നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക(NAINA) യുടെ രണ്ടാമത് ക്ലിനിയ്ക്കല്‍ എക്‌സലന്‍സ് കോണ്‍ഫറന്‍സ് നവംബര്‍ 2ന് ഈസ്റ്റ് ഹാഹോവര്‍, ന്യൂജേഴ്‌സിയില്‍ വളരെ വിജയകരമായി നടത്തപ്പെട്ടു. പോപ്പുലേഷന്‍ ഹെല്‍ത്ത്: ബ്രിഡ്്ജിംഗ് ഗാപ്‌സ് ആന്‍ഡ് ഇംപ്രൂവിംഗ് ആക്‌സസ് റ്റൂ കെയര്‍' എന്ന തീം ആസ്പദമാക്കി നടത്തപ്പെട്ട ഈ കോണ്‍ഫറന്‌സിന് ആതിഥേയത്വം വഹിച്ച അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് ന്യൂജേഴ്‌സി, ചാപ്റ്റര്‍ (AAIN-NJ2) NAINA പ്രസിഡന്റിന്റെ പ്രത്യേക പ്രശംസയ്ക്ക് അര്‍ഹരായി. അമേരിയ്ക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നേഴ്‌സിംഗ് മേഖലയില്‍ പ്രമുഖരായ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ്, നഴ്‌സ് എഡ്യൂക്കറ്റേര്‍സ്, അഡ് വാന്‍ഡ്‌സ് പ്രാക്ടീസ് നഴ്‌സസ്(APN) നഴ്‌സ് ലീഡേര്‍സ് തുടങ്ങിയവര്‍ ഈ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു എന്നത് അഭിമാനകരം തന്നെയാണ്.
AAIN-NJ 2 പ്രസിഡന്റ് മി. സാന്‍ഡ്ര ഇമ്മാനുവേല്‍ എല്ലാവരേയും സ്വാഗതം ചെയ്തു. NAINA യുടെ എ.പി.എന്‍(APN) കമ്മിറ്റി ചെയര്‍ ആയ ഡോ.റെയ്ച്ചല്‍ കോശി കോണ്‍ഫറന്‍സിനെപ്പറ്റി ഒരു അവലോകനം നടത്തി. ആരംഭം മുതല്‍ അവസാനം വരെ മോഡററ്റേഴ്‌സ് ആയി സ്‌റ്റേജില്‍ നിറഞ്ഞുനിന്ന ഷിബി വറുഗീസും സൂര്യ ചാക്കോയും കോണ്‍ഫറന്‍സിന് മാറ്റുകൂട്ടി തങ്ങളുടെ കര്‍ത്തവ്യത്തോട് കൂറു പുലര്‍ത്തി. NAINA പ്രസിഡന്റ് ഡോ. ആഗ്നസ് തേരാടി പ്രസിഡന്‍ഷ്യല്‍ അഡ്രസ് നടത്തി. ന്യൂജേഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് (NJ DOH) സാമൂഹ്യ ആരോഗ്യ മേഖലയുടെ അസിസ്റ്റന്റ് കമ്മീഷ്ണര്‍ ആയ മി. നാഷോണ്‍ ഹോണ്‍സ്ബി(Nashon Hornsby) മുഖ്യ പ്രഭാഷകനായിരുന്നു. ആരോഗ്യഫലങ്ങളും സാമൂഹ്യമേഖലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
AAIN-NJ2 ന്റെ പ്രാരംഭം മുതലെ അതിലെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും താങ്ങും തണലുമായി പ്രവര്‍ത്തിച്ച RWJ ബര്‍ണബാസ് ഹെല്‍ത്ത് സിസ്റ്റം വൈസ് പ്രസിഡന്റും ചീഫ് നഴ്‌സിങ്ങിന് ഓഫീസര്‍(CNO) ആയ മിസിസ് നാല്‍സി ഹോളേക്കിനെ ലൈഫ് റ്റൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ആഗോളവ്യാപകമായ (നഴ്‌സിംഗ് നൗ) ക്യാന്‍പയസൊ ഉദ്ഘാടനവും അതേ ദിവസം നടന്നു.
പോപ്പുലേഷന്‍ ഹെല്‍ത്ത് എന്ന തീം ആയി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് വിവിധ ലോക്കല്‍ ചാപ്റ്ററുകളില്‍നിന്നുള്ള പ്രമുഖ പ്രഭാഷകര്‍ നടത്തിയ പ്രഭാഷണങ്ങള്‍ എല്ലാം മികവുറ്റതും ഉയര്‍ന്ന നിലവാരമുള്ളതും ആയിരുന്നു. കോണ്‍ഫറന്‍സ് തീം ആയി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രസന്റേഷന്‍സും കോണ്‍ഫറന്‍സിന് മാറ്റുകൂട്ടി. പോസ്റ്റര്‍ പ്രസന്റേഷന്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും നടന്നു.
AAIN-NJ 2 സെക്രട്ടറി ഉമാ വേണുഗോപാല്‍ വോട്ട് ഓഫ് താങ്ക്‌സ പറഞ്ഞു. ANLC-യുടെ അക്രെഡിറ്റഡ് പ്രൊവൈഡര്‍ ആയ NAINA കോണ്‍ഫറന്‍സില്‍ സംബന്ധിച്ചവര്‍ക്ക് 7 കോണ്‍ടാക്റ്റ് അവാര്‍ഡ് നല്‍കി. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പൊതുജനാരോഗ്യരംഗത്ത് പല മേഖലകളിലും മികവുറ്റ സേവനം നല്‍കാന്‍ വേണ്ട വിജ്ഞാനവും അറിവും ഇതില്‍ സംബന്ധിച്ചവര്‍ നേടി എന്നതില്‍ NAINA-യ്ക്ക് അഭിമാനിയ്ക്കാം.