും ചെയ്തു!!
അഭിപ്രായം പറയാനെത്തുന്നവർ വിജ്ഞാനികൾ ആകണമെന്നില്ല. ശരിയെന്ന് തോന്നിയാൽ സ്വന്തം അഭിപ്രായത്തിൽ അടിയുറച്ചുനിൽക്കുക.

തളരാതെ യത്നിക്കു; വിജയം കൂടെവരും

എ. ജെ. ക്രോണിന് തൻ്റെ രോഗചികിത്സയുമായി ബന്ധപ്പെട്ട് ഒരു ഗ്രാമപ്രദേശത്ത് കുറെക്കാലം താ മസിക്കേണ്ടി വരികയുണ്ടായി. അക്കാലത്തെ ബോറടി നീക്കുവാൻ അദ്ദേഹം ആദ്യമായി ഒരു നോവലെഴുതി ത്തുടങ്ങി.
കുറച്ചെഴുതിയപ്പോഴേക്കും അദ്ദേഹത്തിനു മടുത്തു. എഴുതിയിടത്തോളം വായിച്ചുനോക്കിയപ്പോൾ അ ത്ര ഭംഗിയായില്ലെന്ന് തോന്നുകയും ചെയ്‌തു. ക്രോണിൻ ഒട്ടും മടിക്കാതെ താൻ എഴുതിയതു മുഴുവൻ വാരി ക്കൂടി അടുപ്പിലേക്കെറിഞ്ഞു.
അതിനുശേഷം നടക്കാനിറങ്ങിയപ്പോഴാണ് ഗ്രാമത്തിൽ അദ്ദേഹത്തിന് ആതിഥ്യമരുളിയ ആങ്കസ് എന്ന കർഷകൻ കൊടുംവെയിലത്തുനിന്ന് കഠിനമായി അദ്ധ്വാനിക്കുന്നതു കണ്ടത്. താൻ എഴുതിയതു മുഴുവൻ അടുപ്പിലെറിഞ്ഞ ചരിത്രം ക്രോണിൻ അദ്ദേഹത്തോടു പറഞ്ഞു.
ആ കർഷകന്റെ മറുപടി ഇങ്ങനെയായിരുന്നു.

“എത്രയോ കാലമായി ഞാനിവിടെ അധ്വാനിക്കുന്നു. പക്ഷെ ഇതുവരെ ഞാനൊരു പണക്കാരനായോ? പക്ഷെ ഒരുകാര്യം എനിക്ക് ഉറപ്പുണ്ട്. നിരന്തരം അധ്വാനിച്ചാലെ ഫലമുണ്ടാകൂ. അതുകൊണ്ട് ഞാനെന്റെ പണി തുടരട്ടെ."
ക്രോണിന് ആ നിമിഷം ബോധോദയം ഉണ്ടായി. അദ്ദേഹം താമസസ്ഥലത്തേക്കു മടങ്ങി. ഭാഗ്യത്തിന് അടുപ്പിലെറിഞ്ഞ കടലാസുകൾ കത്തിപ്പോയിരുന്നില്ല. അദ്ദേഹം അവ വീണ്ടെടുത്ത് ആ നോവൽരചന പൂർ ത്തിയാക്കി.
ക്രോണിൻ നിരാശയോടെ വലിച്ചെറിഞ്ഞ -ഹാറ്റേഴ്‌സ് കാസിൽ" എന്ന ഈ നോവൽ പിന്നീട് സാഹി
ത്യരംഗത്ത് ഒരു സൂപ്പർഹിറ്റ് ആയി മാറി. നമ്മുടെ ജീവിതത്തിലെ ഏതു പ്രശ്നത്തേയും നേരിടുവാനുള്ള കരുത്ത് നമ്മിൽത്തന്നെയുണ്ട്. ആ ശക്തിയെ ബോധപൂർവ്വം ഉപയോഗിക്കുമ്പോഴാണ് ജീവിതവിജയം സുനിശ്ചിതമാകുന്നത്.

സ്വന്തം കഴിവുകൾ കണ്ടെത്തുക

പ്രചോദാത്മക ഗ്രന്ഥകാരനായ സെൽകോൺവെലിൻ്റെ 'വജ്രങ്ങളുടെ ഏക്കറുകൾ എന്ന കഥയുടെ 0000063136)(1):
അലി ഹഫേദ് സാമാന്യം സാമ്പത്തികശേഷിയുള്ള ഒരു കർഷകനായിരുന്നു. ഒരിക്കൽ ഒരു സന്യാസി അയാളെ സന്ദർശിച്ച വേളയിൽ വിലപിടിപ്പുള്ള കുറെ രത്നങ്ങളുടെ കാര്യവും സംഭാഷണവിഷയമായി. അതു കേട്ടപ്പോൾ കുറെ രത്നങ്ങൾ സമ്പാദിക്കണമെന്ന് അയാൾക്ക് മോഹമുദിച്ചു.
ഹ‌ദ് തന്റെ കൃഷിസ്ഥലം വിറ്റ് രത്നങ്ങൾ തേടിയിറങ്ങി. പക്ഷെ അയാളുടെ ആ ശ്രമം പാഴായി.
കൈവശം ഉണ്ടായിരുന്ന പണമെല്ലാം പലവിധത്തിൽ നഷ്ടമായി. അതേസമയം ഹാദിനോടു കൃഷിസ്ഥലം വാങ്ങിയ വ്യക്തി ഇതിനിടെ തൻ്റെ പാടത്ത് കഠിനാദ്ധ്വാനം
തുടങ്ങി. ഒരു ദിവസം തൻ്റെ പാടത്തുകൂടി ഒഴുകുന്ന അരുവിയിൽ തിളങ്ങുന്ന ഒരു കല്ല് കണ്ടെത്തി. ആയിടയ്ക്ക് പഴയ ആ സന്യാസി കൃഷിക്കാരൻ്റെ വീട്ടിലെത്തി. കൃഷിക്കാരന് ലഭിച്ച കല്ല് രത്നമാ ണെന്ന് സന്യാസിക്കു മനസ്സിലായി. അവർ രണ്ടാളുംകൂടി ആ അരുവിക്കരയിൽ നിന്ന് കൈനിറയെ രത്നങ്ങൾ വാരിക്കൂട്ടി. ആ സ്ഥലമാണ് പിന്നീട് പ്രശസ്‌തമായ ഗോൽക്കണ്ട രത്നഖനിയായതത്രേ. സ്വന്തം വീട്ടുമുറ്റത്ത് രത്നങ്ങൾ ചിതറിക്കിടന്നപ്പോഴാണ് ആ പഴയ കൃഷിക്കാരൻ രത്നം ശേഖരിക്കാൻ വേണ്ടി സകലതും വിറ്റു
പെറുക്കി യാത്രതിരിച്ചത്!
ജീവിതവിജയത്തിന് ഉപകരിക്കുന്ന ഒട്ടേറെ കഴിവുകൾ നമ്മിലും നമ്മുടെ ചുറ്റും ഉണ്ട്. പലരും അതൊ ന്നും കാണാതെ അലയുകയാണ്. സ്വന്തം കഴിവുകൾ കണ്ടെത്തി ബുദ്ധിയും മനസ്സും ഉപയോഗിച്ച് ജീവിതവി ജയത്തിനുവേണ്ടി പോരാടിയിൽ വിജയം സുനിശ്ചിതം.

സുഖം ഒരുനാൾ; ദുഃഖം ഒരുനാൾ

ഒരു ഗ്രാമപ്രദേശത്ത് വൃദ്ധനും അയാളുടെ മകനും താമസിച്ചുവരവെ ഒരു രാത്രിയിൽ അയാളുടെ കുതിരയെ കാണാതായി. അയൽക്കാരൊക്കെ ആ സംഭവത്തിൽ വൃദ്ധനോട് ദുഃഖം രേഖപ്പെടുത്തി. "കുതിര നഷ്ടപ്പെട്ടത് ദൗർഭാഗ്യമാണെന്ന് എന്താണുറപ്പ്?" എന്നായിരുന്നു ആ കിഴവൻ്റെ മറുചോദ്യം.
അതുപോലെതന്നെ ഫലിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വൃദ്ധൻ്റെ കുതിര തിരിച്ചുവന്നു. ഒപ്പം കുറെ കാട്ടുകുതിരകളും ഉണ്ടായിരുന്നു. അവയെയെല്ലാം വൃദ്ധൻ സ്വന്തമാക്കി. ഇക്കുറി വൃദ്ധൻ്റെ ഭാഗ്യ ത്തിൽ ഗ്രാമീണർ അയാളെ അഭിനന്ദിച്ചു. "ഈ കുതിരകൾ വന്നത് ഭാഗ്യമാണെന്ന് ആർക്കു പറയാനാവും?" എന്നായിരുന്നു വൃദ്ധൻ തിരിച്ചുചോദിച്ചത്.
പിറ്റേന്ന് വൃദ്ധന്റെ മകൻ കാട്ടുകുതിരയുടെ പുറത്തുനിന്ന് വീണ് എല്ലൊടിഞ്ഞു. ഇക്കുറി വീണ്ടും ഗ്രാമീണർ അയാളെ ദുഃഖമറിയിച്ചു. "മകൻ്റെ കാലൊടിഞ്ഞത് ദൗർഭാഗ്യമാണെന്ന് ആരുപറഞ്ഞു?" എന്ന് വൃദ്ധന്റെ മറുചോദ്യം.
ആയിടയ്ക്കു യുദ്ധം ആരംഭിച്ചു. ആരോഗ്യമുള്ള ചെറുപ്പക്കാരെല്ലാം പട്ടാളത്തിൽ ചേരണമെന്ന് രാ ജകല്പന ഉണ്ടായി. കാലൊടിഞ്ഞതിനാൽ വൃദ്ധൻ്റെ മകൻ അതിൽനിന്ന് ഒഴിവാക്കപ്പെട്ടു. അതു ഭാഗ്യമായി.
ഗ്രാമീണർ വൃദ്ധനെ അഭിനന്ദിച്ചു. പക്ഷെ അപ്പോഴും വൃദ്ധൻ ചോദിച്ചു: "ഇതും ഭാഗ്യമാണെന്ന് എന്താണുറപ്പ് ഈ ചൈനീസ് പഴങ്കഥ അങ്ങനെ നീണ്ടുപോകുന്നു.
ജീവിതത്തിൽ സുഖവും ദുഃഖവും മാറിമാറി വരും. അതിനാൽ അവയ്ക്ക് അമിത പ്രാധാന്യം നൽകാ തിരിക്കുക.

വിശ്വാസലംഘനം വിനാശം വിതയ്ക്കും

പശ്ചിമാഫ്രിക്കയിലെ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു കഥ ഇങ്ങനെയാണ്. അ വരുടെ പശുക്കൾ നൽകിയിരുന്ന പാലിൻ്റെ അളവ് പെട്ടെന്ന് കുറഞ്ഞു. അതിൻ്റെ കാരണം കണ്ടെത്തുന്നതി നുവേണ്ടി ഒരു യുവാവ് രാത്രിയിൽ തൊഴുത്തിൽ ഒളിച്ചിരുന്നു.
രാത്രി വൈകിയപ്പോൾ അതിസുന്ദരിയായ ഒരു ആകാശകന്യക ചന്ദ്രരശ്‌മികൾ രഥമാക്കി കടന്നുവരുന്ന ഒരു കാഴ്‌ച അയാൾ കണ്ടു. അവളുടെ കയ്യിൽ പാത്രവുമുണ്ട്. അവ പശുക്കളെ കറന്ന് പാലുമായി വന്നവഴിയെ തിരിച്ചുപോയി.
പിന്നെയൊരുരാത്രി യുവാവ് ഒരു വലക്കുരുക്കുമായി തൊഴുത്തിൽ കാത്തിരുന്നു. സുന്ദരി വന്നപ്പോൾ അവൻ വലയെറിഞ്ഞ് അവളെ പിടികൂടി. താൻ ആകാശകന്യകയാണെന്ന് അവൾ വെളിപ്പെടുത്തി. തന്റെ കൂ ട്ടർക്ക് വേണ്ട ഭക്ഷണം ശേഖരിക്കാനാണ് അവൾ എത്തുന്നത്. തന്നെ കുടുക്കിൽ നിന്നും മോചിപ്പിച്ചാൽ അ യാൾക്കുവേണ്ടി എന്തും ചെയ്യാമെന്നും അവൾ വെളിപ്പെടുത്തി. അതോടെ അവൻ്റെ ഭാര്യയായിക്കൊള്ളാമെന്ന വ്യവസ്ഥയിൽ അവളെ മോചിപ്പിച്ചു.
അവൾ ആകാശത്തെ തന്റെ വസതിയിൽ പോയി വേണ്ടത്ര ഒരുക്കങ്ങളോടെ മൂന്നു ദിവസങ്ങൾക്കുശേ ഷം തിരിച്ചെത്തി.
"ഞാൻ നിന്നെ വിവാഹം ചെയ്യാം. നിൻ്റെ ഭാര്യയായി, ജീവിക്കാം. പക്ഷെ ഞാൻ കൊണ്ടുവന്നിട്ടുള്ള
ഈ പെട്ടി ഒരിക്കലും തുറക്കരുത്. അതു നീ ഉറപ്പുനൽകണം." അവൾ പറഞ്ഞു.
അയാൾ ഉറപ്പുകൊടുത്തു. അങ്ങനെ രണ്ടുപേരും സന്തോഷപൂർവ്വം ദമ്പതികളായി ജീവിച്ചു. മാസങ്ങൾ പലതുകഴിഞ്ഞു. ഒരു ദിവസം ഭാര്യ അവിടില്ലാത്ത അവസരം നോക്കി ജിജ്ഞാസുവായ അവൻ ആ പെട്ടി തു റന്നുനോക്കി. അതിലൊന്നുമില്ലായിരുന്നു!
അവൾ തിരിച്ചെത്തിയപ്പോൾ ഭർത്താവ് തൻ്റെ പെട്ടി തുറന്നിരിക്കുന്നു എന്ന് മനസ്സിലാക്കി, അതോടെ ഇനി അയാളോടൊപ്പം വസിക്കാനാവില്ലെന്ന് അവൾ വെളിപ്പെടുത്തി.
“എന്താണിത്ര വലിയ പ്രശ്ന‌ം? ഈ കാലിപ്പെട്ടി തുറന്നുനോക്കിയതിൽ എന്തിരിക്കുന്നു?" യുവാവ് ചോദിച്ചു.

“ഞാൻ നിങ്ങളെ വിട്ടുപോകുന്നത് നിങ്ങൾ പെട്ടിതുറന്നു നോക്കിയതുകൊണ്ടു മാത്രമല്ല. നിങ്ങൾ ആ പെട്ടിയിൽ ഒന്നുമില്ല, അതു കാലിയാണെന്നു പറഞ്ഞുവല്ലോ. പക്ഷെ അതു ശൂന്യമല്ലായിരുന്നു. അതു നിറച്ച് ആകാശമുണ്ടായിരുന്നു. ആകാശത്തിലുള്ള എൻ്റെ ഭവനത്തിൽ നിന്നുള്ള വായുവും വെളിച്ചവും അതിലുണ്ടാ യിരുന്നു. എന്റെ ഭവനത്തിൽനിന്ന് കൊണ്ടുവരാവുന്ന എല്ലാ വിലപ്പെട്ടവയും അതിലുണ്ടായിരുന്നു. എനിക്ക് ഏറ്റവും അമൂല്യമായവ നിങ്ങൾക്ക് കേവലം ശൂന്യതയാണ്. ഞാൻ നിങ്ങളുടെ കൂടെ എങ്ങനെ ജീവിക്കും?" അവർ വേർപിരിഞ്ഞു എന്നാണ് കഥ.
ആ ദാമ്പത്യ തകർച്ചയ്ക്ക് പ്രധാനകാരണം വിശ്വാസലംഘനമാണ്. പരസ്‌പരമുള്ള ബന്ധത്തിൽ അ തു ശൈഥില്യമുണ്ടാക്കുന്നു. പങ്കാളിയുടെ രഹസ്യങ്ങൾ കണ്ടെടുക്കാനുള്ള ജിജ്ഞാസ അസുഖകരമായ പല രംഗങ്ങളും സൃഷ്ടിക്കുന്നു. മറ്റൊരു കാര്യം പങ്കാളിയെ മറച്ച് കാര്യങ്ങൾ ചെല്ലുവാനുള്ള ശ്രമമാണ്. അതു വെ ളിച്ചത്താകുന്നതോടെ പരസ്‌പരം തുറന്ന സമീപനം ഇല്ലാതാകുന്നു. സംശയത്തിൻ്റെ കരിനിഴൽ അവരുടെ ദാമ്പത്യജീവിതത്തിൻ്റെ പ്രകാശം കെടുത്തുന്നു. മൂന്നാമത്തെ കാര്യം ഭാര്യ വിലപ്പെട്ടതായി കാണുന്നതിനെ ഭർത്താവ് വിലയിടിച്ചു കാണുന്നു എന്നതാണ്. ഭർത്താവിൻ്റെ ദൃഷ്ടിയിൽ നിസ്സാരമെന്നു തോന്നുന്നത് ഭാര്യയ് ക്ക് വളരെ വിലപ്പെട്ടതാകാം. അതുകൊണ്ട് നല്ല ഒരു ദാമ്പത്യജീവിതം കാംക്ഷിക്കുന്നുവെങ്കിൽ പങ്കാളിയുടെ വികാരങ്ങളെയും വീക്ഷണങ്ങളെയും ഇരുവരും മാനിച്ചേ മതിയാവൂ.

സ്നേഹത്തിനു മരണമില്ല

ഫ്ളോറിഡയിലേക്കുള്ള ബസ്സുയാത്രയിലാണ് ആ വിദ്യാർത്ഥികൾ തങ്ങളുടെ സഹയാത്രികനായ വൃ ദ്ധനെ പരിചയപ്പെട്ടത്. ദീർഘകാലത്തെ ജയിൽവാസത്തിനുശേഷം അയാൾ തൻ്റെ ജന്മനാട്ടിലേക്ക് മടങ്ങുക യാണ്.
ഒരു ദുർബല നിമിഷത്തിൽ ചെയ്‌തുപോയ തെറ്റിന് അയാൾ കഠിനമായി ദീർഘകാലം ശിക്ഷിക്കപ്പെ ട്ടു. തന്റെ തെറ്റുമൂലമാണ് ഭാര്യയും കുട്ടികളും നിരാലംബരായത്. അവർ തന്നോടു ക്ഷമിക്കുമോ എന്നോർത്ത് അയാളുടെ ഹൃദയം നുറുങ്ങിക്കൊണ്ടിരുന്നു.
താൻ ജയിലിലാണെന്ന കാര്യം തൻ്റെ കുട്ടികൾ അറിയരുതെന്ന് അയാൾ ആഗ്രഹിച്ചു. അതിനുവേണ്ടി അയാളും ഭാര്യയും തമ്മിലുള്ള കത്തിടപാടുകൾ പോലും ദീർഘകാലം നിറുത്തിവച്ചിരുന്നു. തൻ്റെ ഭാര്യവേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കാനും അയാൾ പറഞ്ഞിരുന്നു. പിന്നീട് എന്തു സംഭവിച്ചു എന്ന് അറിയില്ല.
ജയിൽമോചനത്തിന് തൊട്ടുമുമ്പ് അയാൾ വീണ്ടും അവൾക്ക് ഒരു കത്തയച്ചു.

“നീ ഇപ്പോഴും പഴയവീട്ടിലാണ് താമസിക്കുന്നതെങ്കിൽ അവിടെ എൻ്റെ ഈ എഴുത്ത് കിട്ടുകയാണെ ങ്കിൽ നീ വേറെ ആരെയും വിവാഹം കഴിക്കാതെ എന്നോടു ക്ഷമിച്ച് എനിക്കുവേണ്ടി കാത്തിരിക്കുകയാണെ ങ്കിൽ അക്കാര്യം എന്നെ അറിയിക്കുവാനുള്ള വഴി ഇതാണ്. നമ്മുടെ വീടിൻ്റെ മുന്നിൽക്കൂടി ഞായറാഴ് കടന്നുപോകുന്ന ബസ്സിൽ ഞാനുണ്ടാവും. ബസ്സ് കടന്നുപോകുമ്പോൾ നമ്മുടെ വീടിൻ്റെ മുന്നിൽ നിൽക്കുന്ന ഓക്കുമരത്തിൽ ഒരു കഷണം വെളുത്ത തുണി നീ കെട്ടിയാൽ എന്നെ സ്വീകരിക്കുവാൻ നിനക്കു സമ്മതമാ ണെന്ന് ഞാൻ മനസ്സിലാക്കിക്കൊള്ളാം.
ഫ്ളോറിഡയിലെ അയാളുടെ പഴയവീട് സ്ഥിതിചെയ്യുന്ന ജാക്‌സം വില്ലിനടുത്ത് ബസ് എത്തിയപ്പോൾ
വൃദ്ധന്റെയും വിദ്യാർത്ഥികളുടെയും ആകാംഷ വർദ്ധിച്ചു. ഓക്കുമരത്തിൽ മാത്രമല്ല ആ വീടിനടുത്തുള്ള സ കല വൃക്ഷങ്ങളിലും വെളുത്ത തുണികൾ പാറിക്കളിക്കുന്നുണ്ടായിരുന്നു!!
സ്നേഹത്തിനു മുന്നിൽ മറ്റെല്ലാ തെറ്റുകുറ്റങ്ങളും നിഷ്പ്രഭമാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക