
ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കാൻ ഹമാസിനോട് പലസ്തീൻ നാഷനൽ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. 'നായിന്റെ മക്കൾ' എന്ന് ഹമാസിനെ വിളിച്ച അബ്ബാസ് അവരോടു ആയുധങ്ങൾ ഉപേക്ഷിക്കാനും ആഹ്വാനം ചെയ്തു.
അതേ സമയം, ഗാസയിൽ കൂട്ടക്കൊല തുടരുന്ന ഇസ്രയേലി സേന ഉടൻ ഒഴിഞ്ഞു പോകണമെന്ന ആവശ്യവും അബ്ബാസ് ഉന്നയിച്ചു.
റമല്ലയിൽ പലസ്തീനിയൻ സെൻട്രൽ കൗണ്സിലിന്റെ 32ആം സമ്മേളനത്തിൽ സംസാരിക്കായിരുന്നു അബ്ബാസ്. പോപ്പുലർ ഫ്രണ്ട്, നാഷനൽ ഇനിഷ്യേറ്റിവ് തുടങ്ങിയ വിഭാഗങ്ങളും ചില നേതാക്കളും യോഗം ബഹിഷ്കരിച്ചു.
ഹമാസ് പലസ്തീൻ രാജ്യത്തു നിയമങ്ങൾ പാലിക്കാതെയാണ് അക്രമം നടത്തുന്നതെന്ന് ആരോപിച്ച അബ്ബാസ് സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിനു വേണ്ടിയുള്ള ആവശ്യം ആവർത്തിക്കയും ചെയ്തു.
ഗാസയുടെ പുനര്നിര്മാണത്തിനു വേണ്ടി പലസ്തീൻ ജനതയെ ഒഴിപ്പിക്കുക എന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ നിർദേശം അദ്ദേഹം തള്ളി. പുനര്നിര്മാണത്തിനു ഈജിപ്തിലെ സഹോദരന്മാരുമായും യുഎൻ അധികൃതരുമായി സഹകരിച്ചു അന്താരാഷ്ട്ര സമ്മേളനം വിളിച്ചു കൂട്ടാൻ ശ്രമം തുടങ്ങിയെന്നു അദ്ദേഹം അറിയിച്ചു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ നിർത്താൻ ലോകം മുൻഗണന നൽകണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു. ബന്ദികൾ അവിടെ തുടരുമ്പോൾ ഇസ്രയേലിനു അതൊരു ന്യായമാവുകയാണ്.
"ഹമാസ് ഗാസയിലെ എല്ലാ നിയന്ത്രണങ്ങളും ഉപേക്ഷിക്കണം. എല്ലാ ചുമതലയും പി എൽ ഒയെ ഏൽപ്പിക്കുക. പലസ്തീൻ നാഷനൽ അതോറിട്ടിയെയും. ആയുധങ്ങൾ ഉപേക്ഷിക്കണം. പലസ്തീൻ നിയമങ്ങൾ അനുസരിക്കുന്ന രാഷ്ട്രീയ പാർട്ടിയായി അവർക്കു പ്രവർത്തിക്കാം.
2007ൽ ഗാസയിൽ അധികാരത്തിൽ വന്ന ഹമാസ് പലസ്തീൻ ജനതയുടെ ആഗ്രഹങ്ങൾക്കു വിലങ്ങുതടി ആവുകയാണ് ചെയ്തെതെന്നു അബ്ബാസ് ആരോപിച്ചു.
അബ്ബാസിന്റെ ആവശ്യങ്ങൾ ഹമാസ് തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ അർഹത എന്താണെന്ന് അവർ ചോദിച്ചു.
Abbas calls Hamas 'sons of dogs'