
ലോക് സഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി യുഎസ് സന്ദർശനം വെട്ടിച്ചുരുക്കി വ്യാഴാഴ്ച്ച പുലർച്ചെ ഡൽഹിയിൽ തിരിച്ചെത്തി. കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തും.
വ്യാഴാഴ്ച്ച രാവിലെ 10.30നു കോൺഗ്രസിന്റെ ഉന്നതാധികാര വർക്കിംഗ് കമ്മിറ്റി വിളിച്ചിട്ടുണ്ട്.
രാഹുൽ യാത്ര ചുരുക്കി മടങ്ങുന്നുവെന്നു നേരത്തെ പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചിരുന്നു. "അദ്ദേഹം നാളെ രാവിലെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും," രമേശ് ബുധനാഴ്ച്ച പറഞ്ഞു.
കേന്ദ്ര ഗവൺമെന്റ് സർവകക്ഷി യോഗത്തിനു ആലോചിക്കുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആയിരിക്കും അത് നയിക്കുക.
Rahul cuts short US visit, returns