eMalayale

സദ്‌ചിന്തകള്‍ ശുഭ ദിനങ്ങള്‍ (ഭാഗം-9: അന്ന മുട്ടത്ത്‌)   

News 309098

സ്നേഹം ഏറ്റവും വിലപ്പെട്ട സമ്മാനം

ആർതർ മില്ലർ രചിച്ച 'ഡെത്ത് ഓഫ് എ സെക്കൻഡ് മാൻ' എന്ന നാടകത്തിലെ നായകനായ ലോമൻ കഠിനാദ്ധ്വാനിയായ ഒരു സെയിൽസ്‌മാൻ ആയിരുന്നു. തൻ്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും അവരുടെ ജീവിതത്തിൽ ആശിക്കുന്നതെന്തും നൽകുക എന്നത് മാത്രമായിരുന്നു അയാളുടെ ജീവിതലക്ഷ്യം. അതിനുവേണ്ടി അയാൾ കഠിനമായി അദ്ധ്വാനിച്ചു. അവർ ആവശ്യപ്പെട്ടതൊക്കെ വാങ്ങിച്ചുകൊടുത്തു. അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പണം കണ്ടെത്തുവാൻ എന്തു ത്യാഗം സഹിക്കാനും അയാൾ തയ്യാറായി. എന്നാൽ അവർക്കുവേണ്ടിയിരുന്നത് അയാൾ എല്ലു നുറുങ്ങെ പണിയെടുത്ത് ഉണ്ടാക്കുന്ന പണമോ അതുകൊണ്ട് നേടുന്ന ആർഭാടമോ ആയിരുന്നില്ല. അയാളുടെ മക്കൾക്കുവേണ്ടിയിരുന്നത് അച്ഛന്റെ വാത്സല്യ മായിരുന്നു. ഭാര്യയ്ക്കു വേണ്ടിയിരുന്നത് സൗഹൃദവും പരിലാളനവും ആയിരുന്നു. ചുരുക്കത്തിൽ പണത്തെ യും സമ്മാനത്തെയുംകാൾ അവർക്കുവേണ്ടിയിരുന്നത് അയാളുടെ സ്നേഹവും സാമിപ്യവുമായിരുന്നു. പക്ഷെ അക്കാര്യം മനസ്സിലാക്കുന്നിതിൽ അയാൾ പരാജയപ്പെട്ടു.
തൻ്റെ കുടുംബാംഗങ്ങൾക്ക് നല്ലൊരു വീടും കിടപ്പാടവും ഉറപ്പുവരുത്തുന്നതിന് അയാൾ ഒരു കടും
കൈ ചെയ്തു. നല്ലൊരു തക കടമെടുത്ത് വീടുവാങ്ങിയശേഷം അയാൾ ആത്മഹത്യ ചെയ്തു. തന്റെ മരണ
ത്തിനുശേഷം ഇൻഷ്വറൻസായി കിട്ടുന്ന പണംകൊണ്ട് ഭാര്യയും മക്കളും പുതുതായി വാങ്ങിയ വീടിൻ്റെ കടം
വീട്ടട്ടെ എന്നായിരുന്നു അയാളുടെ ഉദ്ദേശം.
എന്നാൽ ലോമൻ ആത്മഹത്യയിലൂടെ വാങ്ങിക്കൊടുത്ത ആ വീട്ടിൽ താമസിക്കുവാൻ അയാളുടെ ഭാര്യയും മക്കളും തയ്യാറല്ല! അവർക്ക് എല്ലാംകൊണ്ടും മതിയായി!!
കുടുംബാംഗങ്ങൾക്ക് ജീവിതത്തിൽ സംതൃപ്‌തി ഉണ്ടാകുവാൻ സമ്പത്ത് കുന്നുകൂടിയാൽ മതിയെന്ന വികലധാരണ പലർക്കുമുണ്ട്. പണമുണ്ടാക്കുന്നതിനുവേണ്ടി മാത്രമായി അവർ ജീവിതം ഉഴിഞ്ഞുവയ്ക്കുക യും ചെയ്യും.
എന്നാൽ കുടുംബജീവിതം സന്തോഷപ്രദമാക്കുവാൻ ഒരു പരിധിവരെ മാത്രമെ പണത്തിനു കഴിയുക യുള്ളൂ. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ആവശ്യമെന്തെന്ന് ചോദിച്ചു മനസ്സിലാക്കി പ്രവർത്തിക്കണം. കാപട്യമില്ലാത്ത സ്നേഹത്തിനും പരസ്‌പരമുള്ള അംഗീകാരത്തിനും ധാരണയോടുകൂടിയ പെരുമാറ്റത്തിനു മൊക്കെയാവും അവിടെ മുൻതൂക്കം.
ഭാര്യയ്ക്കും മക്കൾക്കും സ്നേഹവും പരിലാളനവും നൽകുവാൻ മറന്നുപോകുന്ന കുടുംബനാഥൻ അവർക്ക് മറ്റെന്തെല്ലാം നൽകിയാലും വ്യർത്ഥമാവുകയേയുള്ളൂ. കുടുംബത്തിൻ്റെ സാമ്പത്തികാഭിവൃത്തിയിൽ ശ്രദ്ധവയ്ക്കുകയും മക്കളുടെ നല്ല വളർച്ചയിൽ ശ്രദ്ധിക്കാതിരിക്കയും ചെയ്യുന്നവരെ ലോമനോട് ഉപമിക്കേണ്ടി യിരിക്കുന്നു.
സ്വന്തം കുടുംബാംഗങ്ങൾക്കു നമുക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം സ്നേഹമാണ്.

കടമകൾ നിറവേറ്റു; ജീവിതം ധന്യമാക്കു

കൽക്കട്ടയിലെ പാവപ്പെട്ട ഒരു റിക്ഷാതൊഴിലാളിയായിരുന്നു ഹസാരി പാൽ. തെരുവീഥികളിൽ ഒ ടിയോടി തളരുന്ന ആ വൃദ്ധന് ഒരേയൊരു ആഗ്രഹം മാത്രം; എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും തൻ്റെ മകളുടെ വിവാഹത്തിനുള്ള പണം കണ്ടെത്തണം. പൊള്ളുന്ന വെയിലിനെയും വിയർത്തുചുട്ടുപഴുത്ത ടാറിനെയും വർ ഷകാലത്തു ചെളിക്കുണ്ടായി മാറുന്ന നഗരത്തെയുമൊക്കെ അവഗണിച്ചു അയാൾ കഠിനപ്രയത്നം ചെയ്തു. മകളുടെ വിവാഹം എന്ന ഒരൊറ്റ ലക്ഷ്യത്തോടെ മാത്രം.
അയാൾ തികച്ചും അനാരോഗ്യവാനായി മാറിയിരുന്നു. ക്ഷയരോഗവും കഠിനാദ്ധ്വാനവും അയാളുടെ ആയുസിനെ കാർന്നുതിന്നുകയായിരുന്നു. അതിനാൽ താൻ മരിച്ചുവീഴുന്നതിനു മുമ്പ് മകളുടെ വിവാഹത്തി നുള്ള സ്ത്രീധനത്തുക കണ്ടെത്താനാകുമോ എന്നതിനെക്കുറിച്ച് അയാൾ ആശങ്കാകുലനായിരുന്നു.
ഒടുവിൽ ഒരു അസ്ഥികൂട കയറ്റുമതിക്കാരൻ്റെ ഏജൻ്റ് അയാളെ സമീപിച്ചു. മരണശേഷം അയാളുടെ അസ്ഥികൂടം നൽകുന്നതിനുള്ള കരാറിൽ ഏർപ്പെട്ടു. ഹൻസാരിക്ക് ഭേദപ്പെട്ട ഒരു തുക അതിനു പ്രതിഫലമാ യി ലഭിച്ചു.
അതും തന്റെ സമ്പാദ്യവുംകൂടി ചേർത്ത് അയാൾ മകളുടെ വിവാഹം നടത്തി. പക്ഷെ ആ ചടങ്ങുക ഴിഞ്ഞയുടൻ ഹസാരി പ്രജ്ഞയറ്റു വീണ് അന്ത്യശ്വാസം വലിച്ചു. മകൾ വധൂഗ്യഹത്തിലേക്ക് നീങ്ങുമ്പോൾ, ഹസാരിയുടെ മൃതദേഹവുമായി അസ്ഥികൂട കയറ്റുമതിക്കാരൻ്റെ ആൾക്കാർ മറ്റുഭാഗത്തേയ്ക്ക്!
സ്വന്തം കടമകൾ നിറവേറ്റുന്ന കാര്യത്തിൽ ഹസാരി നമുക്കേവർക്കും ഒരു മാതൃകാമനുഷ്യനാണ്. ഒ രു കുടുംബത്തിൽ മാതാപിതാക്കൾക്ക് മക്കളോടും മക്കൾക്ക് മാതാപിതാക്കളോടും സഹോദരങ്ങൾ തമ്മിലും ഒട്ടേറെ കടമകളും കടപ്പാടുകളും ഉണ്ട്. എന്നാൽ എത്രപേർ അതു നിറവേറ്റുന്നു? സഹോദരങ്ങളെയും മക്ക ളെയും മാതാപിതാക്കളെയും മറന്ന് ജീവിക്കുന്നവർ നമ്മുടെയിടയിൽ എത്രയോ ഉണ്ട്. ജീവിതത്തിൽ സ്വന്തം സുഖസൗകര്യങ്ങൾ മാത്രം തേടുകയും കണ്ടെത്തുകയും ചെയ്യുന്നവരാണ് പലരും. ഹസാരി എന്ന പാവപ്പെട്ട റിക്ഷാത്തൊഴിലാളി ഇവർക്കെല്ലാം ഒരു മാതൃകയാണ്. സ്വന്തം ജീവിതവും
ശരീരവും നൽകിയാണ് അയാൾ മകളെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. അപ്പോൾ ജീവിതത്തിലെ
ഏറ്റവും വലിയ ആത്മസംതൃപ്‌തി അയാൾ അനുഭവിക്കുകയും ചെയ്തു‌.
ഏതു ജീവിതാവസ്ഥയിൽ ആയിരുന്നാലും കടമകൾ നിർവ്വഹിക്കപ്പെടുമ്പോഴേ നമ്മുടെ ജീവിതം പൂർ ണ്ണമാകു... ധന്യമാകു....

ഐതിഹാസികമായ ഒരു പ്രയാണം

വർഷങ്ങൾക്ക് മുമ്പ് ലെഗ്‌സൺ കയീറ എന്ന ബാലൻ തനിക്ക് അമേരിക്കയിൽ പഠിക്കാൻ പോകാൻ അനുവാദം നൽകണമെന്ന് തന്റെ അമ്മയോട് ആവശ്യപ്പെട്ടു. അമേരിക്കയെക്കുറിച്ച് യാതൊരു ഗ്രാഹ്യവുമി ല്ലാതിരുന്ന ആ സ്ത്രീ അപ്പോഴേ അതിൽ സമ്മതിച്ചു!
1958 -ൽ ആഫ്രിക്കയിൽ നിന്ന് കയീറ യാത്ര തുടങ്ങി. ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് വെറു മൊരു പദയാത്ര! ഒരു ബൈബിളും പിൽഗ്രിംസ് പ്രോഗ്രസ് എന്ന പുസ്‌തകവും സ്വയരക്ഷയ്ക്ക് ചെറിയൊരു കോടാലിയും മാത്രമായിരുന്നു അയാളുടെ കൈവശം ഉണ്ടായിരുന്നത്.
സ്കൂ‌ൾ വിദ്യാർത്ഥിയായിരിക്കെ ആണ് അമേരിക്കൻ പഠനമോഹം കയീറയ്ക്ക് ഉണ്ടായത്. പഠിക്കാനും ജീവിതവിജയം നേടാനും ആനുകൂല സാഹചര്യം അവിടെ ഉണ്ടാകും എന്ന അറിവാണ് അവനെ ആ ദീർഘ യാത്രയ്ക്ക് പ്രേരിപ്പിച്ചത്. അവന്റെ നാട്ടിൽനിന്ന് കയ്‌റോയിലേക്ക് 3000 - മൈൽ ദൂരം. അത്രയും നടന്നു ചെന്നിട്ട് അമേരിക്കയി
ലേക്ക് കപ്പൽ കയറാമെന്നായിരുന്നു കയീറയുടെ കണക്കുകൂട്ടൽ.

യാത്രാമദ്ധ്യേ ഭക്ഷണത്തിനുള്ള വഴി കണ്ടെത്തുന്നതിനുവേണ്ടി അവൻ അല്ലറചില്ലറ ജോലികൾ ചെ യ്‌തു. കടത്തിണ്ണകളിൽ അന്തിയുറങ്ങി. പക്ഷെ നടന്നിട്ടും നടന്നിട്ടും എങ്ങുമെത്തുന്നില്ല.
1959 -ൽ കയീറ 1000 മൈലുകൾ പിന്നിട്ട് കമ്പാലയിൽ എത്തി. അവിടെ ചില്ലറ ജോലികൾ ചെയ്യുന്ന വേളയിൽ കമ്പാലയിലുള്ള അമേരിക്കൻ എംബസി സന്ദർശിച്ചു. അത് വാഷിംഗ്‌ടണിലെ സാജിത് വാലി
കോളജിൽ സ്കോളർഷിപ്പോടുകൂടി അഡ്‌മിഷൻ നേടാൻ വഴിതുറന്നു.
തുടർന്ന് കയീറ പാസ്പോർട്ട് എടുത്തു. വിസയ്ക്കുള്ള ശ്രമം തുടങ്ങി. ഒപ്പം കമ്പാലയിൽ നിന്ന് വീ ണ്ടും പ്രയാണം തുടങ്ങി. 1500 മൈൽകൂടി അയാൾ പിന്നിട്ടു.
അപ്പോഴേയ്ക്കും കയീറയുടെ ഐതിഹാസികമായ യാത്രയെക്കുറിച്ചുള്ള വാർത്ത സ്‌ാജിത്വാലി കോളേജിൽ പ്രചരിച്ചിരുന്നു. അവിടുത്തെ വിദ്യാർത്ഥികൾ കയീറയെ സഹായിക്കുവാൻ മുന്നോട്ടുവന്നു. അവർ നടത്തിയ ഫണ്ടുപിരിവിലൂടെ കയീറയുടെ വിമാന യാത്രാചിലവും അതിലധികവും ലഭിച്ചു. അങ്ങനെ 1960 ഡിസംബറിൽ വിജ്ഞാനദാഹിയും സ്ഥിരോത്സാഹിയുമായ കയീറ സ്‌കാജിത്‌്വാലി കോളേജിലെത്തി.
കോളേജിലെത്തിയ കയീറ തൻ്റെ സഹപാഠികൾക്കു നൽകിയ സന്ദേശം ഇതായിരുന്നു: "ദൈവം നിങ്ങൾക്ക് ഒരു ജീവിതസ്വപ്‌നം നൽകുമ്പോൾ അതു നേടിയെടുക്കാനുള്ള ശക്തിയും അവി ടുന്നുനൽകും. എൻ്റെ കഥ അതാണ് വ്യക്തമാക്കുന്നത്."
നമുക്ക് സ്വപ്നങ്ങൾ കാണാം. പിന്നെ ആ സ്വപ്‌പ്നങ്ങൾ സഫലമാക്കാൻ നമ്മിൽ ഉറങ്ങിക്കിടക്കുന്ന കരുത്തും പ്രയോഗിക്കാം.

അത്യാഗ്രഹം ആപത്ത്

ഒരു നാടോടിക്കഥയിലെ നായകനാണ് ഇക്കോമി. വികൃതി കാട്ടുന്നതിലും രൂപം മാറുന്നതിലും അതീവ തല്പ‌രനായ ഇവൻ മിക്കവാറും ചിലന്തിവേഷമാണ് അണിയുക. അത്യാർത്തിയും ചതിയും ഇവൻ്റെ കൂടപ്പിറ പ്പാണ്.
സക്കോട്ട എന്ന സ്ഥലമാണ് ഇവൻ്റെ വിഹാരവേദി. മുഖത്തു ചുവപ്പും മഞ്ഞയും ചായം പൂശും. കണ്ണി നുതാഴെ കറുത്ത വരകൾ ഇട്ടിരിക്കും. മാനിൻ്റെ തോലുകൊണ്ടു നിർമ്മിച്ച കുപ്പായവും ധരിച്ച് നടക്കും. ആരെ പറ്റിക്കണം എന്നതാവും മുഖ്യചിന്താവിഷയം.
ഒരു ദിവസം ഇക്കോമി വിശന്നുവലഞ്ഞു. ഭക്ഷിക്കാൻ ഒന്നും കയ്യിലില്ല. അപ്പോൾ അവന് തൻ്റെ മുത്ത ച്ഛനെ ഓർമ്മവന്നു. അങ്ങേരുടെ കയ്യിൽ എന്തെങ്കിലും ഭക്ഷണം കരുതലുണ്ടാവും. ഇക്കോമി തൻ്റെ കയ്യിലുള്ള പുതപ്പു കൊടുത്തിട്ട് പകരം ഭക്ഷണം വാങ്ങാമെന്നു കരുതിയാചിച്ചെന്ന പേര് ഒഴിവാക്കാമല്ലോ.
ഇക്കോമി അപ്പൂപ്പൻ്റെ വീട്ടിലെത്തി അങ്ങേരുടെ കാലുപിടിച്ചു കരഞ്ഞു. അപ്പൂപ്പൻ അവൻ നൽകിയ പുതപ്പുവാങ്ങിയിട്ട് പകരം ഭക്ഷണത്തിനായി ഒരു മാൻകുട്ടിയെ നൽകി. ഇക്കോമി വൃദ്ധനെ പറ്റിച്ച സന്തോഷ ത്തോടെ മടങ്ങി.
അവൻ ഒരു ഇടം കണ്ടുപിടിച്ച് മാനിൻ്റെ ഇറച്ചി പാകപ്പെടുത്താൻ ആരംഭിച്ചു. അപ്പോഴേക്കും നേരം സന്ധ്യയായി, മഞ്ഞുകാലം ആയിരുന്നതിനാൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. കിഴവന് പുതപ്പുകൊടുത്തത് മണ്ടത്തരമാണെന്ന് ഇക്കോമിക്കു തോന്നിത്തുടങ്ങി. ഈ തണുപ്പത്ത് ഇനി എന്തുചെയ്യും?
ഒടുവിൽ അപ്പൂപ്പനെത്തന്നെ ഒന്നു പറഞ്ഞുപറ്റിക്കാമെന്ന് അവൻ തീരുമാനിച്ചു. ഇക്കോമി തിരികെപ്പോ യി അപ്പൂപ്പനെ കണ്ട് പുതപ്പിൻ്റെ കാര്യം കരഞ്ഞുപറഞ്ഞു.
എന്തായാലും അപ്പൂപ്പൻ കൊച്ചുമകന് അവൻ്റെ പുതപ്പു തിരികെ കൊടുത്തു. അവൻ കിഴവനെ പറ്റി ച്ചതിലുള്ള വിജയലഹരിയിൽ ചൂളവും കുത്തി മടങ്ങി.
എന്നാൽ താൻ പാചകം ചെയ്‌തിരുന്ന സ്ഥലത്ത് എത്തിയപ്പോൾ അവൻ നടുങ്ങിപ്പോയി. മാനിറച്ചി പാത്രത്തോടെ ആരോ അപഹരിച്ചിരിക്കുന്നു!! അടുപ്പിൽ കുറച്ചുചാരം മാത്രം മിച്ചം!
ഇക്കോമി നിലവിളിച്ചുപോയി. ഇനി പറഞ്ഞിട്ട് എന്തുകാര്യം? അത്യാഗ്രഹിക്ക് ഇതല്ല, ഇതിലപ്പുറവും സംഭവിക്കും.

1y ago

No comments yet. Be the first to comment!

News 340050

ബന്ധുവീട്ടിലെത്തിയ മൂന്നുവയസ്സുകാരി കിണറ്റില്‍ വീണുമരിച്ചു

0

12 minutes ago

News 340049

'പബ്ജി വഴി പ്രണയം പൂത്തു'; നിയമം തെറ്റിച്ച് ഇന്ത്യയിലെത്തി വിവാഹം ; പാക് യുവതി സീമ ഹൈദറിന് നാടുകടത്തൽ ഭീഷണി?

0

21 minutes ago

Berakah
Sponsored
35
News 340048

ഉമ്മയുടെ കയ്യിൽ നിന്നും കുതറിയോടി; റിയാദിൽ നാല് വയസ്സുകാരിയ്ക്ക് വാട്ടർടാങ്കിൽ വീണ് ദാരുണാന്ത്യം

0

33 minutes ago

News 340047

റഫാലും സുഖോയും നിരന്നു; പാകിസ്താന്റെ നെഞ്ചിടിപ്പ് കൂട്ടി ഇന്ത്യയുടെ 'ആക്രമണ്‍' വ്യോമാഭ്യാസം

0

42 minutes ago

News 340046

പാപ്പായുടെ സംസ്കാരത്തെയും, സഭയെയും കുറിച്ച് ആശയങ്ങൾ പങ്കുവച്ച് കർദ്ദിനാൾ സംഘം

0

47 minutes ago

United
Sponsored
34
News 340045

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

0

47 minutes ago

News 340044

ഇടുക്കിയിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്

0

1 hour ago

News 340043

‘ബൈസരണ്‍ താഴ്വര തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല’; സർവകക്ഷി യോഗത്തിൽ വീഴ്ച സമ്മതിച്ച് സർക്കാർ: ഏത് നടപടിക്കും പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷം

0

1 hour ago

Statefarm
Sponsored
33
News 340042

പാകിസ്താൻ വ്യോമപാത അടച്ചു; റൂട്ട് മാറ്റം പ്രഖ്യാപിച്ച് ഇന്ത്യൻ എയർലൈനുകൾ

0

1 hour ago

News 340041

പഹൽഗാം ഭീകരാക്രമണം; രാഹുല്‍ ഗാന്ധി കശ്മീരിലേക്ക്: കോണ്‍ഗ്രസ് നാളെ രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും

0

2 hours ago

News 340040

ഭീകരാക്രമണത്തിന് പിന്നില്‍ ഇന്റലിജന്‍സ് പരാജയവും സുരക്ഷാ വീഴ്ചയും; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി

0

3 hours ago

Mukkut
Sponsored
31
News 340039

രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണം; സര്‍വ കക്ഷി യോഗത്തില്‍ ഒമര്‍ അബ്ദുള്ള

0

3 hours ago

News 340038

സന്തോഷ് വർക്കിയുടെ നിരന്തരമുള്ള പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നു; ആറാട്ടണ്ണനെതിരെ പരാതി നൽകി ഉഷ ഹസീന

0

3 hours ago

News 340037

ഇടുക്കി പുള്ളിക്കാനത്ത് കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

0

3 hours ago

Premium villa
Sponsored
News 340036

പഹൽഗാം ; 60 ശതമാനം സഞ്ചാരികളും കാശ്മീർ യാത്ര വേണ്ടെന്ന് വെക്കുന്നതായി സർവേ

0

3 hours ago

News 340035

‘പോക്സോ കേസ് കെട്ടിച്ചമച്ചത്, ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ’: വിശദീകരണവുമായി മുകേഷ് എം നായർ

0

3 hours ago

News 340034

‘ആഘോഷപൂര്‍വം എ കെ ജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യം’: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരൻ

0

3 hours ago

Malabar Palace
Sponsored
News 340033

ആ വെളിച്ചവും അണഞ്ഞു, സിസ്റ്റര്‍ മേരി ഹാമില്‍ട്ടനു അന്ത്യാഞ്ജലി

0

3 hours ago

News 340032

യുസി ബെർക്ക്‌ലിയിൽ കശ്മീർ ഇരകൾക്ക് ഐക്യദാർഢ്യം; വിദ്യാർത്ഥികളുടെ പ്രതിഷേധം

0

3 hours ago

News 340031

ചോരയ്ക്ക് ചോര; പാകിസ്താനെ നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്കിനി മറുചിന്തയില്ല (എ.എസ് ശ്രീകുമാര്‍)

0

3 hours ago

Lakshmi silks
Sponsored
38
News Not Found