Image

ഡി ഇ ഐ നടപ്പാക്കുന്ന സ്കൂളുകളുടെ ധനസഹായം മരവിപ്പിക്കാനുളള നീക്കം കോടതി തടഞ്ഞു (പിപിഎം)

Published on 25 April, 2025
ഡി ഇ ഐ നടപ്പാക്കുന്ന സ്കൂളുകളുടെ ധനസഹായം മരവിപ്പിക്കാനുളള നീക്കം കോടതി തടഞ്ഞു (പിപിഎം)

പബ്ലിക് സ്കൂളുകളുടെ ധനസഹായം മരവിപ്പിക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ അധികാരം ന്യൂ ഹാംപ്‌ഷെയറിൽ ഫെഡറൽ ജഡ്‌ജ്‌ ലാൻഡിയ ബി. മക്കാഫെർട്ടി  പരിമിതപ്പെടുത്തി. സമത്വം ഉറപ്പാക്കുന്ന ഡി ഇ ഐ നടപ്പാക്കുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു ഭരണകൂടത്തിന്റെ നടപടി.

ഡി ഇ ഐ എന്നതിനു ഭരണകൂടം വ്യക്തമായ നിർവചനം നൽകിയിട്ടില്ലെന്നു ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി. പ്രാദേശിക വിദ്യാലയങ്ങളിൽ ഗവൺമെന്റ് അമിതാധികാരം പ്രയോഗിക്കുന്നു എന്നാണ് കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യം തടയുകയും ചെയ്യുന്നു.

ധനസഹായം തടഞ്ഞാൽ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനം നിലയ്ക്കുമെന്നു ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി.

അൻപതു സംസ്ഥാനങ്ങളിലും ഡി ഇ ഐ സ്കൂളുകളിൽ നടപ്പാക്കുന്നില്ല എന്ന് വിദ്യാഭ്യാസ ഏജൻസികൾ ഉറപ്പു നൽകണമെന്നു ട്രംപ് ഭരണകൂടം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പൗരാവകാശങ്ങളെ കുറിച്ചുള്ള ട്രംപിന്റെ വ്യാഖ്യാനത്തിനു വിരുദ്ധമാണ് ഡി ഇ ഐ എന്നാണ് വാദം. അത് നടപ്പാക്കുന്നവർക്കു ബില്യൺ കണക്കിനു ഡോളറിന്റെ ടൈറ്റിൽ 1 ധനസഹായം നിലയ്ക്കും. വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികൾക്കുള്ളതാണ് ഈ സഹായം.

ഒരു ഡസനോളം സംസ്ഥാനങ്ങൾ ഈ ആവശ്യം തള്ളി -- മിക്കതും ഡെമോക്രാറ്റിക്‌.

രാജ്യവ്യാപകമായി ബാധകമാവുന്ന ഉത്തരവ് മക്കാഫെർട്ടി നൽകിയില്ല. പരാതിക്കാരായ നാഷനൽ എജുക്കേഷൻ അസോസിയേഷനുമായി കരാറുള്ള സ്കൂളുകൾക്കു മാത്രമാണ് ഉത്തരവ്.

പൗരത്വ തെളിവ് ചട്ടത്തിനു സ്റ്റേ

ഫെഡറൽ എലെക്ഷനിൽ വോട്ട് ചെയ്യാൻ പൗരത്വത്തിന്റെ തെളിവ് ഹാജരാക്കണം എന്നതുൾപ്പടെ ചില നിയമഭേദഗതികൾ കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ കൊളീൻ കോളർ-കോട്ടലി തടഞ്ഞു. കോടതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെയാണ് സ്റ്റേ. 
വോട്ടർമാർ രേഖാപരമായ തെളിവ് കൊണ്ടുചെല്ലണം എന്ന വ്യവസ്ഥ വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഒട്ടനവധി പേർക്ക് വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന വിമർശനമുണ്ടായി.

Judge blocks move to defund schools having DEI

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക