Image

വാൻസിന്റെ അർദ്ധസഹോദരൻ കോറി ബൗമാൻ സിൻസിനാറ്റി മേയർ മത്സരത്തിൽ (പിപിഎം)

Published on 24 April, 2025
വാൻസിന്റെ അർദ്ധസഹോദരൻ കോറി ബൗമാൻ സിൻസിനാറ്റി മേയർ മത്സരത്തിൽ (പിപിഎം)

സിൻസിനാറ്റി മേയർ സ്ഥാനത്തേക്കു വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ അർദ്ധസഹോദരൻ കോറി ബൗമാൻ മത്സരിക്കുന്നു. മേയറും ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയുമായ ഇന്ത്യൻ അമേരിക്കൻ അഫ്താബ് പുരേവാൾ (ചിത്രം) ആണ് പ്രധാന എതിരാളി.

ഇന്ത്യൻ-ടിബറ്റൻ കുടിയേറ്റക്കാരുടെ മകനായ പുരേവാൾ (42) സൗത്ത്വെസ്റ്റ് ഒഹായോവിലാണ് വളർന്നത്. സിൻസിനാറ്റിയിലാണ് താമസം. ആദ്യ തിരഞ്ഞെടുപ്പ് വിജയം മൂന്നിൽ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരുന്നു.

ബൗമാനും (36) നഗരത്തിൽ തന്നെയാണ് താമസം. പാർട്ടി ഇല്ലാത്ത പ്രൈമറിയിൽ പുരേവാൾ എതിരില്ലാതെ മത്സരിക്കുന്നു എന്നു തോന്നിയതു കൊണ്ടാണ് താൻ രംഗത്തിറങ്ങിയതെന്നു അദ്ദേഹം പറയുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ ബ്രയാൻ ഫ്രാങ്ക് (66) രംഗത്തു വന്നു. ഫലത്തിൽ ത്രികോണ മത്സരം.

ഏറ്റവുമധികം വോട്ട് കിട്ടുന്ന രണ്ടു പേർക്ക് നവംബറിൽ നടക്കുന്ന അന്തിമ വോട്ടെടുപ്പിൽ മത്സരിക്കാം എന്നാണ് വ്യവസ്ഥ.

സിൻസിനാറ്റിയിൽ ഭാര്യ ജോർഡനോടൊപ്പം റിവർ ചർച് എന്ന സഭ സ്ഥാപിച്ച ബൗമാൻ അതിലെ വിശ്വാസികൾ ഉൾപ്പെട്ട കിങ്‌സ് ആം കോഫി എന്ന സ്ഥാപനം നടത്തുന്നുമുണ്ട്. വാൻസിന്റെ പിതാവ് ഡോണൾഡ്‌ ബൗമന്റെ മറ്റൊരു വിവാഹത്തിലെ മകനാണ്.  

VP's brother in mayor race 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക